സീറോ സൈസ്

 എ ആര്‍. മുരളിധരന്‍  ,പനമണ്ണ

ആരേയും
മയക്കിയിരുന്ന
പുരികക്കൊടികള്‍!

കരിമഷിയില്‍
മന്ദഹസിച്ചിരുന്ന
ദീപ നാളങ്ങള്‍!

കാച്ചെണ്ണയില്‍
മയങ്ങികിടന്നിരുന്ന
ചുരുള്‍ മുടിയിഴകള്‍! ‍

ഇളംങ്കാറ്റില്‍,
ആടാന്‍ കൊതിച്ചിരുന്ന
മുല്ലമൊട്ടുകള്‍!!

വെള്ളിയരഞ്ഞാണിന്‍
തലോടലേറ്റു പുളഞ്ഞിരുന്ന
താഴ്വാരം!!


പട്ടുപ്പാവാടയില്‍
കുണുങ്ങിനടന്നിരുന്ന
കൌമാരം ....!!

ഒക്കെ എവിടെപ്പോയി?
ആന കയറിയ കരിമ്പിന്‍ തോട്ടം പോലെ...
പ്ലക്ക് ചെയ്ത പുരികങ്ങളും,
ലെന്‍സ്‌ വച്ച കണ്ണുകളും,
സ്ട്രൈറ്റന്‍ ചെയ്ത മുടിയും,
ചുങ്ങിയ മാറും,
ഒട്ടിയ വയറും,
ഉണങ്ങിയ കാലുകളും,
കഷ്ടം!!!
കാണാന്‍ വയ്യേ..
ഈ സീറോ സൈസ്!

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

സ്ത്രീസ്വത്വാന്വേഷണം മലയാളസാഹിത്യത്തിൽ