മത്സര കവികള്‍

സുലോജ് മഴുവന്നിക്കാവ് .

എന്റെ കവിത ചാനലില്‍ 

വരുന്നുട് .. 

ഒരു എസ് എം എസ്

അയച്ചീടണേ...
വിലാസം
എന്റെ പേര് സ്പേസ്
പിന്നെ നിങ്ങള്ക്ക്
ഇഷ്ട്ടമുള്ള ആ നമ്പറില്‍ ..
ഒരു മെസ്സേജ് ....
പ്ലീസെ........

എന്റെ കവിത
അടുത്ത അകാദമി വോട്ട് എടുപ്പിന്നു
ഇട്ടിട്ടുണ്ട് ...
ഒരു ലൈക്‌ അടിച്ചു
പസ്സക്കണേ .....
ജൂറി സുഹൃത്തുക്കള്‍ക്ക്
വാദിക്കാനാണേ ....

എന്റെ കവിത
ലോട്ടറി ടിക്കെറ്റിന്റെ
ഒപ്പം
വില്‍ക്കാന്‍ വെച്ചിട്ടുണ്ടേ ..
ഒരണം എടുത്തു
ഈ അന്ധനെ
സഹായിക്കണേ ..

എന്റെ കവിത
സ്റ്റാര്‍ട്ട്‌ ലൈന്‍ നപ്പില്‍
വെടിയോച്ചക്ക്
കാത്തിരിപ്പുണ്ടേ ..
കൂടെ ഓടുന്നവനെ
കാല്‍വെച്ച് വീഴ്ത്തിയെന്നാലും ..
കൈയടിച്ചു ...
പ്രോത്സാഹിപ്പിചെക്കണേ..

എന്റെ കവിത ഒരു വിതയാണേ
എനോളമില്ലല്ലോ
അവനും അവളും ....

ഉള്ളിലെല്ലാം
ഗര്ത്തമാണേ
എന്നാലുമുണ്ടല്ലോ
മുമ്പില്‍ ഞാനേ...

.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ