പച്ച വെളിച്ചം..........

 

സ്മിത പി കുമാർ

കിടപ്പറയില്‍ വിശന്നു മരിച്ച പ്രണയമാണ്
അവളുടെ ഉടലിനെ പ്രസവിച്ചത്.

വെര്‍ച്വല്‍ വനാന്തരങ്ങളില്‍
അലസമലയവേ കണ്ടു മുട്ടിയ പച്ചപ്പിലേക്ക്,
ദീപ്തമായൊരു പ്രകാശത്തുരുത്തിലേക്ക്
സ്വയം അപഹരിക്കപെടുന്ന ഇരയായി
അവളുടെ ഉടല്‍ അതിജീവനം
നടത്തി കൊണ്ടിരിക്കുന്നത് ,അതുകൊണ്ട്
മാത്രമായിരിക്കും .

വെറുമൊരു നാടന്‍ പെണ്ണായിരുന്നവള്‍
കുസൃതിവാക്കില്‍ പോലും കൂമ്പിയടയുന്നവള്‍.
നഗരത്തിലേക്കു ചേക്കേറേണ്ടി വന്ന
'വെറുമൊരു ഭാര്യ' .
.................................................
ഒരുപാടു പേര്‍ റൊട്ടിയില്ലാതെ പട്ടിണി കിടക്കാന്‍ വിധിക്കപെട്ടിരുന്നു .
അതിലും എത്രയോ അധികം പേര്‍ ആലിംഗനങ്ങളില്ലാതെയും.

എഡ്വാഡോ ഗലിയാനോ -- 'ആലിംഗനങ്ങളുടെ പുസ്തകം'

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

കാർട്ടൂൺ കവിതകൾ

ജൈവവളം മാത്രം പോരേ?