എന്തിനോ വേണ്ടി….

ജലീൽ എൻ.കെ.എം

കാലം ഒരു കാറ്റായ് കടന്നു പോയ് ഞാനറിയാതെ….
കാത്തിരുന്നു കണ്ണ് നീര്‍ അരുവിയായ് മിഴിയറിയാതെ…
ഓര്‍മ്മകള്‍ മാത്രമായ് ഓമനിക്കാനിന്നു…
ഓരോ തീരവും തേടി നടന്നെങ്കിലും…
സ്മരണകള്‍ കോറിയിടും സുന്ദര ചിത്രങ്ങള്‍…
വിസ്മരിക്കാനാകില്ല ഒരിക്കലും എങ്കിലും…
അറിയാതെ ആശിച്ചു പോകുന്നു പക്ഷെ ഞാന്‍ …
നാളത്തെ പ്രഭാതമെങ്കിലും എനിക്കായിരുന്നെങ്കില്‍…
കൂരിരുട്ടില്‍ അന്തനായ് അലയുംപോഴും…
കൂര്‍ത്ത കല്ലിനാലെന്റെ പാദം മുറിയുംപോഴും…
അകലെയെങ്ങോ തെളിയുന്ന ദീപത്തിനായ്..
ആര്‍ത്തിയോടെ ഓടിയടുക്കുവാന്‍ വെമ്പുന്നെന്‍ മനം…
നിഗ്രഹ മൂര്‍ത്തികള്‍ വിഘ്‌നം വരുതുന്നെന്‍ പ്രയാണവും…
നിനക്കും മുന്‍പേ തകര്‍തെറിയുന്നെന്‍ സ്വപ്നവും
കീഴടക്കാനാണാ ആരവമെന്നറിയാം പക്ഷെ…
കീഴടങ്ങുവാനോരുക്കമല്ലെന്‍ മനസ്സും ശരീരവും…..
കണിക്കൊന്ന പോലും വിലപിക്കുന്നില്ല ….
വിഷുക്കണി നാളിലെ മരണത്തെയോര്‍ത്തു….
എന്നെഴുതിയ വിരല്‍തുമ്പു പോലും…
പൊട്ടിക്കരയുന്നു തോരാത്ത കണ്ണുനീര്‍ ഒപ്പുമ്പോള്‍….

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ