17 Jun 2012

അ(ക)ഷ്ട പഞ്ചമി

എസ്സാർ ശ്രീകുമാർ

ഗോപാലൻ ചേട്ടൻ നീണ്ട 20 വർഷത്തെ പട്ടാളജീവിതത്തിനു ശേഷം നാട്ടിലെത്തി.
വിശിഷ്ടസേവാമെഡൽ കൂടാതെ പല കീർത്തി മുദ്രകളും സമ്പാദിച്ചിരുന്നു.
സേവനം നിർത്തി പോരുമ്പോൾ 20 ലക്ഷം രൂപയോളം കിട്ടി. ആ തുക ബാങ്കിലിട്ട്‌
ഭാര്യവീട്ടിൽ പരമസുഖം.
ടിവിയിലെ പരസ്യം കണ്ടപ്പോൾ മുഴുവൻ സമ്പാദ്യവും കൊടുത്ത്‌ ഒരു വീട്‌
സ്വന്തമാക്കി. കുടത്തിലെ ഭൂതത്തെ സ്വന്തമാക്കി എന്തും
വരുതിയിലാക്കാമെന്നതുപോലായിരുന്
നു പരസ്യം.
കുറച്ച്‌ ദിവസങ്ങൾക്കുശേഷം ചന്തയിൽ കറങ്ങുന്ന ചേട്ടനെ കണ്ട്‌ ഞാൻ
ചോദിച്ചു: 'എന്താ ഇവിടെ ഇതിനു മുമ്പ്‌ വന്നിട്ടില്ലല്ലോ?'
'ഒന്നും പറയണ്ടടോ അ(ക)ഷ്ടപഞ്ചമിയിൽ വീടൊന്നു വാങ്ങി കടക്കാരനായി. ഇപ്പം
കിടപ്പ്‌ തറയിലാ. കിടക്ക വാങ്ങാൻ വന്നതാ. എന്തു ചെയ്യാം
കുടിലായിരുന്നെങ്കിലും ഭാര്യ വീട്ടിൽ പരമസുഖമായിരുന്നു.


അക്ഷയതൃതീയ
       "എന്താ ശിവരാമൻനായരെ വളരെ സന്തോഷത്തിലാണല്ലോ?"
"വീടും പറമ്പും പാടവും പണയപ്പെടുത്തിയിട്ടാണെങ്കിലും ഞാൻ കുറച്ച്‌ പണം
സംഘടിപ്പിച്ചു. ഇനി ഇതിൽ നിന്ന്‌ ഒരു ഭാഗം പണംകൊണ്ട്‌ സ്വർണ്ണം വാങ്ങും,
നാളെ അക്ഷയ ത്രിതീയ അല്ലേ".
"അതു നല്ല കാര്യം, കടമാണെങ്കിലും പണമായില്ലേ, ഇളയവളെ അയക്കാനുള്ള
സ്വർണ്ണംകൂടി നാളെ സ്വർണ്ണം വാങ്ങുമ്പോൾ ഐശ്വര്യമായി കിട്ടും. ചില
പ്രത്യേക കടകളിലെ പൊന്നിനു മാത്രമേ ഇതു ലഭിക്കൂ!" -ചാക്കോ പറഞ്ഞു.
"ഇതു ഹിന്ദുക്കൾക്കു മാത്രമല്ല. അദ്‌റൂമാനും അവറാനും കിട്ടും. അവരവരുടെ
മതത്തിൽപ്പെട്ട കടയിൽനിന്നേ വാങ്ങാവൂ എന്നു മാത്രം"- ചാക്കോ
കൂട്ടിച്ചേർത്തു.
...അടുത്ത മകളുടെ കല്യാണത്തിന്‌ ശിവരാമൻ കയറിൽ തൂങ്ങി.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...