19 May 2012

തെങ്ങിന്റെ ആത്മഗതം


ശിവപ്രിയ, ഒമ്പതാംതരം , കൂടാളി എച്ച്‌എസ്‌എസ്‌, കണ്ണൂർ

തെങ്ങ്‌, കേരളത്തിന്റെ കൽപവൃക്ഷം. പേര്‌ ഉണ്ടായത്‌ എന്നിൽ നിന്നാണെന്ന്‌
വീമ്പിളക്കി നടക്കുന്നതല്ലാതെ കൽപവൃക്ഷമെന്ന യാതൊരു പരിഗണനയും
എനിക്കവരിന്ന്‌ തരുന്നില്ല. ഒരുകാലത്ത്‌ എല്ലാമെല്ലാമായി എന്നെക്കൂടെ
കൊണ്ടുനടന്നു. പക്ഷേ; കമ്പോളവത്ക്കരണമെന്ന ഭീകരസത്വം എന്നെ അവരിൽ നിന്നും
അകറ്റി. സുലഭമായി ഇറക്കുമതി ചെയ്യുന്നുണ്ടെന്നാൽ എന്നെ ഇന്ന്‌ ഓരോ
മലയാളിയും വേരോടെ പിഴുതെറിഞ്ഞു കളയുന്നു.

ഇളനീരെന്ന ഞാൻ നൽകുന്ന അമൃതിനുതുല്യമായ ദിവ്യൗഷധം വേണ്ടാതെ മാർക്കറ്റിൽ
നിന്നും ഭൂമിദേവിയെ ചൂഷണം ചെയ്തുണ്ടാക്കുന്ന, മറ്റ്‌ രാസവസ്തുക്കൾ കലർന്ന
വിഷപാനീയങ്ങളും അവർ വാങ്ങി കുടിക്കുന്നത്‌ കാണുമ്പോൾ സത്യത്തിൽ എന്റെ
മനസ്‌ വിങ്ങിപ്പൊട്ടുക യാണ്‌. കേരളീയ ജീവിതത്തിൽ ഒഴിവാക്കുവാനാകാത്ത ആ
?ഐശ്വര്യം? ഇന്ന്‌ കേവലമൊരു കച്ചവടച്ചരക്ക്‌ മാത്രമായി
ഒതുങ്ങിപ്പോയിരിക്കുന്നു. ദൈവമേ! എന്തൊരു ദുർവിധിയാണ്‌. സ്വന്തം പറമ്പിൽ
നിന്ന്‌ പണം കൊടുക്കാതെ ലഭിക്കുമായിരുന്ന എന്നെ വിലകൊടുത്ത്‌ വാങ്ങാൻ
ഇവരേക്കാളും മണ്ടന്മാർ ലോകത്ത്‌ വേറെയുണ്ടാവുമോ?
എന്തൊരു ദുരവസ്ഥയാണിത്‌. അനാവശ്യമായ ഒരു പാഴ്‌ വസ്തുവിനെപ്പോലെ പറമ്പിൽ
വീണടിയാനേ എനിക്കിന്നു നേരമൂള്ളൂ. കാരണം,  മനുഷ്യനിന്ന്‌ 'റെഡിമെയ്ഡ്‌ '
ആയി അതായത്‌ ചകിരിയൊക്കെ കളഞ്ഞ്‌ ചിരകിപ്പൊടിയാക്കി എന്നെ കിട്ടുമല്ലോ.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...