രാജു കാഞ്ഞിരങ്ങാട്
ഇടനെഞ്ചില്‍ കടുക് വറുക്കലാണ്
കിണറില്‍ നിന്ന് വെള്ളം കോരണം
അടുപ്പില്‍ തീ പ്പൂട്ടണം
അനലുന്ന കനലായി
അരിയായി വേവണം
പാത്രങ്ങള്‍ മോറണം
മോറൊന്നു കഴുകണം
കാപ്പിക്ക് തിളയ്ക്കുമ്പോള്‍
കുളിച്ചെന്നു വരുത്തണം
പ്രാതലൊരുക്കണം
പ്രാക്കുകള്‍ കേള്‍ക്കണം
പഠിക്കുന്ന പിള്ളേരെ
ഒരുക്കിയിറക്കണം
പകലോനുയര്‍ന്നാലും
കേട്ട്യോനുണരൂല
തട്ടി വിളിച്ചാലും
കെട്ട് വിട്ടുണരൂല
പെറുക്കി ഒരുക്കി ഒരുങ്ങി-
യിറങ്ങ്യാലും
കാലത്തും നേരത്തും
ഒഫീസിലെത്തൂല