Skip to main content

കേൾക്കാം കേരടെക്കിന്റെ കഥ..
തൃശൂർ ജില്ലയിലെ ചാവക്കാട്‌ താലൂക്കിൽ എങ്ങണ്ടിയൂരെ ഒരു കർഷകകുടുംബത്തിലെ
അംഗമായ അഡ്വ. കെ. വി. മോഹനനാണ്‌ കേരടെക്ക്‌ കമ്പനി സ്ഥാപിച്ചതു.
കുടുംബത്തിൽ തെങ്ങുകൃഷിയും കൊപ്രനിർമ്മാണവും കയറിന്റേയും
കയറുൽപന്നങ്ങളുടേയും വിൽപ്പനയും സർവ്വസാധാരണമായിരുന്നു.
ധനതത്വശാസ്ത്രത്തിൽ ബിരുദം നേടിയ അദ്ദേഹം തൊഴിൽ തേടി മുംബൈയിലും അവിടെ
നിന്ന്‌ ബഹ്‌റിനിലും ചേക്കേറി. ഉത്പാദന-വിപണന മേഖലകളിൽ ഇരുപത്‌
വർഷത്തിലേറെ അനുഭവസമ്പത്ത്‌ നേടി. കേരടെക്കിന്റെ മുൻഗാമിയായ കൈരളി വെർജിൻ
കോക്കനട്ട്‌ ഓയിൽ കമ്പനി സ്ഥാപിച്ചതു അഡ്വ. മോഹനൻ ആയിരുന്നു. തൃശൂർ,
അമ്പലപ്പുഴ, എറണാകുളം ജില്ലകളിലെ അഞ്ച്‌ വെർജിൻ വെളിച്ചെണ്ണ നിർമ്മാണ
യൂണിറ്റുകളുടെ കൺസോർഷ്യമാണ്‌ കേരടെക്‌. കമ്പനിയുടെ ഡയറക്ടർമാർ ഗൾഫിൽ
നിന്നും മടങ്ങിയവരും അവരുടെ ആശ്രിതരുമാണ്‌.
ഗ്രാമങ്ങളിൽ ലഭ്യമായ കാർഷിക അസംസ്കൃത സാമഗ്രികൾ ഉപയോഗപ്പെടുത്തി
മൂല്യവർദ്ധിത കാർഷികോൽപന്നങ്ങൾ ഉത്പാദിപ്പിച്ച്‌ കർഷകർക്ക്‌ ആദായകരമായ
വില ലഭ്യമാക്കുകയും ഗ്രാമങ്ങളിൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുകയും
ചെയ്യുകയെന്ന കാഴ്ചപ്പാടോടെയാണ്‌ യൂണിറ്റ്‌ ആരംഭിച്ചതു. കൈരളി വെർജിൻ
വെളിച്ചെണ്ണ യൂണിറ്റ്‌ ആരംഭിച്ചതു റബ്കോയുമായി ചേർന്ന്‌ വെർജിൻ
വെളിച്ചെണ്ണ ഉത്പാദിപ്പിക്കുന്നതിനായിരുന്നു


. ഉൽപന്നത്തിന്റെ വിപണനം
റബ്കോയ്ക്കായിരുന്നു. പിന്നീട്‌, കൺസോർഷ്യം രൂപീകരിച്ച്‌ ഉൽപന്ന വിപണനം
കമ്പനി നടത്താൻ തുടങ്ങി.
വെർജിൻ വെളിച്ചെണ്ണ എന്നത്‌ ഒരു പുതിയ ആശയമായിരുന്നതിനാൽ വിപണി
വിലയിരുത്തുവാനൊന്നും സാധ്യതയില്ലായിരുന്നു. അതിനാൽ, ഇന്റർനെറ്റിലൂടെയും
മറ്റും അന്താരാഷ്ട്ര വിപണിയെക്കുറിച്ച്‌ പഠിച്ചാണ്‌ ഉൽപന്നത്തിന്റെ
വർദ്ധിച്ചുവരുന്ന ജനപ്രീതി മനസ്സിലാക്കിയത്‌. യൂണിറ്റ്‌ വാണിജ്യോത്പാദനം
2008 ആഗസ്റ്റ്‌ മാസത്തിൽ ആരംഭിച്ചു. കേരടെക്കിന്‌ പ്രതിദിനം 15000
നാളികേരം സംസ്കരിച്ച്‌ 900 ലിറ്റർ വെർജിൻ വെളിച്ചെണ്ണയും 1200 കി.ഗ്രാം
കൊഴുപ്പ്‌ രഹിത തേങ്ങാപ്പൊടിയും നിർമ്മിക്കുന്നതിനുള്ള ശേഷിയാണുള്ളത്‌.
ചാവക്കാടിന്‌ അടുത്തുള്ള ഗ്രാമങ്ങളിൽ നിന്ന്‌ യൂണിറ്റിനാവശ്യമുള്ള
നാളികേരം സമൃദ്ധമായി ലഭിക്കുന്നു. കമ്പനിക്ക്‌ കടഛ 9001-2008
സർട്ടിഫിക്കേഷനും ലഭിച്ചിട്ടുണ്ട്‌. വെർജിൻ വെളിച്ചെണ്ണയുടെ സാങ്കേതിക
വിദ്യ നാളികേര വികസന ബോർഡ്‌ മുഖേന മൈസൂറിലെ സേൻട്രൽ ഫുഡ്‌ ടെക്നോളജിക്കൽ
റിസർച്ച്‌ ഇൻസ്റ്റിറ്റിയൂട്ടിൽ നിന്നാണ്‌ ലഭിച്ചതു. നാളികേര ബോർഡ്‌
ടെക്നോളജി മിഷന്‌ കീഴിൽ സാമ്പത്തിക സഹായവും നൽകി.
?വെർജിൻ പ്ലസ്‌?, ?എക്സ്ട്രാ വെർജിൻ കോക്കനട്ട്‌ ഓയിൽ? എന്ന ബ്രാൻഡിലാണ്‌
ഉൽപന്നം വിപണനം ചെയ്യുന്നത്‌. കേരളത്തിലെ എല്ലാ ജില്ലകളിലും മുംബൈ,
അഹമ്മദാബാദ്‌, ജയ്പൂർ, പൂണെ, നാസിക്ക്‌, കോയമ്പത്തൂർ എന്നീ
മഹാനഗരങ്ങളിലും വെർജിൻ പ്ലസ്‌ വിപണനം ചെയ്യുന്നുണ്ട്‌. ബ്രിട്ടൺ,
അമേരിക്ക, ഗൾഫ്‌ നാടുകൾ, സിംഗപ്പൂർ, ന്യൂസിലാൻഡ്‌ എന്നിവിടങ്ങളിലാണ്‌
വിദേശ വിപണിയുള്ളത്‌. വാർഷിക വിറ്റുവരവ്‌ 2011-12ൽ 70 ലക്ഷം
രൂപയായിരുന്നു.
ഉൽപന്ന വൈവിദ്ധ്യവത്ക്കരണത്തിലേക്ക്‌ കമ്പനി ഇപ്പോൾ തിരിഞ്ഞിട്ടുണ്ട്‌.
ഓർഗാനിക്‌ വെർജിൻ വെളിച്ചെണ്ണ, വെർജിൻ വെളിച്ചെണ്ണ, ഹെയർ ക്രീം, മസാജ്‌
ഓയിൽ, ബേബി ഓയിൽ, മൗത്ത്‌ റിഫ്രഷ്ണർ, വെർജിൻ ക്യാപ്സൂളുകൾ എന്നിവ കമ്പനി
നിർമ്മിക്കുന്നു. ഹെയർ ഓയിൽ, ഷാമ്പൂ, ലിപ്‌ ബാം, കോക്കനട്ട്‌ ജാം,
കോക്കനട്ട്‌ ഹണി എന്നീ ഉൽപന്നങ്ങൾ അണിയറയിലൊരുങ്ങുന്നു.
?മൂല്യവർദ്ധിത നാളികേരോൽപന്നങ്ങളായ തൂൾത്തേങ്ങ, കോക്കനട്ട്‌ ചോക്ലേറ്റ്‌,
ഹെയർ ഓയിൽ, സോപ്പ്‌, വിനാഗിരി, തേങ്ങാവെള്ളം സോഡ, ഇളനീർ പായ്ക്കേജിംഗ്‌,
ആക്ടിവേറ്റഡ്‌ കാർബൺ എന്നിവ നിർമ്മിക്കുന്ന യൂണിറ്റുകൾക്കുള്ള ഒരു മിനി
ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്‌ തൃശൂർ ജില്ലയിലെ വാടാനപ്പള്ളിയിൽ
സ്ഥാപിക്കുകയാണ്‌ ഞങ്ങളുടെ ലക്ഷ്യം? അഡ്വ. മോഹനൻ  ദൃഢപ്രതിജ്ഞനായി
പറയുന്നു. നാളികേര വികസന ബോർഡിൽ നിന്ന്‌ ലഭിച്ച സാമ്പത്തിക സഹായവും
ധാർമ്മിക പൈന്തുണയും മോഹനൻ കൃതജ്ഞതയോടെ സ്മരിക്കുന്നു. ?ഉൽപന്നങ്ങൾ
ഡിഫൻസ്‌ കാന്റീനിലും റെയിൽവേയിലും വെയ്ക്കുന്നതിന്‌ ബോർഡിൽ നിന്നുള്ള
സഹായവും മാർഗദർശനവും സംരംഭകന്‌ വലിയൊരളവിൽ സഹായകരമാകും?, അദ്ദേഹം
പറയുന്നു.
വിലാസം: കേരടെക്‌ കോക്കനട്ട്‌ ഓയിൽ മാനുഫാക്ചറിംഗ്‌ കമ്പനി (പ്രൈവറ്റ്‌)
ലിമിറ്റഡ്‌, 1/332 ബി, എങ്ങണ്ടിയൂർ പി.ഒ., തൃശൂർ, 680615.
ഇമെയിൽ:info@keratechindia.com   വെബ്സൈറ്റ്‌:www.keratechindia.com

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ആർ. ജ്ഞാനദേവൻ
ഡെപ്യൂട്ടി ഡയറക്ടർ, നാളികേര വികസന ബോർഡ്‌, കൊച്ചി - 11

ചുരുങ്ങിയത്‌ 50 വർഷത്തെയെങ്കിലും വിളവ്‌ പ്രതീക്ഷിച്ച്‌ വേണം  ഇനി തെങ്ങുകൾ നടാൻ. കൂടുതൽ ഉത്പാദനം നൽകുന്ന മികച്ച ഗുണമേന്മ തെങ്ങിൻ തൈകൾ മാത്രം തെരഞ്ഞെടുത്ത്‌ നടണം. എങ്കിൽ മാത്രമെ അത്‌ രണ്ടു മൂന്നു വർഷങ്ങൾക്കുള്ളിൽ ആദായം നൽകുകയുള്ളു. തെങ്ങുകൾ നേരത്തെ  കായ്ച്ചു തുടങ്ങിയാലെ കർഷകന്‌ അതുകൊണ്ട്‌ സാമ്പത്തിക നേട്ടം ഉണ്ടാവുകയുള്ളു.

വേനൽ മഴ യഥാസമയം എത്തിയതിനാൽ തെങ്ങിൻ തൈ വയ്ക്കാൻ പറ്റിയ സമയമാണിത്‌. ഈ സമയത്ത്‌ ഗുണമേ?യുള്ള തെങ്ങിൻ തൈകൾ വാങ്ങി നട്ടാൽ മഴക്കാലത്തോടെ തൈകൾ വേരു പിടിക്കുകയും വെയ്ക്കുന്ന എല്ലാ തൈകളും പിടിച്ചു കിട്ടുകയും ചെയ്യും. തേങ്ങയ്ക്ക്‌ ഒരു കാലത്തും ലഭിക്കാതിരുന്ന ഏറ്റവും ഉയർന്ന വില ലഭിക്കുന്നതിനാൽ തെങ്ങിൻ തൈ വെച്ചുപിടിപ്പിക്കാൻ പൊതുവേ ജനങ്ങൾ താൽപര്യം കാണിക്കുന്ന കാലമാണിത്‌. എന്നാൽ ഏത്‌ ഇനം തൈ വയ്ക്കണം, ഗുണമേ?യുള്ള തൈ എവിടെ കിട്ടും, എത്രയും പെട്ടെന്ന്‌ കായ്ക്കുന്ന തൈ നടണം, ഉയരം കുറഞ്ഞ ഇനമായിരിക്കണം, ഇവതൊക്കെയാണ്‌ തെങ്ങിൻ തൈ നടാനായി ഉദ്ദേശിക്കുമ്പോൾ കർഷകരുടെ മനസ്സിലെ ചിന്തകൾ.  നടുന്ന തൈകൾ തോട്ടത്തിൽ പ്രക…

ജൈവവളം മാത്രം പോരേ?

ആർ. ജ്ഞാനദേവൻ
അസി. ഡയറക്ടർ (ഡെപ്യൂട്ടേഷനിൽ), നാളികേര വികസന ബോർഡ്‌

കഴിഞ്ഞ 28 വർഷമായി ഈ ലേഖകൻ പങ്കെടുത്ത കാർഷിക സെമിനാറുകളിൽ കേരകർഷകർ സ്ഥിരമായി ചോദിക്കുന്ന ഒരു ചോദ്യമാണ്‌ തെങ്ങിന്‌ ജൈവവളം മാത്രം ചേർത്താൽ പോരെയെന്ന്‌. തെങ്ങിന്‌ വളം ചെയ്യുമ്പോൾ നാം ആദ്യം ഓർക്കേണ്ടത്‌ ജൈവവളപ്രയോഗം തന്നെയെന്നതിൽ സംശയമില്ല. കാരണം ഇന്ന്‌ നമ്മുടെ ഭൂരിഭാഗം തെങ്ങിൻ തടങ്ങളിലും വർഷം തോറും വേണ്ടത്ര ജൈവവളം ചേർത്ത്‌ കൊടുക്കാത്തതിനാൽ ഫലഭൂയിഷ്ഠത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. വേണ്ടത്ര ജൈവാംശം ചേർത്ത്‌ തെങ്ങിൻ തടത്തിലെ മണ്ണിന്റെ ആരോഗ്യം വീണ്ടെടുക്കുകയാണ്‌ നാം ആദ്യം ചെയ്യേണ്ടത്‌. രാസവളം ശുപാർശ ചെയ്ത അളവിൽ നൽകിയാലും തെങ്ങിൻ തടത്തിൽ വേണ്ടത്ര ജൈവാംശം ഇല്ലെങ്കിൽ അതുകൊണ്ടുള്ള ഗുണം തെങ്ങിന്‌ ലഭിക്കില്ല എന്നതാണ്‌ വാസ്തവം. ഉദാഹരണമായി യൂറിയ എന്ന രാസവളം തെങ്ങിൻ തടത്തിൽ വിതറിയാൽ തടത്തിലെ മണ്ണിൽ ജൈവാംശം ഉണ്ടെങ്കിൽ മാത്രമേ ഈ വളത്തിലെ പോഷകങ്ങൾ തെങ്ങിന്‌ വലിച്ചെടുക്കാൻ സാധിക്കുകയുള്ളൂ. അതായത്‌ ഈ വളത്തിൽ അടങ്ങിയിരിക്കുന്ന പാക്യജനകത്തെ വലിച്ചെടുക്കാൻ പാകത്തിലാക്കുന്ന രാസപ്രവർത്തനത്തെ സഹായിക്കുന്ന ചില എൻസൈമുകൾ പുറപ്പെടുവിക്ക…

കാർട്ടൂൺ കവിതകൾ

ജി.ഹരിനീലഗിരി

1) അയ്യപ്പൻ
അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു.
കാക്കകൊത്തി കടലിലിട്ടീല.
മുക്കുവപ്പിള്ളേരു മുങ്ങിയെടുത്തീല.
തട്ടാപ്പിള്ളേരു തട്ടിപ്പറിച്ചീല.
വാണിയപ്പിള്ളേരു വായിലുമിട്ടീല.
അയ്യപ്പൻ തന്നെ നെയ്യപ്പം തിന്നു!
2) നിരൂപഹയൻ
മണ്ഡൂകം കൂപത്തിൽ നിന്നിറങ്ങി.
കൂപത്തിനാശ്വാസമായി.
മണ്ഡൂകത്തിനും.
ഇരുവർക്കുമിവ്വിധമാശ്വാസമാകീടിലും
മണ്ഡൂകം മണ്ഡൂകമല്ലാതായീടുമോ?!
കൂപം കൂപവും?!
സർ?
3) കല്യാണരാമൻ
കല്യാണരാമൻ ജമീലയോടു പറഞ്ഞു;
ആഴ്ചപ്പതിപ്പിലോട്ടു കയറിക്കിടക്കെടീ,
ഞാൻ നിന്നെ ഒന്നു ...........!
4) ഫെമിനിഷം
ഇതെൻ വക്ഷോജങ്ങൾ.
ഇതെൻ യോനി.
ഇതെൻ ജഘനങ്ങൾ.
ഇതെൻ കാർക്കൂന്തൽ.
ഇതെല്ലാ-
മെല്ലാ മെല്ലാ-
മെന്റേതെന്റേതെന്റേതു മാത്രം!
5) 40+
പ്രണയമേ,
എന്റെ വഴികളിൽ
എന്നും നീയുണ്ടായിരുന്നു..
7ലും,
17ലും,
37ലും.
ഇപ്പോൾ
40+ ന്റെ നരപ്പിലും.
കന്യകയുടെ നെഞ്ചിലെ പ്രാവിൻകൂടുപോൽ
എന്നുള്ളിലെഫ്ഫെം സംഗീതമായ്‌
പ്രണയമേ,
നീ കിടന്നു
പിട പിടിയ്ക്കുകയാണ്‌...
6)ചുള്ളൻ
വയലാർ കവിയല്ലെന്നു
(പണ്ടൊരിക്കൽ)
ഗുണ്ടൊരെണ്ണം പൊട്ടിച്ചൂ.
ചുള്ളിയും കാടുമെല്ലാം പോയ്‌
ഗൗതമസുധാംശുവായ്ത്തീർന്നു! 7) A.M എന്റെ റേഡിയോ.
പൊന്നു റേഡിയോ.
എന്റെ കൗമാരദിനങ്ങളെ
പാടിയുണർ…