17 Jun 2012

തെങ്ങുപാട്ട്‌


ദേവദർശൻ ബി.
ആറാം തരം, നിർമ്മല പബ്ലിക്‌ സ്കൂൾ,
മൂവാറ്റുപുഴ

എന്റെ കൊച്ചുകേരളത്തിൻ
പേരിലുണ്ട്‌ തെങ്ങ്‌
കായലിന്റെ കരയിലുണ്ട്‌
കനവിലുണ്ട്‌ തെങ്ങ്‌.
കാറ്റിലാടുമോലയിലു-
ണ്ടോലേഞ്ഞാലിപ്പക്ഷി
തടിയിലുള്ള പൊത്തിലുണ്ട്‌
തത്തയുടെ പാട്ട്‌.
ഓലവണ്ടി കൊണ്ട്‌ ഞങ്ങൾ
കളിച്ചു നടക്കുന്നു
ഓർമ്മവെച്ച നാളുമുതൽ
ഓടി നടക്കുന്നു.
മച്ചിങ്ങ പെറുക്കി ഞങ്ങൾ
പാടി നടക്കുന്നു.
എന്റെ കൊച്ചുകേരളത്തിൻ
നേരിലുണ്ട്‌ തെങ്ങ്‌
വെയിലുകൊണ്ട്‌ വരുന്നവർക്ക്‌
കരിക്ക്‌ നൽകും തെങ്ങ്‌.
ഇളനീരിന്റെ കുളിരുകൊണ്ട്‌
തളർച്ച മാറ്റും തെങ്ങ്‌
എന്റെ കൊച്ചുമനസ്സിലുണ്ട്‌
കനവിലുണ്ട്‌ തെങ്ങ്‌.
ആരും വന്ന്‌ വെട്ടിക്കൊണ്ട്‌
പോയിടല്ലേയെന്ന്‌
ദൈവത്തോട്‌ പ്രാർത്ഥിക്കും ഞാൻ
മറന്നിടാതെയെന്നും.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...