നിള

ഡിനു പി.ഡി

ഇനിയും ഒഴുകണം നീയൊരു താരാട്ടുപോലെ
കയ്യ് കൂട്ടി ഒരു കുമ്പിള്‍ കോരി -
ആകാശത്തെ നക്ഷത്രങ്ങളെ മുഴുവന്‍ ,
അതിനുള്ളില്‍ ഒതുക്കി ഞാന്‍ .
ഒന്നും മറന്നിട്ടില്ല,മാമാങ്കങ്ങള്‍ പടവെട്ടിയതും
,പിതൃ ശ്രാദ്ധ ങ്ങള്‍ ഏ റ്റു വാങ്ങി പുണ്യ ആയതും.
. ഇനി ഒരു കൂടിക്കാഴ്ച ...-
ജന്മാന്തര ങ്ങള്‍ക്കും അപ്പുറമാകാം
അനന്ത വീഥിയുടെ ഇടയില്‍
നിളാ നദി വഴിപിരിയുന്നു
ഒന്ന് ജീവിതത്തിലേക്കും ,
മറ്റൊന്ന് മരണത്തിലേക്കും.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ