20 Apr 2012

കുടികിടപ്പ്


വി.ആർ.രാമകൃഷ്ണൻ

ചില കാലങ്ങൾ അങ്ങനെയാണ്
ചില വർഷങ്ങളും
ചത്തുമലച്ചു കിടക്കും
ചരിത്രത്തിന്റെ നെഞ്ചത്ത്
ചീഞ്ഞഴുകും നാറും
നിണമണിഞ്ഞെന്ന് ചിലർ പറയും
പൊന്നണിഞ്ഞെന്ന് മറ്റുചിലരും
ചിലരൊന്നും നിനയ്ക്കുകപോലുമില്ല

1959 പക്ഷേ,
മാഷന്മാർക്ക് ശമ്പളം
ഖജനാവിൽ നിന്നു കൊടുപ്പാക്കി
നിയമനം പള്ളീലച്ചനും മന്നത്തച്ചനും
ക്ര്ഷിഭൂമി
തോർത്തും തോളിലിട്ട്
വരമ്പത്ത് നിന്നവർക്ക്
ചേറുടുത്തുമടച്ചവർ
അന്തികേറിവന്നവർ
തമ്പ്രാനും മാറി തരോം മാറി
അവന്റെ തലവര
ബനരകനാരായം കൊണ്ട്
കുടികിടപ്പുണ്ടല്ലോയെന്നുകിതച്ചടങ്ങി
അന്തിയിരുണ്ടപ്പോൾ കേട്ടുകെടക്കാടം കിട്ടണമെങ്കിൽ
വളച്ചുകെട്ടണം
തല്ലുകൊള്ളണം
കോടതികേറണം

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...