ശ്രീകൃഷ്ണദാസ് മാത്തൂര്‍
ഇലകള്‍ വാടിയിരിക്കുന്നു
ഇനിമേല്‍ നിവരാത്തപോലെ
ഒരുപകല്മുദ്ര, ചോരപ്പുള്ളി
ശോണനുറു മ്പുകളുടെ വലിയ
ആള്‍ക്കൂട്ടം ചുവട്ടിലും ചുറ്റുവട്ടത്തും
കുഴിയാനകള്‍ കുഴിയിലെക്കും
വലിയാനകള്‍ വനത്തിലെക്കും
അന്തിയുറക്കത്ത്തിനു ചുരുളുന്നു.
കൊഴിഞെങ്കിലെന്നു ശപിച്ച്
കടയിലേക്കു തളര്‍ന്നുവീഴവേ
ഇഴജെന്തുക്കള്‍ അഴിച്ചിട്ട
പുള്ളിപ്പടങ്ങളില്‍ നിലാവിരമ്പുന്നു
ഇലകളില്‍ ദീര്‍ഘനിശ്വാസം,
വിടുതലാവാതൊരു വെട്ടം,
ഇമ തുറന്നുപിടിച്ച് അരികിലേക്ക്
നെറുകയില്‍ മൊട്ടും, വയറ്റില്‍
ഇനിയും അടുക്കുചെമ്പരത്തിയുമുണ്ടെന്നു
അപഗ്രഥിച്ചു പാറിപ്പോകുന്നു.
ഇലയില്‍ ത്വര,
ചുരുണ്ട ഒരു മുഷ്ടിയുടെ ഇടി,
തണ്ടുപോലുള്ള വായറ്റില്‍ .
അപ്പോഴേക്കും കിഴക്ക് കൊടി,
ആരവം ആറ്റരികത്ത് ,
ആവശ്യക്കാരന്റെ ഗോപ്യാവേശം
ഇലക്ക് ഒരു സടകുടഞ്ഞെണീല്പ്പ് .
എനിക്കറിയാമായിരുന്നു നിന്നെ
ആരുകൊന്നാലും, ഈ തണുപ്പത്ത്
ഉയിര്‍ക്കാതിരിക്കില്ലെന്ന്‍ , അത്ര
സുന്ദരമല്ലേ നിന്നിലെ പുതിയ പൂക്കള്‍..