ഗീത മുന്നൂർക്കോട്
അറപ്പുതേച്ച കൈകളിലേയ്ക്ക്
വെറുപ്പു കുടഞ്ഞ
പണത്തുട്ടുകള്‍
വീഴുന്നു…….
പ്രാണന്റെ വില
കുടുകുടാ കുടിച്ചിറക്കുന്ന
മനുഷ്യ യന്ത്രങ്ങളുടെ
ആക്രാന്തം…..ആക്രോശം……
അവ വെകിളി കൊണ്ട്
വാള്‍ത്തല വീശുന്നു…….
അമൂല്യങ്ങളായ വാഴ്വുകള്‍
പാതയോരങ്ങളില്‍
ഉടഞ്ഞ് ചിതറുന്നു…..
അതില്‍ നിന്നും
തെറിയ്ക്കുന്നൂ
ചെംതീപ്പൂക്കള്‍……
മനസ്ഥലികളില്‍
-
നിര്‍വികാരതയുടെ
ഊഷരതകളില്‍
വിരിയുന്നൂ തീപ്പൂക്കളായി……..
വിറച്ചും കൊണ്ട്
പടരുന്നൂ
വൈറസ്സുകള്‍…….
പേടിയുടെ മുള്‍
ത്തുണ്ട്
തുളച്ചിറങ്ങിയ
ഹൃദയത്തിലെ നിനവുകളിലൂടെ…….
രാവിനൊരു നിദ്ര
സമ്മാനിയ്ക്കാനാകാത്ത
ഇന്ന്
ഈ ജീവിതം…
ഒരു കൊടിയ നഷ്ടം…..!
ഹൊ! കഷ്ടം !