17 Jun 2012

മരം വെട്ടുന്നത് അറിയാതെയാവണം

കെ . വി . സുമിത്ര



ഒരു ദേശത്തെയാകേ
നടുക്കിയാണ്
ആ വടവൃക്ഷം
മേഘങ്ങള്‍  ഉല്യ്ക്കുമാറു
പതിച്ചത് ..

വളരെ പെട്ടന്ന് എന്നാല്‍ ,
ഓര്‍ത്തെടുത്താല്‍ 
ഓരോ ഘട്ടത്തില‌തു
അടയാളപ്പെടുത്തിയിരുന്നു ...
അവസാനത്തെ
ആഴത്തിലുള്ള
പതിക്കല്‍ ...

മരം വെട്ടുക്കാരെന്നു തോന്നിപ്പിക്കുന്ന
ഒന്നോ രണ്ടോ അതിലധികമോ
ആളുകളുണ്ടായിരുന്നു ..
ആഞ്ഞുവീശി ,
  ഞെരമ്പുകളില്ലേക്ക്
ആഴ്ത്തിയിറക്കാന്‍ ..

അവസാന ഞെരമ്പറ്റു
വീഴും മുന്‍പേ ,
ചിലന്തി വലയില്‍ കുടുങ്ങിയപോയ
ഹൃദയഭിത്തിക്കിടയിലൂടെ 
കാണാം ;
ഇടത്തും വലത്തുമൊളിപ്പിച്ച
വടിവാള്‍ ...

അമ്പത്തൊന്നു ഉന്നങ്ങള്‍
ഒന്നും പിഴച്ചില്ല
 കീറിമുറിക്കപെട്ട ശിഖരങ്ങള്‍
കൊത്തിവരഞ്ഞ
 അമ്പതൊന്നക്ഷരങ്ങള്‍ ...
വെട്ടിവീഴ്ത്തിയെങ്കിലും
പതിച്ചില്ല മുഴുവനോടെയത്
വേരിനിത്രയും ബലമോ ??

മരം വെട്ടുമ്പോള്‍
ചോദിക്കണമായിരുന്നനുവാദം,
അവിടെ വിരാജിക്കുന്ന
സര്‍വ്വ ചരാചരങ്ങളോടു പോലും ,
അല്ലെങ്കില്‍
അതിപ്പോഴുമിങ്ങനെ
വേര് പടരും മരമാവില്ലായിരുന്നു..!!

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...