ഡോ. കെ.ജി.ബാലകൃഷ്ണന്‍
തണുത്തുറഞ്ഞു പൂജ്യം;
ഗോമുഖത്തുനിന്നു
ഒരൊച്ചയനക്കം;
ഉറവയായി ,
കുഞ്ഞരുവിയായി
ഒന്ന്;
ഒന്നും ഒന്നും ഒന്നും
പിന്നെയും പിന്നെയും;
അങ്ങനെ ആറായി.
ആറ്; അത് മനസ്സ്.
ഉള്ളില്‍ ഒഴുകിയെത്തുന്നതുന്നത് ;kk
അറിവ്;ഏഴ്, ഏഴാഴി.
ആഴങ്ങളില്‍ ആഴ്ന്ന്,
എഴാമറിവായി
നിറ നിറവുകളില്‍
ഒന്നായമര്‍ന്നു.
ഒന്ന്, ഒന്നായി.
ഉള്ള് ഉണര്‍വായി,
തുടിയായി,
എന്റെ പുല്ലാംകുഴല്ത്തുടിപ് പായി,
നീളമായി നെടുകെ കുറുകെ.
ആഴമായി അളവായി
ആയിരം മണികള്‍ ആര്ന്ന
ജപമാലയായി.
===============
(ദേശീയ നദിയുടെ ശുദ്ധീകരണത്തിനു 28 -6 -2011
ഇന്ത്യയും ലോകബാങ്കും തമ്മില്‍ 100 കോടി ഡോളറിന്റെ കരാര്‍ ഒപ്പ് വയ്ച്ചു.)
=========================