കെ.വി.സക്കീർഹുസൈൻ
അപൂർണ്ണതയുടെ
തിക്കും
തിരക്കുമാണ്
നീണ്ട ക്യൂവിൽ
മരവിച്ച
മുഖഭാവങ്ങളെ
പ്രസന്നതയിലേക്കു
മാറ്റിയുടുപ്പിക്കുന്നുണ്ടാകാം
വറ്റിയ
ചുണ്ടുകളുടെ കൂടിൽ നിന്നും
ചിരിയുടെ കുഞ്ഞുങ്ങളെ
തുറന്നു വിടുന്നുണ്ടാകാം
മുടന്തുള്ളവന്റെ
വഴികളിൽ
മൗനത്തിന്റെ മന്ദഹാസമാകാം നീ...
എങ്കിലും
സുഹൃത്തേ...
നിന്നിലേക്കടുത്തടുത്തു
വരുന്നുണ്ടൊരു പിണക്കം
എന്നിലേക്കിങ്ങനെ ഒളിഞ്ഞു
നോക്കുന്നതിന്.