മനശ്ശക്തിതന്‍ കനല്‍ ചിന്താല്‍
ജന്മം സ്പുടം ചെയ്ത്
സ്‌ത്രീയെന്ന പുണ്യാഭിമാന-
ധ്വജമേറി അമ്മയായ്,
ആര്‍ദ്ര മനസ്സിന്നുടയോളുമായ്
പാര്‍വണം നെഞ്ചില്‍ നിറച്ച്,
മിഴികള്‍ നിറക്കാതെ നിന്നവള്‍
നിശ്ചയ പൊരുളിന്‍റെ നിറുകയില്‍.
പെണ്‍ കരുത്തിന്‍ സ്ഫുലിംഗങ്ങള്‍
ആളുന്ന, തീക്ഷ്ണമാം നയനങ്ങളോടെ
മുള്‍പാതയില്‍ പാദങ്ങളിടറാതെ,
ഭൂമിപോല്‍ സര്‍വം സഹയായി
പ്രയാണം തുടരുവോളല്ലോ
സ്‌ത്രീയെന്ന ശക്തിയും സത്യവും.