നാളമടർന്ന്‌


മഹർഷി

വാക്കിന്റെ വറുതിയേറുന്നു
നോക്കിന്റെ നിറംനിണത്തിൽ
തള്ളുന്നുള്ളത്തിലലമുറകൾ
പൊള്ളുന്നശീത്കാരമേറുന്നു

കള്ളവുമില്ലചതിയുമില്ല
എല്ലാം ഒന്നായൊഴുകിത്തുലയുന്നു
എല്ലുപൊലുമെവിടയോ
പുല്ലുപോലുമില്ലകാണാൻ

തായ്നെഞ്ചിലുറങ്ങുന്ന
താരിന്റെനാരും ചതഞ്ഞു
തോരാത്തകണ്ണീരിനുപ്പും
തീതിന്നുനീറിപ്പടർന്നു

ആധികൾവ്യാധികൾ
തീറാധാരക്കെടുതികൾ
താറുമാറായജീവന്റെ
തകൃതിപ്പിടയുന്നതാളം

കത്താത്തതിരിനാളം
എത്താത്തചിന്താഭരിതം
ഏങ്ങലിന്നന്തരാളം
എവിടെയിനിയീനാളും

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

സ്ത്രീസ്വത്വാന്വേഷണം മലയാളസാഹിത്യത്തിൽ

ജൈവവളം മാത്രം പോരേ?