അരുൺ കെ. എസ്.
ആറാം തരം, സെന്റ് തോമസ് യുപിഎസ്, പുലിയന്നൂർ, തൃശൂർ - 680601
കാറ്റ് ആഞ്ഞുവീശി. ഒരു വലിയ തെങ്ങിൽ നിന്ന് ഒരു തേങ്ങ നിലം പതിച്ചു.
കുറച്ച് ദിവസങ്ങൾ കഴിഞ്ഞ് ആ തെങ്ങിന്റെ ഉടമസ്ഥന് ഒരു കുഞ്ഞ് ജനിച്ചു.
ആ കുഞ്ഞ് വളർന്ന് വലുതായി. ഒപ്പം ആ കൊച്ചുതെങ്ങും. ഒരു നാൾ ആ
തെങ്ങിന്റെ ചുവട്ടിലൂടെ ആ കുഞ്ഞ് നടന്നു. അപ്പോൾ ആ തെങ്ങ് ആ കുഞ്ഞിനെ
വിളിച്ചു. മോനേ അവൻ ചുറ്റും നോക്കി. ഞാൻ തന്നെ ആ മരം പറഞ്ഞു. മൂന്ന്
വയസ്സായ ആ കുഞ്ഞ് വിക്കിവിക്കി പറഞ്ഞു നീയാണോ?
അവന്റെ കൊഞ്ചലും വിക്കലും അവരെ സുഹൃത്തുക്കളാക്കി. വെള്ളമൊഴിച്ചും കളിച്ചും ചിരിച്ചും
നാളുകൾ നീങ്ങി. ആ കുഞ്ഞ് വളർന്ന് വലുതായി. തെങ്ങിനെക്കുറിച്ചുള്ള
അവന്റെ അറിവുകൾ അവനിൽ ഒരു പുതിയ ലോകം സൃഷ്ടിച്ചു. ആ അറിവുകൾ അവൻ
തെങ്ങിനും പകർന്നു. തെങ്ങിൽ ഏറ്റവും അഭിമാനം സൃഷ്ടിച്ചതു താൻ ഒരു
കൽപവൃക്ഷമാണെന്നറിഞ്ഞപ്പോഴാണ്. അതിന്റെ അർത്ഥം ചോദിക്കാനും ആ
കൊച്ചുതെങ്ങ് മറന്നില്ല. എന്നാൽ അവനോട് കുറച്ച് കാര്യങ്ങൾ തെങ്ങും
പറഞ്ഞുകൊടുത്തിട്ടുണ്ട്. നാളുകൾ നീങ്ങി. ഒരു നാൾ ആ കുട്ടിയുടെ വീടിനെ
ദാരിദ്ര്യം കീഴടക്കി. അവർ തന്റെ വീട്ടിലെ ചെടികളുടെ ഫലങ്ങളെല്ലാം
ഭക്ഷിച്ച് നാളുകൾ നീക്കി. ആ കുട്ടി വലുതായി. അവന്റെ വിഷമം കണ്ട്
മാന്ത്രികത്തെങ്ങ് ഓരോ തെങ്ങിനോടും അവരുടെ രീതിയിൽ ഫലങ്ങൾ അധികം
കൊടുക്കുവാൻ പറഞ്ഞു. അവർ അത് പാലിക്കുകയും ചെയ്തു. ഒരു ദിവസം ആഞ്ഞൊരു
കാറ്റു വീശിയപ്പോൾ കുറേ മരങ്ങൾ വീണു.
പേടിച്ചുപോയ മാന്ത്രികത്തെങ്ങ് ആകുട്ടിയെ വിളിച്ച് പറഞ്ഞു. ഇപ്പോൾ കാറ്റ് കാലമാണ്. ഞങ്ങളിൽ പലരുംകാറ്റുമൂലം നിലംപതിച്ചു. ഞാൻ എന്നുവേണമെങ്കിലും വീഴാംഎന്നു പറഞ്ഞു.
?ഞാൻ എന്തെങ്കിലും സഹായം ചെയ്യണോ? ആ കുട്ടി ചോദിച്ചു. ഞാൻ വീണാലും എന്റെ
സുഹൃത്തുക്കൾ നൽകുന്ന നിധി നീ നിന്നോളമാക്കണം. അപ്പോഴേക്കും ആ കുട്ടി
ഓടിച്ചെന്ന് അച്ഛനോട് വിവരം പറഞ്ഞു. അവന്റെ അച്ഛൻ ആ തെങ്ങ്
മുറിപ്പിച്ചിട്ടും നിധിയൊന്നും കിട്ടിയില്ല. രണ്ട് മൂന്ന് ആഴ്ചകൾക്ക്
ശേഷം ആ കുട്ടിക്ക് ഒരു തേങ്ങ നിലത്തുനിന്നും കിട്ടി. അപ്പോഴാണ് അവന് ആ
മരം പറഞ്ഞതിന്റെ പൊരുൾ മനസ്സിലായത്. അവൻ ആ തേങ്ങ നട്ട് നനച്ച്
തന്നോളമാക്കി.