പവിത്രൻ തീക്കുനി
ബോർഡിൽ,
ടീച്ചർ
കുതിരയെ വരച്ചു.
സ്ലേറ്റിൽ
കുട്ടികളും
കുട്ടികളുടെ കുതിരകളെ കണ്ട്
ടീച്ചർക്ക് കോപം വന്നു.
എല്ലാറ്റിനും ഈരണ്ടു കൊമ്പുകൾ...!
ടീച്ചർ
ചൂരലെടുത്തു.
കൈവെള്ളയിൽ നിന്ന്
വേദന
മായുംമുമ്പേ,
കുട്ടികളൊറ്റ സ്വരത്തിൽ പറഞ്ഞു,
ടീച്ചർ എത്രയടിച്ചാലും,
ഞങ്ങളുടെ കുതിരകൾക്കു കൊമ്പുകളുണ്ടായിരിക്കും.
കൊമ്പുകളുള്ള കുതിരകളെയാണ്
ഞങ്ങൾക്കിഷ്ടം
അന്ന്, രാത്രി,
ടീച്ചർക്ക്,
ഉറങ്ങാൻ കഴിഞ്ഞില്ല
കണ്ണടയ്ക്കുമ്പോൾ
കൊമ്പുകൾ
കൂട്ടത്തോടെ വന്ന്,
ടീച്ചറെ...