17 Jun 2012

ആഗ്നസ് ദിമിത്രിയുടെ തിരുശ്ശേഷിപ്പുകള്‍

ഹർഷ മോഹൻ സജിൻ


ഫ്‌ലോറെന്‍സിലെ ഒരു വലിയ പള്ളിയിലാണ് ആഗ്‌നസ് ദിമിത്രി മോനെറോയുടെ ശവ സംസ്‌ക്കര ചടങ്ങുകള്‍ ഒരുക്കിയിരിക്കുന്നത്. എന്നെ ആരും ശ്രദ്ധിക്കരുതെ എന്ന പ്രാര്‍ത്ഥനയോടെ ഞാന്‍ ഓര്‍ക്കിഡ് പൂക്കളാല്‍ അനാവൃതമായ ആഗ്‌നസ് ദിമിത്രിയുടെ മൃതപേടകത്തിന്റെ അരികു പറ്റി നിന്നു.അവര്‍ ഉറങ്ങുകയാണ് ..നീണ്ട നിദ്ര …അവരുടെ കറുപ്പും തവിട്ടും ഇടകലര്‍ന്ന ഫ്രെയിം ഉള്ള കണ്ണാടിയുടെ മറവില്‍ നിഗൂഡമായ സ്വപ്‌നങ്ങള്‍ മറച്ചു പിടിച്ചു അവര്‍ അങ്ങനെ കിടക്കുന്നു .ഒരു വേള അവര്‍ ഉണര്‍ന്നു എഴുന്നേറ്റു ആ പേടകത്തില്‍ നിന്നും പുറ ത്തി റങ്ങി യിരുന്നുവെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു പോയി .പൊടുന്നനെ എന്റെ നേര്‍ക്ക് നീളുന്ന രണ്ടു കൂര്‍ത്ത നോട്ടങ്ങള്‍ ഞാന്‍ കണ്ടു .എമിലിയും,അന്ന യുമാണ് .ആഗ്‌നസ് ദിമിതൃയുടെ ഇളയ സഹോദരിമാര്‍ .ഞാന്‍ പിന്നിലേക്ക് വലിഞ്ഞു .പുറത്തേക്കിറങ്ങി .മാനം അകെ മൂടി നില്‍ക്കുന്നു .പള്ളിയിലേക്ക് നീളുന്ന കൂറ്റന്‍ പടവു കളൊന്നില്‍ ഞാന്‍ ചാരിയിരുന്നു
ആഗ്‌നസ് ദിമിത്രി ..’ലേഡീസ് ആന്‍ഡ് ജെംസ് ‘എന്ന ഒറ്റ കൃതി കൊണ്ട് തന്നെ അവര്‍ എന്റെ പ്രിയ എഴുത്തുകാരിയായി .ഇന്ത്യയില്‍ നിന്നും ബോലോഗ്‌ന യുണിവേഴ്‌സിറ്റി യിലേക്ക് പറക്കുമ്പോള്‍ ഞാന്‍ ഒരിക്കലും വിചാരിച്ചിരുന്നില്ല ആഗ്‌നസ് ദിമിതൃയുടെ പേര്‍സണല്‍
സോണിലെ ക്കുള്ള പ്രയാണമായിരുന്നു അത് എന്ന് .അവരോടു സംസാരിക്കാന്‍ പോയിട്ട് കാണാന്‍ പോലും പറ്റാത്ത അവസ്ഥ .അവര്‍ ഇറ്റലി യുടെ പൊതുസ്വത്തായിരുന്നു.വിദ്യാഭ്യാസ വിചക്ഷണ ,ഫെമിനിസ്റ്റ് .സ്ത്രീ വിമോചന സംഗടനകളുടെ അപോസ്ത്തല,കവയത്രി ,നിരൂപക എന്ന് വേണ്ട അവര്‍ ഇറ്റലിയുടെ സ്പന്ദനം ആയിരുന്നെന്നു വേണമെങ്കില്‍ പറയാം. ആയിടക്കാണ് ലാ റിപബ്ലിക്കയില്‍ അവര്‍ ഒരു ലേഖനം എഴുതി കണ്ടത് .

depressed society and sex. അവരുടെ പബ്ലിക് ബ്ലോഗിലേക്ക് ഞാന്‍ കിടിലന്‍ കമന്റ് ഇട്ടു .’സെക്‌സ് ഒരു കലാ വിരുന്നാണ് ,കേവലം ഒരു യാന്ദ്രികമായ പ്രേരണ യല്ല .ഞങ്ങള്‍ ഇന്ത്യക്കാര്‍ ആവേശം കൊള്ളുന്ന കാമസൂത്ര യുടെ ഇറ്റാലിയന്‍ പരിഭാഷ പ്രസിദ്ധപ്പെടുത്തു അങ്ങനെ നിങ്ങളുടെ സമൂഹത്തെ രക്ഷിക്കു ‘.രണ്ടു പെഗ്ഗ് വോട്ക്കയുടെ ബലത്തില്‍ എഴുതിയതാണ് .കൂടെ എന്റെ ബ്രസീലിയന്‍ കൂട്ടുകാരന്‍ പ്ലേറ്റി ലേക്കിട്ടചൂട് ഒമ്ലെ റ്റും അവന്റെ മുറുക്കിയുള്ള കെട്ടിപിടുത്തവും എന്റെ വാക്കുകള്‍ക്ക് ശ ക്തി പകര്‍ന്നു .അല്ലെങ്കിലും ആയിടക്കു എനിക്ക് അവരോടു പലപ്പോഴായി അമര്‍ഷം തോന്നിയിരുന്നു .അവര്‍ ജനങ്ങളോട് സംവാദിക്കുന്ന ആ ബ്ലോഗിലെ എന്റെ അഭിനന്ദ നങ്ങള്‍ക്കോ,കുശല ന്വേഷനങ്ങള്‍ക്കോ,ചര്‍ച്ച വിഷയങ്ങള്‍ക്കോ അവര്‍ മതിയായ പ്രാധാന്യം കല്പിച്ചില്ല എന്ന് മാത്രമല്ല ഒരു നന്ദി പോലും തിരിച്ചയച്ചില്ല .എനിക്ക് പരിചയമുള്ള മറ്റു പലര്‍ക്കും അവര്‍ ആവേശകരമായ quotes അയിച്ചിരുന്നു.ഇത് എന്നെ മുറിപ്പെടുത്തിയിരുന്നു.അവര്‍ക്ക് വേണ്ടി ഏതൊ കൂലിയെഴുത്തുകാര്‍ നടത്തുന്ന ബ്ലോഗ് എന്ന് വരെ ഞാന്‍ ആരോപണം ഉന്നയിച്ചിട്ടുണ്ട് .അല്ലെങ്കില്‍ അവര്‍ തികഞ്ഞ ഒരു വര്‍ണ്ണ വെറി യത്തിയായിരിക്കും.

അങ്ങനെയിരിക്കെയാണ് എന്റെ ആറാമത്തെ നോവല്‍ അയ ‘The day I lost my virginity’ പ്രസിദ്ധ പ്പെടുത്തിയത് . അതിന്റെ പ്രകാശനവും മറ്റുമായി ബന്ധപ്പെട്ടു കുറച്ചു ദിവസങ്ങള്‍ എനിക്ക് മാറി നില്‍ക്കേണ്ടി വന്നു .
പ്രശസ്തനായ ഒരു ഇന്ത്യന്‍ ഇംഗ്ലീഷ് നോവലിസ്റ്റിന്റെ അവധാരികയും നല്ല വിപണന മികവും കൂടി ചേര്‍ന്നപ്പോള്‍ സംഗതി കൊഴുത്തു. തിരികെ യുണിവേഴ്‌സിറ്റി യില്‍ എത്തിയ എന്നെ കാത്തിരുന്നത് അഭിനന്ദന പ്രവാഹമായിരുന്നു ..’ദ്രോ ,ഇറ്റ് വാസ് സിമ്പ്‌ലി ഗ്രേറ്റ് .സൊ ട്രാന്‌സ്പരന്റ്‌റ് റൈറ്റിംഗ്. ഞാന്‍ അത്ഭുതപ്പെടുന്നു .. ഇന്ത്യയില്‍ ഇത്രക്ക് സ്വതന്ത്രമോ പേനക്ക് ?’എന്നെ കെട്ടിപിടിച്ചു ജെരോമിയ വാട്‌സണ്‍ ,എന്റെ കൂട്ടുകാരി വിളിച്ചു കൂവി .ദ്രൗപതി ദത്ത എന്നതിന്റെ ചുരുക്ക പേരാണ് ‘ദ്രോ’.അടുത്ത ആഴ്ച എന്നെ കാത്തു ഒരു വാര്‍ത്ത! ഉണ്ടായിരുന്നു .ആശയ സംവാദത്തിനും ചര്‍ച്ചക്കുമായി ആഗ്‌നസ് ദിമിത്രി എത്തുന്നു .അതും ഞങ്ങള്‍ ഗവേഷണ വിദ്യാര്‍ത്ഥികളുമായി മാത്രം.

ആദ്യമായാണ് അവരെ അടുത്ത് കാണുന്നത് .നല്ല ഉയരമുള്ള മെലിഞ്ഞ വിളറി വെളുത്ത മധ്യ വയസ്‌ക്ക .കൂര്‍ത്ത മുഖം .വെള്ളയും തവിട്ടും ഇടകര്‍ന്ന ഫ്രെമുള്ള കണ്ണട.ആകര്‍ഷ ണിയത അവകാശ പ്പെടാനില്ലാത്ത ഒരു ഗൌരവക്കാരി .അവര്‍ അന്ന് സംസാരിച്ചത് മുഴുവന്‍ മൂന്നാം കിട രാജ്യങ്ങളെ കുറിച്ചും അവിടുത്തെ സ്ത്രീകള്‍ നേരിടുന്ന പ്രതിസന്ധികളെ കുറിച്ചുമായിരുന്നു .ഇന്ത്യയിലെ സ്ത്രീകളെ കുറിച്ച് അവര്‍ എന്നോട് ആരാഞ്ഞു .ഞാന്‍ പറഞ്ഞു ഇന്ത്യയില്‍ സ്ത്രീ ഒരു പുരുഷനെപ്പോലെ സ്വതന്ത്രം ഉള്ളവള്‍ ആണ് .’പക്ഷെ , യുനസ്‌കോ കണക്കനുസരിച്ച് അവിടുത്തെ സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ വളരെ വലിയ തോതില്‍ ആണല്ലോ ‘അവരുടെ കൂര്‍ത്ത മുനയുള്ള ചോദ്യം .
‘ഇനി അത് കുറയും ..കാരണം അവിടുത്തെ സ്ത്രീകള്‍ കരാട്ടെ അഭ്യസിക്കുകയും, ബാഗില്‍ കത്തി തിരുകയും ചെയുന്നു .ഈ തലമുറയിലെ സ്ത്രീ പുരുഷന്മാര്‍ വിദ്യാഭ്യാസ പരമായി ഉയര്‍ന്നവരും ,സ്വതന്ത്രമായി ചിന്തിക്കുന്നവരും ആണ് .സെക്‌സ് നെ കുറിച്ച് ലിബറലായി തുറന്ന മനസോടെ ചിന്തിക്കുന്ന സമൂഹ മാണെന്നും’ ഞാന്‍ അഭിപ്രായപ്പെട്ടു .
ആ ചര്‍ച്ച വളരെ നല്ലതായിരുന്നു .സ്ത്രീപക്ഷ ചിന്തകള്‍ മുതല്‍ ആഗോള സാമ്പത്തിക പ്രതിസന്ധികളെയും ,സിറിയയും ലിബിയയും നേരിടുന്ന പ്രശ്‌നങ്ങള്‍ ഉള്‍പ്പെടുത്തി ഇപ്പോള്‍ നടക്കാനിരിക്കുന്ന അമേരിക്കന്‍ ഇലക്ഷന്‍ വരെ അവരുടെ വിഷയങ്ങളായി .അന്ന് ചായ സല്ക്കാരത്തിനു ഇടയില്‍ എന്റെ നോവലിന്റെ ഒരു കോപ്പി ഞാന്‍ അവര്‍ക്ക് ഞാന്‍ നല്‍കി .എന്തെങ്കിലും ഉള്ളില്‍ എഴുതണം എന്ന അപേക്ഷയോടെ .തലക്കെട്ട് വായിച്ച അവര്‍ എന്നോട് പറഞ്ഞു ‘വായിച്ചിട്ട് തീരുമാനിക്കാം .അതിനു ശേഷം കൊടുത്തു വിടാം ‘..ഒന്ന് ചമ്മി .പ്രതീക്ഷ വേണ്ട എന്ന് മനസ് പറഞ്ഞു.
രണ്ടാഴ്ചകള്‍ക്ക് ശേഷം എന്നെ തേടി ഒരു ദൂതന്‍ എത്തി .മിലാനിലെ ‘മോനെറോ വില്ല ‘എന്ന ആഗ്‌നസ് ദിമിത്രി യുടെ കുടുംബ വസതിയില്‍ നിന്നും .വൈകിട്ടത്തെ അത്താഴം ഒന്നിച്ചാകാമെന്ന ദിമിതൃയുടെ കൈപടയിലെഴിതിയ ഒരു ക്ഷണകുറുപ്പോടെ .ഞാന്‍ അന്നേ ദിവസം എന്ത് വസ്ത്രം ധരിക്കണം എന്ന ആശയ കുഴപ്പത്തിലായി .എന്റെ മെറൂണ്‍ അരികുകള്‍ ഉള്ള പിങ്ക് നിറത്തിലെ ജൂട്ട് സില്‍ക്ക് കുര്‍ത്ത മതിയെന്ന മറാത്തി സുഹൃത്ത് നിരാല്‍ സ്യെുല ലുടെ അഭിപ്രായപ്പെട്ടത് ഞാന്‍ ശരി വയ്ച്ചു.

ബോഗെന്‍ വില്ലകള്‍ ചാഞ്ഞു നില്‍ക്കുന്ന,നിറയെ റോസാപ്പൂക്കള്‍ നിറഞ്ഞ പുല്‍ത്തകിടികള്‍ ഉള്ള ഒരു സാമാന്യം പഴയ ഒരു വീടായിരുന്നു അത് .എന്നെ കാത്തു പ്രധാന മുറിയില്‍ ഇളം ബ്രൌണ്‍ നിറത്തിലുള്ള കമ്പളി കുപ്പായം ധരിച്ചു അവരുണ്ടായിരുന്നു ആഗ്‌നസ് ദിമിത്രി .എനിക്ക് വേണ്ടി അവര്‍ ഇന്ത്യന്‍ ഭക്ഷണം ഉണ്ടാക്കിപ്പിച്ചിരുന്നു .ഒരു വിധത്തില്‍ ഞാന്‍ അവ അകത്താക്കി എന്ന് പറഞ്ഞാല്‍ മതിയല്ലോ .ഇറ്റാലിയന്‍ ആയിരുന്നു ഭേതം.എന്റെ മനസറിഞ്ഞ പോലെ അവര്‍ പറഞ്ഞു ‘അടുത്ത തവണ നിനക്ക് ഞാന്‍ നല്ല പരമ്പരാഗത ഇറ്റാലിയന്‍ വിഭവങ്ങള്‍ കൊണ്ട് സല്ക്കരിക്കാം ‘.
എനിക്ക് സ്വപ്നം കാണുന്ന പോലെയാണ് തോന്നിയത് .ഞാന്‍ അത് തുറന്നു പറയുകയും ചെയ്തു .അവര്‍ ചിരിച്ചു കൊണ്ട് എന്നെ ആശ്ലേഷിച്ചു .’നീ മനോഹരമായി എഴുതുന്നു .നീ എഴുതുന്നത് എന്റെ ചിന്തകളാണ് ..എന്റെ വാക്കുകളും ‘ആ വീട് ഏകദേശം നിലംപൊത്താ റായ പഴയ ഒരു കൊട്ടാരം പോലെ തോന്നിച്ചു .’നിങ്ങള്‍ തനിച്ചാണോ ഇവിടെ ‘ ..

അവര്‍ പറഞ്ഞു എന്റെ ചിന്തകള്‍ക്ക് ഊര്‍ജ്ജം പകരാന്‍ ഇവിടമാണ് പറ്റിയ ഇടം .ഈ ജനലിനരുകില്‍ ഇരുന്നാണ് ഞാന്‍ ആദ്യമായി എഴുതുന്നത് .അന്ന് ഞാന്‍ എഴുതിയത് ഒരു പ്രഭ്വി ക്ക് വേണ്ടി എന്റെ വീട്ടുകാര്‍ വിറ്റു.
എന്റെ എഴുത്ത് അവര്‍ക്ക് അങ്ങനെ നല്ല ഒരു വരുമാനമാര്‍ഗമായി . .പലര്‍ക്കും കൂലി എഴുത്ത് ആവശ്യമായി .പിന്നെടെപ്പോഴോ ഞാന്‍ സ്വതന്ത്ര മായി എഴുതാന്‍ തുടങ്ങി ,അപ്പോള്‍ കത്തി നിന്നത് ഫെമിനിസമായിരുന്നു .എന്റെ ചിന്തകള്‍ക്ക് വിലങ്ങുതീര്‍ത്തു…..ഞാന്‍കാലത്തിനൊപ്പംനീങ്ങി.കാലത്തിന്റെഎഴുത്തുകാരിയായി …എന്റെ ചിന്തകളും ,മോഹങ്ങളും ഞാന്‍ വില്‍ക്കുകയായിരുന്നു .അല്ല ,,ഞാന്‍ എന്ന വ്യക്തിയുടെ ചിന്താ സരണി വിപണനം ചെയ്യപെടുകയായിരുന്നു .’
അപ്പോഴാണ് വാതില്‍ തള്ളി തുറന്നു അവര്‍ വന്നത് .എമിലിയും അന്നയും .അവസാനമായി എഴുതിയ നോവലിന്റെ റോയല്‍റ്റി യുടെ ഒരു ഭാഗം ഏതോ ഒരു ചാരിറ്റബ്ള്‍ ഓര്‍ഗനൈസേഷനു നല്‍കിയതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കം ..പിന്നെ ഞാന്‍ അവിടെ നിന്നില്ല .യാത്ര പറഞ്ഞു ഇറങ്ങി .അന്ന് രാത്രി ഞാന്‍ വഴിയില്‍ കണ്ടുമുട്ടിയ ഒരു അപരിചിതനോട് പറഞ്ഞു ‘ജീവിതം ശരിക്കും ഒരു േൌുശറ കഥ യാണ് ‘എന്ന് അത് ശ രി വയ്ച്ചു കൊണ്ട് ഞങ്ങള്‍ അടുത്തുള്ള പബ്ബിലേക്ക് നൂണ്ടു കയറി …

വീണ്ടും പലതവണ ഞാന്‍ ആഗ്‌നസ് ദിമിതൃയെ കണ്ടിരുന്നു .ഒരിക്കല്‍ അവരുമായി ഞാന്‍ ലിഗുറിയയിലെ ഒരു തടാക ക്കരയില്‍ ഇരിക്കുമ്പോള്‍ അവര്‍ എന്നോട് ചോദിച്ചു ‘ദ്രോ ,നിന്റെ പേരിന്റെ അര്‍ഥം എന്താണ് ‘ ചിരിച്ചു കൊണ്ട് ഞാന്‍ പറഞ്ഞു ..’അറിയില്ല ,പക്ഷെ ഒന്നുണ്ട് എന്റെ പേരില്‍ ഒരു പുരാണ കഥാപാത്രം ഉണ്ട് .അഞ്ചു സഹോദരന്മാരുടെ ഒറ്റ ഭാര്യ’
‘ഹോ,കഷ്ട്ടം ,പീഡീപ്പിക്കപെട്ടവള്‍..അവളുടെ സ്ത്രീതത്വതിനു എന്ത് വിലയാണ് കല്‍പ്പിച്ചിരിക്കുന്നത് ‘ദിമിത്രി ക്ഷോഭിച്ചു .’നിങ്ങള്‍ക്ക് തെറ്റി .ദ്രൗപതി ശകത യാണ് .തന്റെ നോട്ടത്തിലും നിശ്വാസതിലും അഞ്ചു കരുത്തുറ്റ പുരുഷന്മാരെ തള ച്ഛവള്‍.പറയു ആഗ്‌നസ് ദിമിത്രി, നിങ്ങള്‍ ആരെയെങ്കിലും തളച്ചിട്ടുണ്ടോ?.’
‘ഞാന്‍ തള ക്കപ്പെട്ടിരിക്കുന്നു .ഞാന്‍ ആഗ്രഹിച്ചവര്‍ എന്റെ ചിന്തകള്‍ക്ക് വിലയിട്ടു .മോഹിച്ചു വന്നവര്‍ എത്തിയപ്പോഴേക്കും ഞാന്‍ ഈ സമൂഹത്തില്‍ തള ക്കപ്പെ ട്ടിരുന്നു ‘ദിമിത്രി പറഞ്ഞത് പൂര്‍ണമായി എനിക്ക് മനസിലായില്ല .എങ്കിലും അന്ന് അവര്‍ യാത്ര പറഞ്ഞപ്പോള്‍ അവര്‍ ഒന്ന് കൂടി പറഞ്ഞു ‘ഞാന്‍ നിനക്കായി ഒരു സമ്മാനം ഒരുക്കിയിരിക്കുന്നു ‘…
പിറ്റേ മാസം ഞാന്‍ വീടും ഇന്ത്യയില്‍ പോയി .മടങ്ങി വരുമ്പോള്‍ ആഗ്‌നസ് ദിമിത്രി ക്കായി പട്ടു നൂലുകള്‍ പാകിയ ഒരു ഷോള്‍ പ്രത്യേകം വാങ്ങി വച്ചു.അന്ന് രാത്രി വൈകിയാണ് ഞാന്‍ ‘മോനെ റോ വില്ലയില്‍ ‘ എത്തിയത് .ആഗ്‌നസ് ദിമിത്രി കിടപ്പിലാണ് .അവരുടെ മുഖം ശോഷിച്ചു .ആരും എന്നെ അറിയിച്ചി ല്ലല്ലോ .ഞാന്‍ അത്ഭുത പ്പെട്ടു .’നീ ഒരു സഞ്ചരിയല്ലേ …എങ്ങനെ അറിയിക്കും ?നിനക്കുള്ള സമ്മാനം ഞാന്‍ അയച്ചിരുന്നു .പോയി പോസ്റ്റ് ബോക്‌സില്‍ നിന്നും കളക്റ്റ് ചെയ്യു’
ആഗ്‌നസ് ദിമിത്രി നിര്‍ത്തി നിര്‍ത്തി പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു .അവര്‍ വല്ലാതെ വിറക്കുണ്ടായിരുന്നു .ഷോള്‍ അവര്‍ക്ക് സമ്മാനിച്ച് തിരിച്ചു നടക്കുമ്പോള്‍ മനസ്സിന്നു വല്ലാത്ത ഭാരം തോന്നി .
പിറകില്‍ ആരോ വിളിക്കുന്ന പോലെ.എമിലിയാണ് കൂടെ അന്നയും ‘ആഗ്‌നസ് നിനക്ക് എന്തോ കടലാസുകള്‍ അയച്ചിരുന്നു .അവരുടെ ആത്മ കഥയോ മറ്റോ ആയിരിക്കും .അത് തിരിച്ചു തരിക .ആഗ്‌നസ് ദിമിത്രി യുടെ മുഖം സമൂഹത്തിനു കാണിച്ചു കൊടുത്താല്‍…മറക്കണ്ട നീയൊരു സ്ത്രീ ആണ് ‘..ഭീഷണി …അതും എന്നോട് .
പിറ്റേന്ന് പോസ്റ്റ് ബോക്‌സില്‍ നിന്നും ഒരു കേട്ട് കടലാസുകള്‍ എനിക്ക് ലഭിച്ചു .ഭംഗിയുള്ള കൈപ്പടയില്‍ എഴുതി അടക്കിയവ …കവിതകളായിരുന്നു …പ്രണയത്തെ പറ്റി,മഴയെ പറ്റി ..മഞ്ഞിനെ പറ്റി ..രാത്രിയില്‍ വന്നു രമിക്കുന്ന സങ്കല്‍പ്പിക കാമുകനെ പ്പറ്റി ……
അവസാനം ഒരു കുറിപ്പും .’.ഇതാണ് ഞാന്‍ ആഗ്‌നസ് ദിമിത്രി …ഇവ നിന്റെ പേരില്‍ പ്രസിദ്ധീകരിക്കുക .കൈമോശം വരരുത് .ആഗ്‌നസ് ദിമിത്രി ബുദ്ധിജീവിയായ ചിന്തകയായി മരിക്കട്ടെ .ഇത് നിനക്കുള്ള എന്റെ സ്‌നേഹ സമ്മാനം’ ..

ശരിക്കും ആഗ്‌നസ് ദിമിത്രി എന്നെ ആശ യ കുഴപ്പത്തില്‍ ആക്കിയിരിക്കുകയാണ് ….പള്ളിയിലെ പ്രാര്‍ത്ഥന ഗാനങ്ങള്‍ നിലച്ചു .ആഗ്‌നസ് ദിമിത്രി യാത്രയാകുന്നു .ഒരു പിടി സ്വപ്‌നങ്ങള്‍ എന്നെ ഏല്പിച്ചുകൊണ്ട് ….
.അവരുടെ തിരുശ്ശേഷിപ്പുകള്‍ .

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...