നിശബ്ദ വിപ്ലവം

ഗോപകുമാർ

വിപ്ലവം ഛര്‍ദ്ദിച്ച് മരിച്ച നിന്‍ വിരലില്‍നിന്ന്
ഊര്‍ന്നു പോയതെന്‍ വിരലുകള്‍ മാത്രം
നിന്‍ ചോരയെ ഇടതുകയ്യില്‍ ഇറുകെപ്പിടിച്ച്
ഞാന്‍ തുടങ്ങട്ടെ നീയില്ലാത്ത ജീവിതം
കൊന്നവര്‍ തിന്നവര്‍ ആരാണെങ്കിലും
പുലഭ്യം കൊണ്ടുപോലും പ്രതികരിക്കുക വയ്യ
ചുവരില്‍ തൂങ്ങും രക്തസാക്ഷി ചിത്രങ്ങളില്‍
മങ്ങിയിട്ടില്ലാത്തതോന്നുമാത്രം ഇന്ന് നീ
പിന്നൊരു മണ്ഡപവും ഓര്മപെരുനാളും
ആണ്ടോടാണ്ട് ഉത്സവമായി തിമര്‍ക്കും
ഭ്രാഷ്ടരായി ഞങ്ങളീ ഒറ്റമുറി മൂലയില്‍
അച്ചനില്ലാതോരെന്‍ പിഞ്ചു മകനും
അച്ചുതണ്ടില്ലാതെ കറങ്ങുന്ന ഞാനും
ഇനി ഏതു വിപ്ലവ പാഷാണം കുടിച്ചു മരിക്കും

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ