എഴുത്തുകാരന്റെ ഡയറി


സി.പി.രാജശേഖരൻസത്യമേവ ജയതേ

'സത്യം തന്നെ ജയിക്കട്ടെ എന്നത്‌ ഭാരതീയതയുടെ ആത്മവെളിച്ചവും
ആപ്തവാക്യവുമാണ്‌. ഇത്‌ പണ്ട്‌  ഋഷീശ്വരന്മാർ ഭാരതീയർക്കായി നൽകിയ
അനശ്വരസമ്പത്തുമാണ്‌. അന്ന്‌, മക്കളും ഭാര്യയും മാത്രമല്ല അവനവൻ തന്നെ
ഇല്ലാതാക്കുമെന്ന്‌ ഉറപ്പായാൽപ്പോലും സത്യംവിട്ട്‌ ആരും സംസാരിയ്ക്കുകയോ
പെരുമാറുകയോ ചെയ്യുമായിരുന്നില്ല, ഭാരതത്തിൽ ഭാരതീയ തത്ത്വസംഹിതകളിലും
ഇതിഹാസ-പുരാണങ്ങളിലും അനവധി ഉദാഹരണ കഥകളും ജീവിതയാഥാർത്ഥ്യങ്ങളും,
സത്യധർമ്മങ്ങളുടെ വിജയത്തെ മുൻനിർത്തി പ്രതിപാദിയ്ക്കപ്പെട്ടിട്ടുണ്ട്
‌.
നമ്മുടെ പഴയകാല, ധർമ്മനിഷ്ഠരായ ഭരണാധികളിൽ പലരും സത്യധർമ്മങ്ങൾക്ക്‌
വേണ്ടി ധനവും സ്വർണ്ണവും ജീവനും വരെ ത്യജിച്ച കഥകൾ നമുക്ക്‌
മറക്കാറായിട്ടില്ലതാനും, പണ്ട്‌ എന്നല്ല, ഈ കഴിഞ്ഞ തലമുറവരെ ഏതാണ്ട്‌
അമ്പത്‌ അറുപത്‌ വർഷങ്ങൾക്ക്‌ മുമ്പുവരെ, ഭാരതീയർ സ്വന്തം മക്കളെ
അനുശീലിപ്പിച്ച്‌ വളർത്തിയത്‌ സത്യധർമ്മങ്ങളിൽ ഉറച്ച്‌ നിൽക്കാനുള്ള
ആത്മവീര്യം നൽകിക്കൊണ്ടാണ്‌.
       പക്ഷേ, നിർഭാഗ്യമെന്ന്‌ പറയട്ടെ, ഈ അടുത്തകാലത്ത്‌ സത്യധർമ്മങ്ങളെ
മാറ്റി നിർത്തുന്നു എന്നു മാത്രമല്ല, അസത്യമൊഴികൾക്കും അധർമ്മത്തിനും
വേണ്ടി വാദിയ്ക്കുകകൂടി ചെയ്യുന്ന ഒരു വിഭാഗം ജനത ഉണ്ടായിരിക്കുന്നു
എന്നത്‌ ഈ ഭാരതത്തിന്‌ അപമാനമാണ്‌.
       ദിവസവും ടിവികാണുകയും പത്രങ്ങളിൽ വാർത്ത വായിക്കുകയും ചെയ്യുന്ന നാം
ഓരോരുത്തരും മൂക്കത്തു വിരൽവച്ച്‌ നാണിച്ച്‌ അത്ഭുതപ്പെട്ടുപോകും വിധം
പച്ചക്കള്ളങ്ങൾ പ്രചരിപ്പിയ്ക്കുന്നതിൽ ചിലർ താൽക്കാലികമായെങ്കിലും
ആനന്ദംകൊള്ളുന്നു. ഇന്ന്‌ നാം കണ്ടും വായിച്ചും അനുഭവിച്ചറിയുന്നതുമായ
രാഷ്ട്രീയസംഭവങ്ങളിൽ ഏറെയും അസത്യജഡിലവും അസാന്മാർഗ്ഗികവുമാണ്‌ എന്ന്‌
പറയാതെ വയ്യ.
       പറഞ്ഞത്‌ പറഞ്ഞില്ലെന്നും, പറയാത്തത്‌ പറഞ്ഞു എന്നും ചെയ്തത്‌ ചെയ്തില്ല
എന്നും ചെയ്യാത്തത്‌ ചെയ്തു എന്നും പറയാൻ വലിയതെന്ന്‌ നാം കരുതുന്ന ചില
വിഡ്ഢി നേതാക്കൾക്ക്‌  ഒരു മടിയുമില്ല. രാഷ്ട്രീയരംഗം മിക്കവാറും
നുണപ്രചാരണം കൊണ്ടും അധാർമ്മികമായ ചെയ്തികൾകൊണ്ടും
പങ്കിലമായിരിയ്ക്കുന്നു. രാഷ്ട്രീയ പ്രതിയോഗികളെ വക വരുത്തുകയും ആ
കൊലപാതക രഹസ്യം മറച്ചുവയ്ക്കുകയും, നീതിപീഠത്തെ കള്ളത്തെളിവുകൾ കാണിച്ച്‌
കബളിപ്പിച്ച്‌ രക്ഷപ്പെടുകയും ചെയ്യുന്ന രാഷ്ട്രീയ നേതൃത്വം കേരളത്തിനും
ഭാരതത്തിനും തീരാക്കറയാണെന്ന്‌ പറയാതെവയ്യ. കഴിഞ്ഞ ഒരു മാസക്കാലമായി നാം
കേൾക്കുന്ന വാർത്തകൾ ദൈവത്തിന്റെ ഇടപെടലുകൾ അനിവാര്യഘട്ടത്തിൽ ഉണ്ടാകും
എന്ന സൊ‍ാചനയാണ്‌ നമുക്ക്‌ ലഭിച്ചുകൊണ്ടിരിയ്ക്കുന്നത്‌. അനവധി
കൊലപാതകങ്ങൾക്ക്‌ ചുക്കാൻ പിടിച്ച ചിലരെങ്കിലും കോടതിയ്ക്കു മുമ്പിൽ
എത്തുന്നു എന്നത്‌ ഈ ദൈവത്തിന്റെ ഇടപെടൽ കൊണ്ടുതന്നെയാണ്‌. ദൈവത്തേയും
നീതിപീഠത്തേയും വെല്ലുവിളിച്ച്‌ ജീവിതകാലം മുഴുവൻ നിലനിൽക്കാനാകും എന്ന
മൗഢ്യ സങ്കൽപമാണ്‌ ഇടുക്കിയിലെ എം.എം.മണിയുടെ വിടുവായിത്തത്തിലൂടെ
പൊളിയുന്നത്‌. ഈ കളി കാര്യമാവുകതന്നെ വേണം. നിമിഷംതോറും ദൈവനിഷേധം
പറയുന്ന ആ നാവിൽ ദൈവം തന്നെവന്ന്‌ പ്രത്യക്ഷപ്പെട്ടാണ്‌ ഇത്രയും
കാര്യങ്ങൾ പറയിപ്പിച്ചതു. മറ്റൊരു പാർട്ടിയിൽ പ്രവർത്തിയ്ക്കുന്നു
എന്നല്ലാതെ മറ്റൊരു തെറ്റും ചെയ്യാത്ത 13 പേരെയാണ്‌ ഇടുക്കിജില്ലയിൽ
പാർട്ടി കശാപ്പുചെയ്തത്‌. കണ്ണൂരിൽ നല്ലവനായ ജയകൃഷ്ണൻമാസ്റ്ററെ കൊന്നതും
പാർട്ടി വിരോധം മാത്രമാണ്‌ എന്ന്‌ ഏവർക്കും അറിയാം. നേതാക്കൾ എത്രകള്ളം
പറഞ്ഞാലും അണികളിലുള്ള ഓരോരുത്തർക്കുമറിയാം മാർക്ക്സിസ്റ്റ്‌ പാർട്ടി
കൊലപാതക രാഷ്ട്രീയം കളിയ്ക്കാൻ തുടങ്ങിയിട്ട്‌ അര നൂറ്റാണ്ടിലേറെയായി
എന്നത്‌. മരണപ്പെട്ടവരുടെ ആത്മാക്കൾ ഇവരോട്‌ യഥാസമയം കണക്ക്‌ ചോദിയ്ക്കുക
തന്നെ ചെയ്യും. എം.എം.മണിയും പിണറായിയും കൂട്ടരും പനപോലെ വളർന്നത്‌ ഇതേ
ദൈവത്തിന്റെ ദാക്ഷിണ്യംകൊണ്ടാണ്‌. വൻവീഴ്ചകൾക്കായാണ്‌ ഇവരെ വളർത്തിയത്‌
എന്ന സത്യവും ദൈവവിശ്വാസികൾ വിസ്മരിയ്ക്കേണ്ടതില്ല. സദ്ദാം ഹുസൈനും
ഗദ്ദാഫിയും മരണപ്പെട്ടത്‌ എങ്ങിനെയെന്ന്‌ കണ്ടവരാണീ ലോകർ. കേരളത്തിലെ
കൊലപാതക രാഷ്ട്രീയത്തിനും ഭരതവാക്യം പാടാനുള്ള സമയമായി. ദൈവവിശ്വാസികളും
സത്യവിശ്വാസികളും സത്യമേവ ജയതേ എന്ന്‌ ഒരിക്കൽക്കൂടി ഉറക്കെ വിളിയ്ക്കുക.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ