ഗീത മുന്നൂര്‍ക്കോട്
ഇരുണ്ട ബോഗികളിലൂടോടി
ഒരാങ്ങളയെ തേടി……….
മുന്നില്‍ തടസ്സം
നിന്ന്
സുരക്ഷയുടെ
മറവുണ്ടാക്കുമെന്നോര്‍ത്ത്……
ചേലത്തുമ്പില്‍
വീണ
കുരുക്കില്‍ നിന്നൂരാന്‍
വാത്സല്യത്തിന്റെ
വിരലുകള്‍ തേടി……..
ഒരച്ഛന്റെ ബാഹുക്കള്‍
തുണയ്ക്കണേയെന്ന്
പ്രാര്‍ത്ഥിച്ച്…….
കഴുകന്‍ കൊക്കിന്റെ
ആദ്യത്തെ കൊത്തില്‍
നൊന്ത്
തൊട്ടയലത്ത് മിന്നിയ
മുഖങ്ങളില്‍
ദൈവത്തെയുണറ് ത്താന്‍
വാവിട്ടു നിലവിളിച്ചു……
ഉണര്‍ന്നില്ലാരും
……
മനുഷ്യനോ ദൈവങ്ങളോ
ഒരു കൈയ്യുമുയര്‍ത്തിയില്ല……..
സഹായച്ചങ്ങലകള്‍
വലിച്ചില്ല…..
നൊവിച്ചു തളര്‍ത്തിയ സിംഹം
അവളെ
മരണപ്പാതയിലേയ്ക്കെറിയും
വരെ………..