ചങ്ങാതിക്കൂട്ടം മുന്നേറുന്നു; കേരളത്തിൽ നിന്ന്‌ അയൽസംസ്ഥാനങ്ങളിലേക്ക്‌


മിനി മാത്യു

പബ്ലിസിറ്റി ഓഫീസർ,
(കോ-ഓർഡിനേറ്റർ, ചങ്ങാതിക്കൂട്ടം)
നാളികേര വികസനബോർഡ്‌

കേരമേഖലയിലൊന്നാകെ പുത്തനുണർവുണ്ടാക്കിക്കൊണ്ട്‌ 2011 ആഗസ്റ്റ്‌ 17ന്‌
(ചിങ്ങം ഒന്നിന്‌) ആരംഭിച്ച തെങ്ങിന്റെ 'ചങ്ങാതിക്കൂട്ടം പരിശീലന' (എ
‍ീഇഠ) പരിപാടി വിജയം വരിച്ച്‌ മുന്നേറുകയാണ്‌. 2012 മാർച്ച്‌ 31ന്‌
പൂർത്തീകരിച്ച ആദ്യഘട്ട പരിശീലനത്തിൽ കാസറഗോഡ്‌, കണ്ണൂർ, കോഴിക്കോട്‌,
മലപ്പുറം, പാലക്കാട്‌, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ,
പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം തുടങ്ങിയ 13 ജില്ലകളിലെ പരിശീലന
കേന്ദ്രങ്ങളിൽ നിന്നാണ്‌ കേരളത്തിലെ ചങ്ങാതിമാർ പരിശീലനം നേടിയത്‌. കേവലം
225 ദിവസങ്ങൾക്കുള്ളിൽ 5583 പേർക്ക്‌ പരിശീലനം നൽകി സ്വയംതൊഴിൽ
കണ്ടെത്താൻ യുവാക്കളെ പ്രേരിപ്പിച്ച ഈ പദ്ധതി ബോർഡിന്റെ പ്രവർത്തന
ചരിത്രത്തിൽ സുവർണ്ണ ലിപികളിൽ രേഖപ്പെടുത്താവുന്നതാണ്‌. വളരെ ചുരുങ്ങിയ
കാലയളവിനുള്ളിൽ കർഷകരുടെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിഞ്ഞതും 'ചങ്ങാതി'മാരുടെ
ജീവിത നിലവാരം മെച്ചപ്പെട്ടതും അയൽ സംസ്ഥാനത്തുള്ളവരും വീക്ഷിച്ചു
കൊണ്ടിരിക്കുകയായിരുന്നു.  കേരളത്തിൽ പരിശീലനം പൂർത്തിയാക്കിയ
ചങ്ങാതിമാരുടെ വിജയകഥകൾ കേട്ട്‌ ഇതിന്റെ അനുരണനങ്ങൾ അയൽ
സംസ്ഥാനങ്ങളിലേക്ക്‌ വ്യാപിച്ചു കഴിഞ്ഞു. ഇതിനകം കർണ്ണാടക, മഹാരാഷ്ട്ര
സംസ്ഥാനങ്ങളിൽ 1-2 ബാച്ചുകൾ നടത്തിയിരുന്നു. പരിശീലനം തുടങ്ങുന്നതിനായി
തമിഴ്‌നാട്‌, കർണ്ണാടകം, ആന്ധ്രാപ്രദേശ്‌, മഹാരാഷ്ട്ര, ഗോവ തുടങ്ങിയ
പരമ്പരാഗത കേരോത്പാദക സംസ്ഥാനങ്ങളിൽ നിന്ന്‌ ആവശ്യക്കാരേറെ. ഇവരുടെ
ആവശ്യകത കണക്കിലെടുത്ത്‌ തമിഴ്‌ നാട്ടിൽ 2500 പേർക്കും  കർണ്ണാടകത്തിൽ
1000, ആന്ധ്രാപ്രദേശിലും, മഹാരാഷ്ട്രയിലും 500, ഗോവ, ലക്ഷദ്വീപ്‌, ആൻഡമാൻ
എന്നിവിടങ്ങളിൽ 200 പേരെ വീതവും പരിശീലിപ്പിക്കുവാനാണ്‌
ഉദ്ദേശിക്കുന്നത്‌. 2012 ജൂണിൽ പരിശീലനം ആരംഭിക്കുകയാണ്‌. ഇപ്പോഴത്തെ
കണക്കനുസരിച്ച്‌ ഒരോ ജില്ലയിൽ നിന്നും പുറത്തിറങ്ങിയവരുടെ എണ്ണം മൊത്തം
ആവശ്യകതയുമായി തുലനം ചെയ്തു നോക്കുമ്പോൾ തുലോം കുറവാണ്‌. ഇപ്പോഴത്തെ
പരിശീലനക്കണക്ക്‌ ഇപ്രകാരമാണ്‌.
തിരുവനന്തപുരം (618), കൊല്ലം (514), പത്തനംതിട്ട (122), കോട്ടയം (277),
ആലപ്പുഴ (327), ഇടുക്കി (164), എറണാകുളം (569), തൃശൂർ (525), പാലക്കാട്‌
(461), മലപ്പുറം (548), കോഴിക്കോട്‌ (609), കണ്ണൂർ (507), കാസറഗോഡ്‌
(200), മഹാരാഷ്ട്ര (60), ലക്ഷദ്വീപ്‌ (101) കർണ്ണാടക (18)
ഇക്കഴിഞ്ഞ വർഷം നടത്തിയ പരിശീലന പരിപാടിയുടെ വിജയനിരക്ക്‌
കണക്കിലെടുത്ത്‌ അടുത്ത വർഷവും കേരത്തിന്റെ ഈറ്റില്ലമായ കേരളത്തിൽ 5000
പേർക്കുകൂടി പരിശീലനം നൽകും.
കേരളത്തിലെ ഓരോ പഞ്ചായത്തിലും രൂപീകരിച്ചിട്ടുള്ള സിപിഎസുകളിൽ നിന്നാവും
ഇനി ചങ്ങാതിമാരെ കണ്ടെത്തുക. ഒരു പഞ്ചായത്തിൽ നിന്ന്‌ കുറഞ്ഞത്‌ പത്ത്‌
ചങ്ങാതിമാരെ യെങ്കിലും അതാത്‌ പരിശീലന കേന്ദ്രത്തിലേക്ക്‌  തെരഞ്ഞെടുത്തയ
യ്ക്കേണ്ടത്‌ ഇനി സിപിഎസുകളുടെ ചുമതലയാണ്‌. കേരളത്തിൽ ഇക്കഴിഞ്ഞ വർഷം
1158 സിപിഎസു കളാണ്‌ ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്‌. പഠിച്ചിറങ്ങുന്ന
ചങ്ങാതിമാരെ സിപിഎസുമായി ബന്ധപ്പെടുത്തി കരിക്കിന്റേയും
കരിക്കുത്പന്നങ്ങളുടേയും വിപണനം, കൊപ്ര നിർമ്മാണം, വിത്തു തേങ്ങ ശേഖരണം
എന്നീ മേഖലകളിൽ കൂടി തൊഴിൽ കണ്ടെത്തുന്നതിന്‌ സഹായിക്കും.
അപരിചിതത്വത്തോടെ പരിശീലന കേന്ദ്രങ്ങളിലേക്ക്‌ കടന്നുവന്ന
പരിശീലനാർത്ഥികളെ അർപ്പണ ബോധവും ആത്മധൈര്യവുമുള്ള തെങ്ങിന്റെ
ചങ്ങാതിമാരായി മാറ്റിയെടുക്കുന്നതിൽ മത്സരബുദ്ധി യോടെയാണ്‌ ഓരോ പരിശീലന
കേന്ദ്രവും ശ്രമിച്ചതു. കേരളത്തിലെ ഒട്ടുമിക്ക കൃഷിവിജ്ഞാന കേന്ദ്രങ്ങളും
കേന്ദ്രതോട്ടവിള ഗവേഷണ കേന്ദ്രവും മാനേജ്‌ മെന്റ്‌ രംഗത്തെ പരിശീലകരായ
എറണാകുളത്തെ ലെഡ്സും കോട്ടയ ത്തെ സോഷ്യൽ സർവ്വ്വീസ്‌ സോസൈറ്റി യും
തൃശൂരിലെ മൈത്രിയും ഇടുക്കിയിലെ ഗാന്ധിജി സ്റ്റഡിസെന്ററും വടക്കാഞ്ചേരി
യിലെ ഹരിതസേനയും ആലപ്പുഴയിലെ സെയ്ഫും (ടഋഡഎ) ഒന്നിനൊന്ന്‌ മികച്ചുനിന്നു.
അടുത്ത വർഷവും ചങ്ങാതിമാർക്കുള്ള പരിശീലനം ഈ കേന്ദ്രങ്ങളിലൂടെ തന്നെ
നടത്താനാണ്‌ ബോർഡിന്റെ ലക്ഷ്യം. പരിശീലനത്തിന്‌ വരുന്ന ചങ്ങാതിമാർക്ക്‌
അതാതു കേന്ദ്രങ്ങൾ ഒരു ബോധവത്ക്കരണ ക്ലാസ്സ്‌ കൂടി നൽകേണ്ടതുണ്ട്‌, ഈ
രംഗത്ത്‌ ഉറച്ചു നിൽക്കും എന്ന്‌ ബോദ്ധ്യമുള്ളവരെ മാത്രം
ഉൾപ്പെടുത്തുന്നതിനു വേണ്ടിയാണിത്‌.
തമിഴ്‌നാട്ടിലെ കേരകർഷക സംഘം, പൊള്ളാച്ചി ചേമ്പർ ഓഫ്‌ കോമേഴ്സ്‌ എന്നിവർ
തമിഴ്‌നാട്‌ അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയുടേയും, കൃഷി വിജ്ഞാന
കേന്ദ്രത്തിന്റേയും സഹകരണ ത്തോടെ തമിഴ്‌നാട്ടിലെ തെങ്ങുകൃഷിയുടെ
കേന്ദ്രമേഖലയായ പൊള്ളാച്ചിയിൽ ഉടനടി പരിശീലനം ആരംഭിക്കുന്നതാണ്‌.
ഇതുകൂടാതെ ആത്മ, ആർകെവിവൈ പദ്ധതികൾ വഴി സൗജന്യമായി പരിശീലനം നൽകുവാൻ
തയ്യാറായിട്ടുള്ള കേന്ദ്രങ്ങൾ ബോർഡുമായി ബന്ധപ്പെടേണ്ടതാണ്‌.
മഹാരാഷ്ട്രയിലെ ചങ്ങാതിക്കൂട്ടം അനുഭവങ്ങൾ
മഹാരാഷ്ട്രയിൽ ഇതുവരെ മൂന്ന്‌ പരിശീലന പരിപാടികളാണ്‌ ബോർഡ്‌ മെമ്പർ
വസന്ത്‌ വിഷ്‌ണു ലിമായെയുടെ പ്രത്യേക താത്പര്യത്തിൽ ബോർഡിന്റെ
താനെയിലുള്ള സംസ്ഥാനതല ഓഫീസ്‌ സംഘടിപ്പിച്ചതു. 2012 ജനുവരി യിലാണ്‌
ആദ്യബാച്ചിന്റെ പരിശീലനം ആരംഭിച്ചതു.
മഹാരാഷ്ട്രയിൽ നടത്തിയ മൂന്നു പ്രോഗ്രാമുകളിലും ബോർഡിനോടൊപ്പം നിന്ന്‌
പരിശീലനം നടത്താൻ സഹായിച്ച രത്നഗിരി ഭാട്ട്യേ തെങ്ങു ഗവേഷണ കേന്ദ്രം
അഗ്രോണമിസ്റ്റ്‌ ശ്രീ. നാഗ്‌വേക്കറുടെ സേവനം എടുത്തു പറയേണ്ടതാണ്‌.
ട്രെയിനിംഗിൽ പങ്കെടുത്ത ചങ്ങാതിമാർക്ക്‌ മെച്ചപ്പെട്ട ഭാവിയാണുള്ളത്‌.
3 ചങ്ങാതിമാരെ 8000 രൂപ വേതനം നൽകി തെങ്ങു ഗവേഷണ കേന്ദ്ര ത്തിലേക്ക്‌
കരാറടി സ്ഥാനത്തിൽ നിയമിച്ചുകഴിഞ്ഞു. കൃത്രിമ പരാഗണം, സങ്കരവർഗ്ഗ
പ്രക്രിയ, വിത്തുതേങ്ങ തെരഞ്ഞെടുക്കൽ എന്നീ ജോലികൾക്കാണ്‌ ഇവരെ
നിയമിച്ചിരി ക്കുന്നത്‌" നാഗ്‌വേക്കർ പറഞ്ഞു.
"തെങ്ങുഗവേഷണകേന്ദ്രത്തിൽ പരിശീലനത്തിനെത്തിയ ഒരു വനിത ചങ്ങാതിക്ക്‌ ആദ്യ
രണ്ടുദിവസത്തി നുള്ളിൽ ഒഴിവാക്കാൻ പറ്റാത്ത സാഹചര്യത്താൽ പിൻവാങ്ങേണ്ടി
വന്നു.  എന്നാൽ തെങ്ങുകയറാനുള്ള താൽപര്യം നിമിത്തമവർ സ്വന്തമായി യന്ത്രം
വാങ്ങി ഇപ്പോൾ ചങ്ങാതി യായിരിക്കുന്നു."
മഹാരാഷ്ട്രയിലേക്ക്‌ തെങ്ങുകയറ്റം പഠിപ്പിയ്ക്കാൻ പരിശീലനത്തിനയച്ചതു
തിരുവനന്തപുരം വർക്കല സ്വദേശി കളായ സിമിയേയും ഭർത്താവ്‌ ഗോപി
ലീയേയുമാണ്‌. മൂന്ന്‌ പരിശീലന കേന്ദ്രങ്ങളിലും ഇവരായിരുന്നു പരിശീലകർ.
മറാത്തിയിലും ഹിന്ദി യിലും പരിജ്ഞാനമുള്ള ഈ മാസ്റ്റർ ട്രെയിനർമാർക്ക്‌
ചങ്ങാതിമാർക്കിടയിൽ ലഭിക്കുന്ന ബഹുമാനാദരവുകൾ ഏറെയാണ്‌.
"വീട്ടിൽ പൂജ നടത്താൻ തേങ്ങയിടാൻ ആളില്ലാതെ വന്നതിന്റെ വാശിയിൽ
തുടങ്ങിയതാണ്‌ സിമിയുടെ തെങ്ങ്‌ കയറ്റം. ഈ അവസരത്തിലാണ്‌ കരകുളം ഗ്രാമീണ
പഠനകേന്ദ്രത്തിൽ തെങ്ങ്കയറ്റം പരിശീലിപ്പിക്കു ന്നതായറിഞ്ഞത്‌. ഉടനെ
അവിടെ ആറ്‌ ദിവസത്തെ പരിശീലനത്തിനായി ചേർന്നു. അവിടെ നിന്നുലഭിച്ച
പരിശീലനവും പ്രോത്സാഹനവുമാണ്‌ ഈ തൊഴിൽ മേഖലയിലേക്ക്‌ കടന്നു വരാൻ കാരണം.
കരകുളത്തെ പരിശീലനത്തിന്റെ അവസാനദിവസം ബോർഡ്‌ ചെയർമാൻ  ജോസ്‌ സാർ പരിശീലനകേന്ദ്രം സന്ദർശിച്ചിരുന്നു.  അദ്ദേഹം നൽകിയ പ്രോത്സാഹനവും ഏറെ
അവിസ്മരണീയമാണ്‌. ചുറ്റുപാടുമുള്ള ബന്ധുക്കൾ ഏറെ എതിർത്തെങ്കിലും
പിടിച്ചുനിന്നു. വീടിന്റെ പരിസരപ്രദേശ ങ്ങളിൽ തെങ്ങുകയറുന്നത്‌
കണ്ടുപോകരുതെ ന്നായിരുന്നു അവരുടെ നിബന്ധന.ഈ അവസരത്തിലാണ്‌ ബോർഡിൽ
നിന്ന്‌ മഹാരാഷ്ട്രയിൽ പരിശീലനം നൽകാൻ വിളിക്കുന്നത്‌. സ്വപ്നേപി
പ്രതീക്ഷിച്ച കാര്യമല്ലിത്‌" സിമി പറയുന്നു.  യോഗയും തെങ്ങുകയറ്റ വും
പരിശീലിപ്പിക്കുന്നതിൽ സിമിയും ഭർത്താവും പ്രാവീണ്യരാണ്‌.


"ആദ്യം രണ്ടു ബാച്ചുകളിൽ പഠിപ്പിച്ച മൂന്ന്‌ പേരെ ഭാട്ട്യേയിലുള്ള
പ്രാദേശിക തെങ്ങുഗവേഷണ കേന്ദ്രത്തിൽ 8000 രൂപ ശമ്പളത്തിൽ ജോലിക്ക്‌
നിയോഗിച്ചു. ഇതിൽപരം സന്തോഷം ഇനിയെന്തുണ്ടാവാൻ  പലരും സന്തോഷ സൂചകമായി  വസ്ത്രങ്ങളും മഹാവിഷ്‌ണുവിന്റെ പ്രതിമയുമെല്ലാം സമ്മാനമായി നൽകുന്നു.
ബോർഡംഗം ശ്രീ. ലിമായേ സാറിന്റെയും, താനേ ഡെപ്യൂട്ടി ഡയറക്ടർ ശ്രീ ഗജ്‌റാം
സിങ്ങിന്റേയും പ്രോത്സാഹനം ഇന്ത്യയിലെവിടെയും പോയി പരിശീലനം നൽകുവാനുള്ള
ആത്മധൈര്യമേകിയിട്ടുണ്ട്‌" സിമി പറഞ്ഞു. താനേ കളക്ടറുടെ നേതൃത്വത്തിൽ
പ്രത്യേക യോഗത്തിൽ ഈ ദമ്പതികളെ ആദരിക്കുകയുണ്ടായി.
"തെങ്ങുകയറ്റയന്ത്രത്തിന്റെ കേബിൾ ഉരഞ്ഞുണ്ടാകുന്ന തേയ്മാനം ഒരു
പ്രശ്നമാണ്‌. ചിലപ്പോൾ മേഷീനിൽ ഘടിപ്പിച്ചിരിക്കുന്ന കമ്പികൾക്ക്‌
ഇളക്കവുമുണ്ടാകാറുണ്ട്‌. യന്ത്രത്തിന്റെകാര്യത്തിൽ നിർമ്മാതാക്കൾ
ശ്രദ്ധിക്കേണ്ട പ്രധാന സംഗതിയാണിത്‌" സിമി എടുത്തു പറഞ്ഞു.
കേരളത്തിലും ചങ്ങാതി വിശേഷങ്ങളേറെ കേരളത്തിലെ ചങ്ങാതിമാരുടെ അനുഭവങ്ങളിൽ നിന്ന്‌ വേറിട്ടൊരു പ്രവർത്തനശൈലി സ്വീകരിച്ചിട്ടുള്ള ചങ്ങാതിയായ ശ്രീ. ജഗദീഷിനെ നമുക്കൊന്ന്‌
പരിചയപ്പെടാം. കട്ടിപ്പാറ പഞ്ചായത്തുകാർ ആദരിച്ച പഴയ പഞ്ചായത്തിലെ
കർഷകനായ ചന്ദ്രന്റെ മകനായ ജഗദീഷ്‌ തെങ്ങു കയറാനെത്തുന്നത്‌ തന്റെ മാരുതി
800 കാറിലാണ്‌. മൂന്ന്‌ നാല്‌ ചങ്ങാതിമാരടങ്ങിയ ഒരു ഗ്രൂപ്പാണിത്‌.
കുറഞ്ഞത്‌ 60 കി.മീ. ദൂരെ വരെപോയി തേങ്ങയിടുന്നു. തെങ്ങോന്നിന്‌ 15 രൂപ
പ്രതിഫലം മേടിയ്ക്കുന്നു. ദിവസേന കുറഞ്ഞത്‌ 80 തെങ്ങുകളിൽ കയറാറുണ്ട്‌.
ഒരാൾക്ക്‌ 650-700 രൂപ വരെ ദിവസ വരുമാനമുണ്ട്‌. പെട്രോൾ ചെലവ്‌
കഴിഞ്ഞാണിത്‌. മുമ്പ്‌ കട്ടിപ്പാറ അങ്ങാടിയിൽ കട നടത്തുകയായിരുന്നു
ജഗദീഷ്‌. ഇപ്പോൾ സ്ഥിരം ഈ തൊഴിലിലേക്ക്‌ തിരിഞ്ഞു. വ്യായാമം ഉള്ള
ജോലിയായതിനാൽ ശരീരം വിയർക്കും, ശരീരഘടന നിലനിർത്താനും കഴിയുന്നു.
ഉറങ്ങുമ്പോൾ കൂർക്കം വലിക്കുന്ന ശീലവും മാറിക്കിട്ടി". ജഗദീഷ്‌ പറഞ്ഞു.
വാഹന സൗകര്യം
തെങ്ങിന്റെ ചങ്ങാതിമാർക്ക്‌ ഗതാഗതസൗകര്യത്തിനായി ഒരു ടൂവീലർ
കൂടിയുണ്ടെങ്കിൽ അവരുടെ പ്രവർത്തന പരിധിയും വ്യാപ്തിയും
വർദ്ധിക്കുമെന്ന്‌ സെപ്തംബർ 2011 ലക്കം നാളികേര ജേണലിൽ ചെയർമാന്റെ
സന്ദേശത്തിൽ പറഞ്ഞിരുന്നു. ലോണെടുത്തുവാങ്ങുന്ന ടൂവിലറിന്‌ 25 ശതമാനം
സബ്സിഡിയായി നൽകുന്നതിന്‌ സംസ്ഥാനസർക്കാർ തയ്യാറായിട്ടുണ്ട്‌.  ഇത്‌
പ്രാവർത്തികമാക്കു ന്നതിനായി ബഹുമാനപ്പെട്ട ധനമന്ത്രി ശ്രീ. കെ. എം.മാണി
ഈ വർഷത്തെ കേരള സംസ്ഥാന ബഡ്ജറ്റിൽ പ്രഖ്യാപിച്ചിരുന്നത്‌ ഇപ്രകാരമാണ്‌.
നാളികേര വികസന ബോർഡിന്റെ ആഭിമുഖ്യത്തിൽ തെങ്ങിന്റെ ചങ്ങാതിക്കൂട്ടത്തിൽ
പരിശീലനം നേടി തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന 5000 പേരിൽ ബാങ്ക്‌
വായ്പയെടുത്ത്‌ ഇരുചക്രവാഹനങ്ങൾ വാങ്ങുന്നവർക്ക്‌ 25 ശതമാനം സബ്സിഡി
(പരമാവധി 12500 രൂപ) നൽകുന്നതാണ്‌.  ഇതനുസരിച്ച്‌ നാളികേര ബോർഡിന്റെ
തെങ്ങുപുനരുദ്ധാരണ പദ്ധതി അക്കൗണ്ട്‌ കൈകാര്യം ചെയ്യുന്ന ബാങ്കുകളായ
ഐഡിബിഐ, എസ്ബിടി, എച്ച്ഡിഎഫ്സി എന്നിവരുമായി  ബാങ്ക്‌ വായ്പ സംബന്ധിച്ച
ചർച്ചകൾ പുരോഗമിക്കുന്നു. മെച്ചപ്പെട്ട ദിവസ വരുമാനമുണ്ടാക്കുന്ന,
ടൂവീലർ ലൈസൻസുള്ള, മറ്റൊരു വാഹനമില്ലാത്ത ചങ്ങാതിമാർ തങ്ങളുടെ
തിരിച്ചറിയൽ കാർഡ്‌, റേഷൻ കാർഡ്‌,പാസ്പോർട്ട്‌ സൈസ്‌ ഫോട്ടോ,
ഈബാങ്കുകളിലേതെങ്കിലുമൊന്നിന്റെ അക്കൗണ്ടുള്ളയാളുടെ ശുപാർശയോടുകൂടി
ബാങ്കിനെ സമീപിക്കേണ്ടതാണ്‌. മെച്ചപ്പെട്ട രീതിയിൽ തൊഴിൽ
ചെയ്യുന്നുവേന്ന്‌ ധനകാര്യസ്ഥാപനങ്ങളെ ബോധിപ്പിക്കുന്നതിന്‌ ബോർഡിന്റെ
ചാർജ്ജ്‌ ഓഫീസറുടേയോ/ അതാത്‌ ട്രെയിനിംഗ്‌ സെന്ററുകളുടേയോ
ശുപാർശയോടെയാവണം ബാങ്കുകളിൽ അപേക്ഷ നൽകേണ്ടത്‌.


മാധ്യമങ്ങളുടെ പങ്ക്‌ഇതോടൊപ്പം പത്ര മാധ്യമങ്ങൾ, ആകാശവാണിയുടെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്‌ നിലയങ്ങൾ, തിരുവനന്തപുരം ദൂരദർശൻ, കേരളത്തിലെ പ്രമുഖ
സ്വകാര്യ ടിവി ചാനലുകൾ  എന്നിവർ ഈ രംഗത്ത്‌ നൽകിയ പ്രചോദനവും പ്രചാരണവും
എടുത്തു പറയത്തക്കതാണ്‌. ഈ പ്രചോദനം പരിശീലന പരിപാടി കൂടുതൽ ആവേശത്തോടെ
മുന്നോട്ടു കൊണ്ടുപോകുന്നതിന്‌ പ്രേരണ നൽകി.
പരിശീലന പരിപാടിക്ക്‌ 'തെങ്ങിന്റെ ചങ്ങാതിക്കൂട്ടം' എന്ന്‌ നാമകരണം
നടത്തിയത്‌ ആകാശവാണി  തിരുവനന്തപുരം നിലയത്തിലെ (വയലും വീടും) പ്രോഗ്രാം
എക്സിക്യുട്ടീവ്‌ ശ്രീ. മുരളീധരൻ തഴക്കരയാണ്‌. "ആകാശവാണി നടത്തിയ ഈ
വികസനോന്മുഖ മാധ്യമദൗത്യം സാർത്ഥകമായതിൽ വലിയ ചാരിതാർത്ഥ്യമുണ്ട്‌"
അദ്ദേഹം അഭിപ്രായപ്പെട്ടു. കൊച്ചി എഫ്‌എം പ്രക്ഷേപണം ചെയ്ത 'റെയിൻബോ
രുചിക്കൂട്ട്‌' കുക്കറി ഷോയിൽ പല ചങ്ങാതിമാരും തത്സമയം പ്രക്ഷേപണത്തിൽ
ഫോണിൽ വിളിച്ച്‌  സംസാരിക്കുകയുണ്ടായി. ബോർഡിന്റെ ചങ്ങാതിക്കൂട്ടം
പൊതുജനങ്ങൾക്ക്‌ ഏറെ ഉപകാരപ്പെട്ടതായി പരിപാടിയിൽ പങ്കെടുത്തുകൊണ്ട്‌ പല
ശ്രോതാക്കളും പറഞ്ഞു" കൊച്ചി നിലയം (കിസാൻ വാണി) പ്രോഗ്രാം
എക്സിക്യുട്ടീവ്‌ ശ്രീമതി ലേഖയുടെ അഭിപ്രായമാണ്‌.
"ചങ്ങാതിമാർ ജോലിയോട്‌ പ്രതിബദ്ധത പുലർ00ത്തുന്നതോടൊപ്പം മെച്ചപ്പെട്ടൊരു
പരിശീലനം നൽകിയതിൽ ബോർഡിനോട്‌ പ്രതിജ്ഞാബദ്ധരുമാകേണ്ടതാണ്‌".
ചങ്ങാതിക്കൂട്ടത്തെക്കുറിച്ച്‌ 10-15 ഡോക്യുമന്ററികൾ ചെയ്തിട്ടുള്ള,
കോഴിക്കോട്‌ ആകാശവാണി പ്രോഗ്രാം എക്സിക്യുട്ടീവായ ലീനയുടെ
അഭിപ്രായമാണിത്‌.
തെങ്ങിന്റെ ചങ്ങാതിമാരേയും മികച്ച കേരകർഷകരേയും ഉൾപ്പെടുത്തി മാർച്ച്‌ 22
ന്‌ തിരുവനന്തപുരം ദൂരദർശൻ നടത്തിയ മുഖാമുഖം പരിപാടിയിൽ
തെരഞ്ഞെടുക്കപ്പെട്ട ചങ്ങാതിമാരുടെ ഈ രംഗത്തെ പ്രവർത്തനങ്ങൾ വിലയിരുത്തി
പരമ്പരയായി പ്രക്ഷേപണം ചെയ്തിരുന്നു. ഇതോടൊപ്പം മാതൃഭൂമിയും നാളികേര
വികസനബോർഡും ചേർന്ന്‌ നടത്തിയ 'എന്റെ തെങ്ങ്‌' മാതൃഭൂമി സീഡ്‌
പ്രോഗ്രാമിൽ സ്കൂൾ കുട്ടികൾക്കായി നടത്തിയ പ്രസംഗമത്സരത്തിൽ
കേരളത്തിലെമ്പാടുമുള്ള മത്സരാർത്ഥികളായ സ്കൂൾ കുട്ടികളും തെങ്ങിന്റെ
ചങ്ങാതിമാരുടെ പ്രചാരകരായി.

കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ പരിശീലനം സിദ്ധിച്ച ചങ്ങാതിമാരുടെ പേരും
മേൽവിലാസവും ഫോൺ നമ്പറുമടങ്ങുന്ന മേഖല തിരിച്ചുള്ള ഡയറക്ടറി ബോർഡ്‌
തയ്യാറാക്കിയിട്ടുണ്ട്‌. ഇത്‌ ബന്ധപ്പെട്ട മേഖലകളിലെ
ബ്ലോക്ക്‌/ഗ്രാമപഞ്ചായത്തുകൾ, സിപിഎസുകൾ, കൃഷിഭവനുകൾ എന്നിവിടങ്ങളിൽ
ലഭ്യമാണ്‌. കർഷകർക്ക്‌ 'തെങ്ങിന്റെ ചങ്ങാതി'മാരെ വളരെ എളുപ്പത്തിൽ
ബന്ധപ്പെടാൻ ഇതുവഴി സാധിക്കും. കൂടാതെ ബോർഡിന്റെ വെബ്സൈറ്റായ ംംം.രീരീരി
‍ൗയ്മൃറ.​‍ിശര.ശി ലും ചങ്ങാതിമാരെക്കുറിച്ചുള്ള പൂർണ്ണ വിവരം ജില്ല
തിരിച്ച്‌ കൊടുത്തിട്ടുണ്ട്‌.

2011 സെപ്തംബറിലെ ഇന്ത്യൻ നാളികേര ജേണൽ ഒരു ഗൈഡായി കൊണ്ടു നടക്കുന്ന
ചങ്ങാതിമാരേറെയുണ്ട്‌. ആദ്യമൊക്കെ തെങ്ങു കയറ്റ പരിശീലന പരിപാടിയെ
വിമുഖതയോടെയാണ്‌ കണ്ടത്‌. പരിശീലന പരിപാടിയിൽ വന്നതും ഈ
മനോഭാവത്തോടെയാണ്‌. തൃശൂർ കൃഷി വിജ്ഞാനകേന്ദ്രത്തിൽ പഠിച്ചിറങ്ങിയ സുനിൽ
കുമാർ പറയുന്നു. "ഓരോ തവണയും ചങ്ങാതിക്കൂട്ടം ജേണൽ വായിക്കുന്തോറും
പ്രചോദനമേറുന്നു. ഇതു തന്നെയാണ്‌ തന്റെ പരിചയക്കാരായ ചങ്ങാതിമാരുടെ
അനുഭവവും".  തൊഴിലിനോടുള്ള തങ്ങളുടെ കൂറും സാമൂഹിക പ്രതിബദ്ധതയും
ഇവരിലുളവാക്കാൻ ബോർഡിനും ഇതേറ്റെടുത്തു നടത്തിയ കൃഷി വിജ്ഞാന
കേന്ദ്രങ്ങൾക്കും മറ്റ്‌ സന്നദ്ധ സംഘടനകളായ മൈത്രി, ലെഡ്സ്‌, എറണാകുളം,
കോട്ടയം സേഷ്യൽ സർവ്വ്വീസ്‌ സോസൈറ്റി എന്നിവർക്ക്‌ കഴിഞ്ഞതിൽ ഏറെ
ചാരിതാർത്ഥ്യമുണ്ട്‌. ഇനിയിപ്പോൾ ചങ്ങാതിമാർ കരയും കടലും താങ്ങി
രാജ്യാന്തര തലങ്ങളിലെത്തുന്ന കാലം വിദൂരമല്ല.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ