17 Jun 2012

സ്നേഹപൂർവ്വം സഖിക്ക്‌


ഷീല

ക്ഷേമമല്ലേ നിനക്കെന്നു ചോദിക്കാൻ
ത്രാണിയില്ലെന്റെ നാവിനൊരിക്കലും
ക്ഷേമമല്ലാതെയൊന്നും ഭവിക്കുവാൻ
ആശയില്ലെന്റെ ജീവനിലെന്നുമേ.

നട്ടുനനച്ചൊരു മോഹത്തിൻ പൂച്ചെടി
യൊട്ടുനാളായ്‌ മുരടിച്ചുനിന്നതു
കിട്ടിയില്ലതിനായുസ്സുമൽപവും
തണ്ടൊടിഞ്ഞതു വാടിക്കിടക്കുന്നു.

കണ്ടതില്ലെന്റെ ജീവിതമാർഗ്ഗത്തിൽ
പൊന്നുപോലുള്ള നിന്റെയീ പൂമനം
നന്മകൊണ്ടു നിറഞ്ഞൊരാമാനസ്സും
കണ്ടില്ലെന്നു നടിച്ചതുമെൻ തെറ്റ്‌

കണ്ടില്ലെന്നു നടിച്ചുഞ്ഞാനേറ്റവും വേഗമോടി
യെൻ മാർഗ്ഗത്തിൽ മുന്നേറാൻ
ദൂരെയെത്തിത്തിരിഞ്ഞു ഞാൻ നോക്കുമ്പോൾ
തെറ്റിയെന്റെ വഴിയെന്നറിഞ്ഞു ഞാൻ

ഒട്ടുദൂരം കഴിഞ്ഞെന്റെ പാതയിലൊട്ടു
പേരെന്നെ തട്ടി വീഴ്ത്തീടുമ്പോൾ
താങ്ങുവാനൊരു താമരത്തണ്ടുമില്ലെന്നു
ഞാനന്നാകുലപ്പെട്ടപ്പോൾ

ചാട്ടവാറടിയേറ്റൊരാൾ പ്രാണനിൽ
നീറ്റലായ്‌ മുറിവേറ്റെന്റെ ജീവനിൽ
ആശയാകുന്നതേൻ പുരട്ടീടുവാൻ
നീട്ടിനിന്റെയാ പൊൻമനംനീയന്ന്‌

മഞ്ഞുകൊണ്ടന്ന്‌ മൂടിയൊരുദിനം
നിന്റെ കത്തൊന്നു കിട്ടിയില്ലെങ്കിലീ
ഞാനുമില്ലെന്റെ ജീവനുമില്ലിന്നു
കാണുവാനൊന്നും ഭൂമിയിൽ ബാക്കിയായ്‌

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...