17 Jun 2012

നവരാഷ്ട്രീയം


എം.കെ.ജനാർദ്ദനൻ

അതിനീചം അരുംകൊലകൾ
അകത്താളിനുംപുറത്താളിനും
അവരെപ്പോഴും സുഹൃത്തുക്കൾ!
നിണ മൂറ്റിയതു ക്വട്ടേഷൻ കൊടുവാളുകൾ!
പറഞ്ഞപടി പണംചെന്നാൽ
ആരേയുമേതുനേരവുംതട്ടാം!
നേരുകെട്ട നേതാക്കൾതമ്മിൽ പിന്നെ
വാക്കുകൊണ്ടൊരുവാഗ്വാദക്കളി
അവരെകണ്ടുകാണികൾ ടിവിയുടെ
മുഖത്തുതുപ്പുന്നു!
രാഷ്ട്രീയത്തിൽ-വാക്കിന്റെവഴി-
യടഞ്ഞവരുടെ പ്രഹസന പെരും പൂരം!
അറ്റുവീണുമിഴിമലച്ചതലകണ്ടാലും
അകമിളകാത്ത കാട്ടാളരാഷ്ട്രീയം!
വിറളിയിൽ വിളറുമ്പോൾ
വായലച്ചെല്ലാവരേയും കുപ്പിയിലിറക്കി
കോർക്കിടയ്ക്കുന്നു
ജനം കഴുതയെന്നൂറിച്ചിരിച്ച്‌ ടിവിയുടെ
കോക്പിറ്റിൽ നിന്നറങ്ങുമ്പോൾ
അറിയുന്നില്ല വിഡ്ഢികൾ അവനവന്റെയപരാധങ്ങൾ
അവരോട്‌ പ്രകൃതീ പൊറുത്തോളണേ...
മക്കൾ തീപ്പെട്ടോരമ്മക്കും, കിടാങ്ങൾക്കും
ആത്മപാതിക്കും അകംകത്തുമഗ്നികുണ്ഡം!
അതിൻ ജ്വാലകളന്ത്യമില്ലാതല്ലോനീളുന്
നു...
ആയുസ്സൊടുങ്ങുംവരെ!
അറിവറ്റു പോയോരുടെ,
കഠാരി രാഷ്ട്രീയം എന്നു-
മീവിധമരങ്ങുവാഴുന്നു!
അകലെയേതോനാടുപൂകി
കൊലയാളികൾ സുരക്ഷിതർ!
അതിനുവഴിയൊരുക്കിയോർ
അകത്താളിലും പുറത്താളിലും
പെട്ടതലൈവർകൾ...
അരക്ഷിതംമുറുകുമ്പോൾ
പൊടിതൂളണം ജനക്കണ്ണിൽ
വായടക്കുന്നോരുടെവായമൂടണം
പ്രതിയെ പിടികൂടണം
ഉണിഞ്ഞുനോക്കിയോനൊന്നാംപ്രതി
വിരൽചൂണ്ടിയോൻരണ്ടാപ്രതി
അങ്ങിനെപ്രതികളമ്പതുംപിടിയിൽ
വിലങ്ങുകളുടെ 'ഫെസ്റ്റിവൽ'
രാജ്യമുള്ളകാലംവരെ പിടിയിൽ
പെടാത്ത പ്രതികളേറെ!
തട്ടിപ്പ്‌, വെട്ടിപ്പ്‌ പെൺചന്ത,
ബ്ലേഡ്മാഫിയ ഭൂമാഫിയ
മയക്കുമരുന്നു മാഫിയ
വിദ്യാ മാഫിയ മദ്യമാഫിയ
കള്ളപ്പണം, കള്ളനോട്ട്കരിഞ്ചന്ത
നീതിമാഫിയ-നിയമമാഫിയ
മാഫിയ തൻ മഹാരാജ്യം
മനുഷ്യകോലങ്ങളധികത്തിൽ
മനുഷ്യർ ചുരുക്കും
ജനതത്തൻ, രാഷ്ട്രീയത്തിൻതലയ്ക്കുള്ളിൽ
വംശനാശംവന്ന പദാവലികൾ
സത്യം ധർമ്മം, ദയ, നീതി, മനുഷ്യത്ത്വം
സാഹോദര്യം, സഹവർത്തിത്ത്വം
മതേതരത്ത്വം മനുഷ്യമൂല്യങ്ങൾ
ഇരുളിലൊറെ നക്ഷത്രംപോൽ
ഒറ്റപ്പെട്ടോരുനന്മകളുണ്ടെന്നതുഭാഗ്യം
നന്മകളും ഉണ്മകളും അവരെത്രെകാക്കുപോർ
ഒറ്റപ്പെട്ട പൂമരങ്ങൾ!
കത്തിനിൽക്കുന്ന സൂര്യന്മാർ
അവരുടെ പുണ്യങ്ങൾ തൻവായിൽ
മണ്ണുവീഴാതെയിനിയും ബാക്കി!
അവരുടെ
ശാന്തിയുടെ ചോരപാനം ചെയ്ത്‌
ചോരകൊണ്ടു ഗണിച്ച്‌ വാളുകൊണ്ടുഹരിച്ച്‌,
നിണയാറ്റിൻകരയിൽ, വോട്ടുയന്ത്രം,
പുതിയൊരു 'ഉരുവെ'പെറ്റിട്ടാൽ
ഏത്നീചർക്കും പുളിക്കുമോ?
എന്തും വിലക്കയറ്റം, എന്നെന്നും
ദേശീയപട്ടിണി ഭരണ 'ലൂട്ടിംഗ്‌'
നിരക്ഷത, തൊഴിൽ ശൂന്യത...
സ്വാതന്ത്രത്തിൻ 65-​‍ാം ദശകത്തിൽ
കെട്ടിത്തൂങ്ങി, വിഷംമോന്തി, കയത്തിൽചാടി
നമുക്കുമരണങ്ങൾ...ജീവന്റെ സ്വയംപര്യപ്തത്തകൾ

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...