ഓര്‍മയില്‍ നീ..

ശ്രീനാഥ് ശ്രീ

സ്നേഹമാം പുലരിയില്‍
ഗഗനമാം വീഥിയില്‍
ഓര്‍മതന്‍ തീരത്ത്
വിരഹമേ നീയെന്നെ കണ്ടിരുന്നോ….
വിരഹമാം സന്ധ്യയില്‍
വിജനമാം വീഥിയില്‍
മറവിതന്‍ തീരത്ത്
സ്നേഹമേ നീയെന്നെ കണ്ടിരുന്നോ……..
ഇടറുന്ന നെഞ്ചുമായ്‌
എരിയുന്ന കനവുമായ്
കൊഴിയുന്ന പൂവിന്‍ വേദന -
പ്പേറി ഞാന്‍ ദൂരേക്കകലവേ
പ്രണയത്തിന്‍ സുന്ദര
നിമിഷങ്ങള്‍ ഓര്‍ത്തു ഞാന്‍
നിന്‍ മന്ദസ്മിതങ്ങളില്‍
തുള്ളി കളിക്കവേ
ദൂരേക്ക് മായുന്ന നിന്‍
മുഖം തേടി ഞാന്‍
ഒഴുകുന്ന മിഴികളാല്‍
നിന്നിലെക്കെത്തവേ
ഓര്‍ക്കുന്നു ഞാനിന്നുമീസന്ധ്യയില്‍
വിടരുന്ന പൂവിതള്‍
സുഗന്ധവും പേറി നീ
എന്‍ സ്നേഹ പുഷ്പമായ് മാറിയതും
ഒടുവിലെ പുലരിതന്‍ ഇളം കാറ്റേറ്റു നീ
എന്നില്‍ നിന്നടര്‍ന്നകലവേ
ഇവിടെ തുടിക്കുന്നോരെന്‍ ഹൃദയം
നിനക്കായ്‌ കേണിടുന്നു….

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ