മനസ്സ്


വിവ: എസ്‌.സുജാതൻ


ചിന്തകളുടെ ഉറവിടം/ശ്രീ ശ്രീ രവിശങ്കർ

       മുല്ല നസ്സറുദ്ദേ‍ീനെക്കുറിച്ച്‌ ഒരു കഥയുണ്ട്‌.  അദ്ദേഹം ഒരു ദിവസം
പത്രം തലകീഴായി പിടിച്ച്‌ വായിക്കുകയായിരുന്നു.  അതു കണ്ട ചിലർ മുല്ലയോടു
പറഞ്ഞു:
?മുല്ലാ, നിങ്ങൾ വായിച്ചുകൊണ്ടിരിക്കുന്ന പത്രം തലകീഴായാണ്‌ പിടിച്ചിരിക്കുന്നത്‌?
മുല്ല മറുപടി പറഞ്ഞു:
?അത്‌ സാരമില്ല. എങ്ങനെ പിടിച്ചാലും ഇതിലെ വാർത്ത ഒന്നു തന്നെയാണ്‌.?
എന്തൊക്കെ വൃത്താന്തങ്ങൾ എവിടെ നിന്നു ശേഖരിച്ചുവേന്നാണ്‌
കണ്ടുപിടിക്കേണ്ടത്‌.  മനസ്സ്‌ എവിടെയാണിരിക്കുന്നെതന്നു ചോദിച്ചു
കൊണ്ടിരിക്കണം.  എവിടെ നിന്നാണ്‌ ചിന്തകൾ കടന്നു വരുന്നത്‌.  ചിന്തകളുടെ
ഉറവിടമെവിടെയാണ്‌?
       അത്‌ അന്വേഷിക്കുമ്പോൾ നിങ്ങൾക്ക്‌ കണ്ടുപിടിക്കാനാവുന്നത്‌, അത്‌ അവിടെ
ഇല്ല എന്നാണ്‌.  അപ്പോൾ ചിന്തകൾ വരുന്നില്ല.  ചില ചോദ്യങ്ങൾക്ക്‌ ഏത്‌
ഉത്തരം നൽകിയാലും അതിനർത്ഥം ഒന്നുതന്നെയായിരിക്കുമെന്നത്‌
നിങ്ങൾക്കറിയാമോ? ഉറങ്ങുന്ന ഒരാളോടു നിങ്ങൾ ചോദിക്കുകയാണ്‌: നിങ്ങൾ
ഉറങ്ങുകയാണോ? അപ്പോൾ അയാൾ ?അതെ? എന്നു പറയുകയാണെങ്കിൽ, അതിനർത്ഥം ?അല്ല?
അഥവാ ?ഉറങ്ങുന്നില്ല? എന്നാണ്‌.  എന്തുതന്നെ അയാൾ പറഞ്ഞാലും അതിനർത്ഥം
ഉറങ്ങുന്നില്ല എന്നുതന്നെയാണ്‌.
       ഒരു ബധിരനോട്‌ നിങ്ങൾ ചോദിക്കുകയാണ്‌, ?നിങ്ങൾ ബധിരനാണോ?? അയാൾ
പറയുന്നത്‌ ?അതെ? എന്നാണെങ്കിൽ അതിനർത്ഥം ?അല്ല? എന്നാണ്‌.  ഇതുപോലുള്ള
ചോദ്യങ്ങൾക്ക്‌ ഏതു ഉത്തരമായാലും അത്‌ വൃഥാവിലാകുന്നു.  ഇത്‌
നിരർത്ഥമാണ്‌.  എന്നാൽ ജനത്തിന്‌ അറിയാത്തതുകാരണം ഈ വക
കാര്യങ്ങളെക്കുറിച്ച്‌ ധാരാളം എഴുതിക്കൂട്ടുകയും മണിക്കൂറുകളോളം
പ്രഭാഷണങ്ങൾ നടത്തുകയും ചെയ്യുന്നു.
       കൊപ്പൻഹജ്നിൽ ഞാനൊരു പ്രഭാഷണം നടത്തിക്കൊണ്ടിരുന്നപ്പോൾ സദസ്സിലിരുന്ന
മാന്യനായ ഒരാൾ എന്നോടു ചോദിക്കുകയുണ്ടായി:
       ?തന്റെ അവസാനത്തെ ഊഴവും കാത്തുകൊണ്ട്‌ ഒരു ബാർബർ ഷോപ്പിലെ വെയിറ്റിംഗ്‌
കസേരയിലിരുന്ന്‌ കരയുന്ന കഷണ്ടിക്കാരനെക്കുറിച്ച്‌ താങ്കൾ എന്തു
പറയുന്നു??
       അപ്പോൾ ഞാൻ ആ ചോദ്യത്തിന്‌ അയാൾക്ക്‌ ചില ഉത്തരങ്ങൾ കൊടുത്തു.  അയാൾ
അത്‌ കേട്ട്‌ വളരെ സന്തുഷ്ടനുമായി.  തുടർന്നുള്ള പ്രഭാഷണങ്ങളിലുടനീളം
അയാൾ സദസ്സിലിരുന്ന്‌ ഉറങ്ങുകയായിരുന്നു.
       ചില കാര്യങ്ങൾ പ്രയോജനപ്പെടുത്താനും, പ്രായോഗികമാക്കാനും
കഴിഞ്ഞില്ലെങ്കിൽ, അത്‌ ഒരു അഭിപ്രായമോ നിർദ്ദേശമോ ആകുന്നില്ല; കേവലം
കാൽപനികം മാത്രമാകുന്നു.  നിർദ്ദേശമെന്നാൽ നിങ്ങൾക്ക്‌ ചെയ്യാൻ
കഴിയുന്നുവേന്ന്‌ ചിന്തിക്കുന്നതെന്തോ അതാണ്‌; പ്രാവർത്തികമാക്കാൻ
കഴിയുന്ന ചിലത്‌.  ഒരു ചിന്തയെ പ്രവൃത്തിയായി വിവർത്തനം ചെയ്യുന്നതാണ്‌
നിർദ്ദേശം.  ഒരു ചിന്തയെ പ്രവൃത്തിയായി വിവർത്തനം ചെയ്യാനാവാത്തത്‌
എങ്ങനെ ഒരു നിർദ്ദേശമാകാനാണ്‌?

ശ്രീ ശ്രീ രവിശങ്കർ

       മനസ്സ്‌, അതിന്‌ ആവശ്യമായതിനും ആവശ്യമില്ലാത്തതിനുംവേണ്ടി സദാ
ജൽപിച്ചുകൊണ്ടിരിക്കുകയാണ്‌.  അഭിപ്രായങ്ങൾ മാറിക്കൊണ്ടേയിരിക്കുന്നു.
അതുതന്നെ വിസ്മയകരമാണ്‌.  അതിനാൽ നിങ്ങൾ മനസ്സിനെ നിരീക്ഷിക്കുക.
മനസ്സിലേയ്ക്കു ശ്രദ്ധ കൊണ്ടുവരിക.
       നിങ്ങൾ മനസ്സിനെ നിരീക്ഷിക്കുന്ന മാത്രയിൽ നിങ്ങൾക്കു കാണാൻ കഴിയും,
ചിന്തകൾ അവിടെ ഇല്ല എന്ന്‌.  അത്‌ അപ്രത്യക്ഷമായിക്കഴിഞ്ഞിരിക്കും
.
വികാരങ്ങൾ വരുമ്പോൾ അത്‌ രമ്യമായ വികാരമാണോ നിഷേധവികാരമാണോ എന്ന്‌
കണ്ടുപിടിക്കുക.  വികാരങ്ങൾ മാറിക്കൊണ്ടേയിരിക്കുന്നു.  ഓരോ വികാരങ്ങളും
അതിന്‌ അനുയുക്തമായ സംവേദനകൾ ശരീരത്തിലുണ്ടാക്കുന്നു.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

കാർട്ടൂൺ കവിതകൾ

ജൈവവളം മാത്രം പോരേ?