Skip to main content

പഹാഡ്ഗാഞ്ചിലെ ശവക്കുഴി

 വിജേഷ് കൊട്ടേപ്പുറത്ത്

ദില്ലി…ചരിത്ര പുസ്തകത്തിലെ നെടുനീളന്‍ അദ്ധ്യായം, രാഷ്ട്രീയ സിനിമകളിലേ വില്ലെന്മാരുടെ തറവാട്ട് വീട്.ഏതൊരു പുതിയ നഗരവും മനസ്സില്‍ ആദ്യം സൃഷ്ട്ടിക്കുന്നത് നെഞ്ചിലെ ഉടുക്ക് കൊട്ടിന്റെ അവതാള ബന്ധത്തിന്റെ ഓര്‍മ്മപ്പെടുത്തലുകലാണല്ലോ?. എം.മുകുന്ദന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഞാനും അന്ന് തന്നെയാണ് ഏറ്റവും കൂടുതല്‍ എന്നോട് തന്നെ സംസാരിച്ചത്. അതായത് ദില്ലിയിലെ പ്രധാന റെയില്‍വേ സ്‌റ്റേഷനില്‍ കാലുകുത്തിയ അന്ന്. അദേഹത്തോടുള്ള എന്റെ ആരാധന ഇന്നും ഇന്നലെയും ഒന്നും തുടങ്ങിയതല്ല, പറഞ്ഞു വരുന്നത് എം.മുകുന്ദന്റെ കാര്യമാണ്. കൃത്യമായി പറഞ്ഞാല്‍ ഒരു ഞായറാഴ്ച, അതെന്നേ…അന്നാണ്..ദൂരദര്‍ശന്‍ മലയാളത്തില്‍ വൈകീട്ട് നാല് മണിക്ക് മലയാളം സിനിമ കാണിക്കുന്നത്.’ദൈവത്തിന്റെ വികൃതികളിലെ’ രഘുവരന്‍ അന്ന് രാത്രി എന്റെ കുഞ്ഞു മനസ്സില്‍ ഞാന്‍ നെയ്‌തെടുത്ത, അന്നുവരെ കാണാത്ത മയ്യഴിപുഴയിലെ മണല്‍ തിട്ടകളില്‍ മുഴുപ്രാന്തനായി അലറി വിളിച്ചു ഉറക്കം കെടുത്തി. ആവിലായിലെ സൂര്യോദയം, കേശവന്റെവിലാപവും മനസ്സു നിറച്ചപ്പോഴും ഞാന്‍ ഇത്രയും കടുത്ത തീരുമാനമെടുത്തില്ല, പക്ഷെ ദില്ലിഗാഥകള്‍ പുറത്തിരങ്ങിയപ്പോഴേക്കും ഞാന്‍ ഉറപ്പിച്ചു…’ദില്ലി കാണണം,എം .മുകുന്ദനെയും’….കൂട്ട് കമ്പനി ചോതിച്ചപ്പോള്‍ എല്ലാ സുഹൃത്തുക്കളും കൂടിയ മനശാസ്ത്രഞനെ പോലെ ഉറപ്പിച്ചു പറഞ്ഞു..’നിനക്ക് വട്ടാണ്.
ഷോര്‍ണൂര് റെയില്‍വേ ജംഗ്ഷന്റെ വലുപ്പത്തെ കുറിച്ചും, ഞാന്‍ ഷോര്‍ണൂരുകാരനാണെന്നും വീമ്പടിക്കാറുള്ള എന്റെ പഴയ സുഹൃത്ത് സതീശനെ ഞാന്‍ ഓര്‍ത്തു…’മോനേ…നിന്നെ എനിക്ക് ഒന്ന് കൂടി ഒന്ന് കാണണം..’


ജനസാഗരം എന്ന് കേള്‍ക്കുമ്പോള്‍ മലയാള മനോരമയുടെ ഒന്നാം പേജില്‍ വരാറുള്ള തൃശ്ശൂര്‍പൂരത്തിന്റെ സെമി ഏരിയല്‍ ഷോട്ട് കളര്‍ ഫോട്ടോയാണ് സാധാരണയായി ഓര്‍മ്മ വരാറുള്ളത്..അന്ന് തൊട്ടു ഞാന്‍ അത് മാറ്റി ‘സേവ്’ ചെയ്തു.
ഗോതമ്പിന്റെ നിറം കാണണമെങ്കില്‍ മുഖലേപനക്കാര്‍ ഇവിടെ വരട്ടെ.തോട്ടി പണി ചെയ്യുന്ന റെയില്‍വേയിലെ ക്ലാസ്സ് ഫോര്‍ ജീവനക്കാരിക്കും,ഗ്രാണശക്തി തന്നതിന് ദൈവത്തിനെ ആദ്യമായി പിരാകുന്ന വിധം നാറ്റം വമിക്കുന്ന; മൂക്കൊലിപ്പിച്ചു നടക്കുന്ന യാചക പെണ്‍കുട്ടിക്കും ഉണ്ട് ഇവര് കണ്ട ഗോതമ്പിനേക്കാള്‍ നിറം.
‘നാനാത്വത്തില്‍ ഏകത്വം’, പടച്ചോനേ ഇതന്തൊരു ലോകം???
പുറത്തേക്കുള്ള വഴി വാതില്‍ക്കല്‍ രിക്ഷാവാലകളുടെ കൂട്ടതല്ലാണ്, ‘സാബ്,സാബ്..’ വിളികള്‍. കൂട്ടത്തില്‍ മാന്യന്‍ എന്ന് തോന്നിയ ഒരുത്തന്റെ മുഖത്ത് നോക്കി…’സാബ് , കിതര്‍ ജാനാ ഹേ ആപകോ?…’..’ ‘പഹാഡ്ഗാഞ്ച്’…. ‘ആപ് ചഡിയെ….’
ഡൊമനിക് ലാപ്പിയരിന്റെ ‘സിറ്റി ഓഫ് ജോയ്’ ലെ റിക്ഷാക്കാരന്‍ ഹസാരി പാലിന്റെ കാലിലെ ഞരമ്പു, മനുഷ്യ റിക്ഷ വലിച്ചു മുറുകുന്നത് മനസ്സില്‍ വിഭാവനം ചെയ്തിട്ടുണ്ട്.നേരിട്ട് കണ്ടു…അണ്ണന്‍ ആങ്ങി തൂങ്ങി നൂറ്റിപ്പത്തുകിലോ ചവിട്ടുന്നുണ്ട്.അഭിമാനത്തോടെ പറയട്ടെ അതില്‍ എഴുപതോളം കിലോ എന്റെതു തന്നെയാണ്… പഹാഡ്ഗാഞ്ചിന്റെ ‘ഞാന്‍ ഇവിടെയുണ്ടേ’…എന്നാ പച്ച ബോര്‍ഡ് ദൂരെ നിന്നേ കണ്ടു…ഒരു സൈക്കിള്‍ പോലും കൊണ്ടുപോകാന്‍ പറ്റാത്ത റോഡിലേക്ക് അണ്ണന്‍ തിരിഞ്ഞു….മുറുക്കിതുപ്പിയ ചുവന്നു പാടുകള്‍ ടാറിന്റെ കറുപ്പിനെ മൂടിയ തെരുവുകള്‍…പശു,പക്ഷി,സ്‌കൂള്‍ക്കുട്ടികള്‍,സൈക്കിള്‍റിക്ഷകള്‍ ,ജനസഞ്ചയം,വഴിയോര കച്ചവടക്കാര്‍ ,ആസനത്തില്‍ തീപിടിച്ചതുപോലെ തെക്ക് വടക്ക് ഓടുന്ന സ്വദേശികളും വിദേശികളുമായ വിനോദസഞ്ചാരികള്‍ .’ഇവനെ സമ്മതിക്കണം’ ഞാന്‍ മനസ്സില്‍ ഓര്‍ത്തു,സൂചി കയറ്റാനുള്ളിടത്ത് പി .എസ് .എല്‍.വി റോക്കറ്റല്ലേ തള്ളി കയറ്റുന്നത്. പഹാഡ്ഗാഞ്ച് എന്നത് ഹോട്ടലുകളുടെ ഗലിയാണ്.നെടുങ്ങനെയും കുറുന്നനെയും പായുന്ന ,ഞരമ്പ് പോലെ വീതി കുറഞ്ഞ പാതകള്‍ക്ക് ഇരുവശവുമായി എഴുനൂറോളം ഹോട്ടലുകള്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഒരു ദില്ലി ഗലി, വെറും ഒരു ഗലി അല്ല,നാനാദേശത്തില്‍ നിന്നും വരുന്നവര്‍ക്ക് തല ചായ്ക്കുവാനൊരിടം.
അത്യാവശം കൊള്ളാവുന്ന, എന്റെ ഭാരം കുറഞ്ഞ പോക്കറ്റിനു താങ്ങാവുന്ന ഒരു ഹോട്ടലില്‍ ചെക്ക് ഇന്‍ ചെയ്തു.എണ്ണിയാല്‍ തീരാത്ത അതിഥികളെ സ്വീകരിച്ച മുറി എന്നെ ഒന്ന് മൈന്‍ഡ് പോലും ചെയ്യാതെ ഉറക്കം ആണ്.ദിവസവും മാറിവരുന്ന അഥിതികളെ കണ്ടു മടുത്ത്,പഴമയുടെ മനം മടുപ്പിക്കുന്ന രൂക്ഷമായ ഗന്ധമേറ്റു ,അലസമായി ഉറങ്ങുന്ന ജീവനറ്റ ഒരൊറ്റ മുറി.അത്യാവശം പരിപാടികള്‍ ഒക്കെ കഴിച്ചു ഞാന്‍ നിരന്നു നില്‍ക്കുന്ന വീഥിയിലേക്ക് ജനാലകള്‍ തുറന്നു.മൂന്നാം നിലയില്‍ ആണെന്റെ മുറി .താഴെ , ഞാന്‍ റിക്ഷയില്‍ വന്ന വഴി . സമയം പ്രഭാതം ആയത് കൊണ്ടാവും,വഴിലെങ്ങും ക്ലീനിംഗ് എന്ന നാടകം അരങ്ങേറുന്നുണ്ട് സ്‌കൂളിലേക്ക് ഒഴുകുന്ന കുട്ടികള്‍,വെള്ള ഷര്‍ട്ടും;കറുത്ത പാന്റ്‌സും ധരിച്ച് ഓവര്‍ കോട്ട് കയ്യില്‍ തൂക്കിഓടുന്ന ഹോട്ടല്‍ റൂം ബോയ്‌സ് .നൂറു കണക്കിന് ആണ് ട്രാവല്‍ ഏജന്‍സികള്‍,ഇത്രയും ഹോട്ടലുകളും,വിനോദ സഞ്ചാരികളും തിങ്ങി നെരുങ്ങുന്ന ഈ തെരുവില്‍ അത്രയും തന്നെ ആളുകളെ ഇവരും പ്രതീക്ഷിക്കുന്നുണ്ട്
എനിക്കും വിശേഷിച്ച് പണി ഒന്നും ഇല്ല .എന്റെ ആരാധ്യതാരത്തെ ഒന്ന് കാണണ0.പറ്റുമെങ്കില്‍ നിധി പോലെ ഹൃദയത്തോട് ചേര്‍ത്ത് നടക്കാറുള്ള എന്റെ പ്രഥമ നോവല്‍ അദ്ദേഹത്തിനെ കാണിക്കണം .അത് പോലെ പ്രധാനമാണല്ലോ അനുഭവ സമാഹരണവും.മുഴുവന്‍ കറങ്ങി നടന്നു കാണണം…അനശ്വര പ്രേമത്തിന്റെ ഉദാത്ത മാതൃകഎന്നൊക്കെ വാഴ്ത്തുന്ന താജ് മഹലും ഇവിടെ അടുത്താണെന്ന് കേട്ടിട്ടുണ്ട് .പറ്റിയാല്‍ ആഗ്രയിലും പോകണം .അദ്യത്തെതു സൗജന്യ കറക്കം തന്നെ ആവട്ടെ .ഒന്ന് ഇറങ്ങി നടക്കാം .എപ്പോഴും പൊടി പാറുന്ന , ദുര്‍ഗന്ധവും ,തിരക്കും കൂടപ്പിറപ്പായ ഈ തെരുവില്‍ നിന്ന് തന്നെ ആവട്ടെ തുടക്കം…
ദിവസം രണ്ടായിട്ടും എനിക്കെന്റെ ലക്ഷ്യത്തിലേക്ക് അടുക്കാന്‍ കഴിഞ്ഞിട്ടില്ല .അദേഹം ഇപ്പോഴും എംബസ്സിയില്‍ തന്നെയല്ലേ?…വിരമിച്ചു എന്നൊരു വാര്‍ത്ത വായിച്ചിരുന്നില്ലേ? ആണെങ്കില്‍ ഇപ്പോള്‍ ആളു കണ്ണൂര് ആയിരിക്കുമോ മോശമായി….. അന്വേഷിക്കാതെ ഇറങ്ങി ഓടെണ്ടായിരുന്നു .ഇനിയിപ്പോ ഇത്രേം ഒക്കെ ആയ സ്ഥിതിക്ക് …ഏയ്….ഒന്ന് കൂടി നോക്കാം ന്നേ …ഉറക്കവും വരുന്നില്ല ..മണി പതിനൊന്നു കഴിഞ്ഞിരിക്കുന്നു …ഇവിടെ മനുഷ്യര്‍ക്ക് ഉറക്കോം ഇല്ലേ? …താഴെ ഇപ്പോളും ബഹളം തന്നെ …ഈ ബെഡ് ഷീറ്റ് ഒന്ന് മാറ്റി വിരിക്കാന്‍ ഞാന്‍ ആ പഹയനോട് പറഞ്ഞിരുന്നതാണ് ..അല്ലെങ്കിലും ഇവന്മാര്‍ക്ക് ഒരു മൈന്‍ഡ് ഇല്ല…എന്ത് ചെയ്യാം … ഇത്ര നാളിനിടയ്ക്ക് മലയാളി എന്നാല്‍ വല്ല്യ ബുദ്ധിമാന്‍ ആണെന്നും ,ആരാലും അത്ര പെട്ടന്ന് പറ്റിക്കാന്‍ പറ്റാത്തവന്‍ ആണെന്നും ഉള്ള എന്റെ വിശ്വാസം അല്‍പ്പം നശിച്ചിരുന്നു…കാലടി വെച്ച് എത്താവുന്ന ദൂരത്തിന് കഴുത് പറിപ്പന്‍ കൂലി കൊടുത്തപ്പോളും,മദ്രാസി ആണെന്ന് മനസിലായപ്പോള്‍ പാനി പൂരിക്കും ചോല ഭട്ടൂരയ്ക്കും അഞ്ചു രൂപ വരെ കൂട്ടി പറഞ്ഞും എല്ലാവരും പറ്റിക്കാന്‍ നോക്കി…എല്ലാത്തിനും ആക്രാന്തമാണെന്നു തോന്നി..പണത്തിനോട്…!!!!…അതാണിവിടെ എല്ലാവരുടെയും നോട്ടം ……കള്ള ഗോസായി ..നീ ഒക്കെ നിലമ്പൂരങ്ങാടിയിലോട്ടു വാ …’അന്നെ ഞാന്‍ ഞാന്‍ എടുത്തോളാം’
ഇനിയിപ്പോ സ്വന്തമായിട്ട് വിരിക്കാം … …മുഴുവന്‍ ഒന്ന് തട്ടി കുടഞ്ഞേക്കാം… വീശി കുടഞ്ഞ ഷീറ്റിനടിയില്‍ നിന്നും എന്തോ ഒന്ന് തെറിച്ചു മൂലയിലേ വീണു.പാതി വെളിച്ചത്തില്‍ തപ്പിതിരഞ്ഞപ്പോള്‍ കണ്ടു …ഞെട്ടി !!!!…ഒരു പാക്കറ്റ് മൂഡ്‌സ് കോണ്ട0.അതെടുത്ത് ചവറ്റു കുട്ടയിലിട്ടു.പരവേശതോടെ കിടക്കയില്‍ വന്നിരുന്നു.അതിക നേരം ഇരിക്കാന്‍ തോന്നിയില്ല ,എന്തോ പോലെ തോന്നി.വെളിയില്‍ ഇറങ്ങി ഒന്ന് നടന്നിട്ട് വരാം .
നീട്ടി വലിച്ചു നടന്നു …തെരുവില്‍ തിരക്ക് കുറഞ്ഞു വരുന്നുണ്ട്..സൈക്കിള്‍ റിക്ഷയില്‍ ഇപ്പോഴും സായിപ്പും മദാമ്മയും തെരുവിനെ വലം വെയ്ക്കുന്നു.യാത്ര കഴിഞ്ഞു വരുന്ന സഞ്ചാരികളുടെ കൂട്ടം ഹോട്ടലുകളെ ലക്ഷ്യമാക്കി നടക്കുന്നു…തെരുവിന്റെ വെളിച്ചം കുറഞ്ഞ കോണില്‍ നിന്നും കുറിയ ഒരു ബീഹാറി എന്റെ നേര്‍ക്കടുത്തു … ഒന്ന് വിളറി …വല്ല പിടിച്ചു പറിക്കാരനും ആണോ?..ഞാന്‍ പോക്കറ്റില്‍ കൈ അമര്‍ത്തി..അയാള്‍ ഒന്ന് വിളര്‍ക്കേ ചിരിച്ചു . പാന്‍ തിന്നു കറ പിടിച്ച പല്ലുകള്‍….!!!,ഞാനും ചിരിച്ചെന്നു വരുത്തി …ഇവനിപ്പോ എന്താണാവോ വേണ്ടത് എന്ന് ചോതിക്കും മുന്‍പ് അയാള്‍ ചോദ്യം എറിഞ്ഞു …’മാല്‍ ചാഹിയേ സാബ് ?…എന്ത്?
‘കശ്മീരി,പഞ്ചാബി ,മദ്രാസി,നേപ്പാളി …സബ് മിലേഗ സാബ് …കേട്ട് മാത്രം പരിചയം ഉള്ള മാംസ വില്‍പ്പനക്കാരന്‍ നിന്ന് വെളുക്കെ ചിരിച്ചപ്പോള്‍ എന്തോ വല്ലായ്കയാണ് തോന്നിയത്…ഞാന്‍ നാല് പാടും ഒന്ന് നോക്കി…കോണില്‍ ഒരു വിദേശി കൈത്തണ്ടയില്‍ വെളുത്ത പൊടി തൂകി മൂക്കിലേക്ക് വലിച്ചു കേറ്റുന്നു…ആക പേടി തോന്നുന്ന അന്തരീക്ഷം ആയി തോന്നി…അയാളെ തട്ടി എറിഞ്ഞു ഞാന്‍ മുന്നോട്ടു നടന്നു..പുറകെ അരുടെയോ കാല്‍പെരുമാറ്റം പോലെ തോന്നി…നടത്തത്തിന് വേകം കൂട്ടി ..അല്ല ഓടുകയായിരുന്നു റൂമിലേക്ക്…കണ്ണടച്ചതും ഉറങ്ങിയതും അറിഞ്ഞില്ല.
ഇതെവിടെക്കാണ് പോകുന്നത്…ആഴ്ച്ച ഒന്നായി…ജീവിതം ഒരുപാട് കണ്ടു..കാണണമെന്ന് കരുതിയ ആളെ ഇത് വരെ കണ്ടില്ല….ഇന്ന്…,നാളെ… എന്ന് കരുതി ദിവസങ്ങള്‍ പോകുന്നുഎനിക്ക് തിരിച്ചു പോണം ….നാളെ തന്നെ മടക്ക ടിക്കറ്റ് ബുക്ക് ചെയ്യണം …കുളിച്ചു നന്നായൊന്നു ഉറങ്ങണം.
ടോയ്‌ലറ്റിന്റെ ഫ്‌ലഷ് അമര്‍ത്തിയപ്പോള്‍… എന്തോ ഒന്ന് താഴെ വീണു …ഒരു നിറം മങ്ങിയ പേപ്പര്‍ തുണ്ട്..!!!!! ഇതെന്താ?…അത്ഭുതത്തോടെ തുറന്നു …മലയാളത്തില്‍ ആണ് കൈപ്പട …ഉള്ളടക്കം ശരിക്കും ഞെട്ടിക്കുന്നതായിരുന്നു..
ഒരാത്മഹത്യ കുറിപ്പ്അതും മലയാളിപ്പെണ്ണിന്റെ…സംഭവം സ്ഥിരം തന്നെ …ചതി..!!!!
കാര്യകാരണ സഹിതം നിരത്തി ഉള്ള എഴുത്താണ് …കത്ത് ഉള്ളം കയ്യിലിരുന്നു വിറച്ചു …എന്ത് ചെയ്യും…??? എന്തെങ്കിലും ചെയ്യണോ?…ഇത് പോലീസിനെഏല്പ്പിക്കണോ?… ആരെയെങ്കിലും അറിയിച്ചാല്‍ തന്നെ….!!!!!
എന്താ ചെയ്യേണ്ടത്…ഒരെത്തും പിടിയും കിട്ടുന്നില്ല…അതികം ആലോചിച്ചില്ല … നാലായി കീറി…പിന്നേ എട്ട്…കഷ്ണം കഷ്ണം…ഒരറ്റ ഫ്‌ലഷ്…സംഭവം ക്ലീന്‍…
ഇരിപ്പറക്കുന്നില്ല…എന്തോ വല്ലായ്ക…ചെയ്തത് ശരിയായോ…?..സാഹിത്യകാരനാവാന്‍ കൊതിക്കുന്നവന്‍ തിന്മ കണ്ടാല്‍ എതിര്‍ക്കെണ്ടേ..?…തുലാസുകള്‍ ആടുന്നു… എനിക്കരിശം വന്നു… കോണിപ്പടികള്‍ ചാടിയിറങ്ങി…റിസപ്ഷനിലെ വെളുത്ത പയ്യന്‍ …ടേബിളില്‍ തല ചാരി വെച്ച് ഉറക്കം ആണ്…
ഹലോ…!!!!!….എന്റെ റൂമില്‍ ആരെങ്കിലും ആത്മഹത്യ ചെയ്തിരുന്നോ എന്ന ചോദ്യം ഉറക്കത്തില്‍ പയ്യനെ ഞെട്ടിച്ചു…വൊഹ്…. സര്‍ ,യേ… വൊഹ് …’നായിന്റെ മോനേ സത്യം പറയെടാ..!!! ‘…എന്റെ കൈ വിറച്ചു..’ഏക് സാല്‍ പഹലെ ഏക് മദ്രാസി ലട്കി …വൊഹ് സബ്..ആപകോ ക്യാ ഹുവാ?..കൈസേ ആപ്പ്‌കോ….???? ഉറക്കം പോയ അവന്‍ നിന്ന് വിറച്ചു…ഇവനോട് തുള്ളിയിട്ടെന്തു കാര്യം ??…
മിണ്ടാതെ മുറിയിലേക്ക്…നാളെ തന്നെ നാട്ടില്‍ പോകണം ….നന്മ കണ്ടാല്‍ അംഗീകരിക്കാത്തവനും തിന്മയെ എതിര്‍ക്കാന്‍ മൂക്കിന്‍ തുമ്പില്‍ അവസരം കിട്ടിയിട്ടും എതിര്‍ക്കാത്തവനും എന്ത് അനുഭവം ഉണ്ടായിട്ടെന്താ?
ഞാന്‍ എന്റെ നോവല്‍ പലതായി ചീന്തി… അതേ ശൌചാലയത്തില്‍ തള്ളി…എന്നിലെ സാഹിത്യകാരന്റെ ഇടം ഇനി ഇതാണ്… …നാശം…ഒന്നുമായില്ലെങ്കിലും കൈക്കൊട്ടെടുത്തു കൊത്തി ഒരു കൃഷിക്കാരനെങ്കിലും ആവണം ..ഇന്നൊരു രാത്രി കൂടി…സ്മരണകള്‍ കൂട്ടിനു…നാളെ തിരിക്കണം .

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ആർ. ജ്ഞാനദേവൻ
ഡെപ്യൂട്ടി ഡയറക്ടർ, നാളികേര വികസന ബോർഡ്‌, കൊച്ചി - 11

ചുരുങ്ങിയത്‌ 50 വർഷത്തെയെങ്കിലും വിളവ്‌ പ്രതീക്ഷിച്ച്‌ വേണം  ഇനി തെങ്ങുകൾ നടാൻ. കൂടുതൽ ഉത്പാദനം നൽകുന്ന മികച്ച ഗുണമേന്മ തെങ്ങിൻ തൈകൾ മാത്രം തെരഞ്ഞെടുത്ത്‌ നടണം. എങ്കിൽ മാത്രമെ അത്‌ രണ്ടു മൂന്നു വർഷങ്ങൾക്കുള്ളിൽ ആദായം നൽകുകയുള്ളു. തെങ്ങുകൾ നേരത്തെ  കായ്ച്ചു തുടങ്ങിയാലെ കർഷകന്‌ അതുകൊണ്ട്‌ സാമ്പത്തിക നേട്ടം ഉണ്ടാവുകയുള്ളു.

വേനൽ മഴ യഥാസമയം എത്തിയതിനാൽ തെങ്ങിൻ തൈ വയ്ക്കാൻ പറ്റിയ സമയമാണിത്‌. ഈ സമയത്ത്‌ ഗുണമേ?യുള്ള തെങ്ങിൻ തൈകൾ വാങ്ങി നട്ടാൽ മഴക്കാലത്തോടെ തൈകൾ വേരു പിടിക്കുകയും വെയ്ക്കുന്ന എല്ലാ തൈകളും പിടിച്ചു കിട്ടുകയും ചെയ്യും. തേങ്ങയ്ക്ക്‌ ഒരു കാലത്തും ലഭിക്കാതിരുന്ന ഏറ്റവും ഉയർന്ന വില ലഭിക്കുന്നതിനാൽ തെങ്ങിൻ തൈ വെച്ചുപിടിപ്പിക്കാൻ പൊതുവേ ജനങ്ങൾ താൽപര്യം കാണിക്കുന്ന കാലമാണിത്‌. എന്നാൽ ഏത്‌ ഇനം തൈ വയ്ക്കണം, ഗുണമേ?യുള്ള തൈ എവിടെ കിട്ടും, എത്രയും പെട്ടെന്ന്‌ കായ്ക്കുന്ന തൈ നടണം, ഉയരം കുറഞ്ഞ ഇനമായിരിക്കണം, ഇവതൊക്കെയാണ്‌ തെങ്ങിൻ തൈ നടാനായി ഉദ്ദേശിക്കുമ്പോൾ കർഷകരുടെ മനസ്സിലെ ചിന്തകൾ.  നടുന്ന തൈകൾ തോട്ടത്തിൽ പ്രക…

കാർട്ടൂൺ കവിതകൾ

ജി.ഹരിനീലഗിരി

1) അയ്യപ്പൻ
അയ്യപ്പന്റമ്മ നെയ്യപ്പം ചുട്ടു.
കാക്കകൊത്തി കടലിലിട്ടീല.
മുക്കുവപ്പിള്ളേരു മുങ്ങിയെടുത്തീല.
തട്ടാപ്പിള്ളേരു തട്ടിപ്പറിച്ചീല.
വാണിയപ്പിള്ളേരു വായിലുമിട്ടീല.
അയ്യപ്പൻ തന്നെ നെയ്യപ്പം തിന്നു!
2) നിരൂപഹയൻ
മണ്ഡൂകം കൂപത്തിൽ നിന്നിറങ്ങി.
കൂപത്തിനാശ്വാസമായി.
മണ്ഡൂകത്തിനും.
ഇരുവർക്കുമിവ്വിധമാശ്വാസമാകീടിലും
മണ്ഡൂകം മണ്ഡൂകമല്ലാതായീടുമോ?!
കൂപം കൂപവും?!
സർ?
3) കല്യാണരാമൻ
കല്യാണരാമൻ ജമീലയോടു പറഞ്ഞു;
ആഴ്ചപ്പതിപ്പിലോട്ടു കയറിക്കിടക്കെടീ,
ഞാൻ നിന്നെ ഒന്നു ...........!
4) ഫെമിനിഷം
ഇതെൻ വക്ഷോജങ്ങൾ.
ഇതെൻ യോനി.
ഇതെൻ ജഘനങ്ങൾ.
ഇതെൻ കാർക്കൂന്തൽ.
ഇതെല്ലാ-
മെല്ലാ മെല്ലാ-
മെന്റേതെന്റേതെന്റേതു മാത്രം!
5) 40+
പ്രണയമേ,
എന്റെ വഴികളിൽ
എന്നും നീയുണ്ടായിരുന്നു..
7ലും,
17ലും,
37ലും.
ഇപ്പോൾ
40+ ന്റെ നരപ്പിലും.
കന്യകയുടെ നെഞ്ചിലെ പ്രാവിൻകൂടുപോൽ
എന്നുള്ളിലെഫ്ഫെം സംഗീതമായ്‌
പ്രണയമേ,
നീ കിടന്നു
പിട പിടിയ്ക്കുകയാണ്‌...
6)ചുള്ളൻ
വയലാർ കവിയല്ലെന്നു
(പണ്ടൊരിക്കൽ)
ഗുണ്ടൊരെണ്ണം പൊട്ടിച്ചൂ.
ചുള്ളിയും കാടുമെല്ലാം പോയ്‌
ഗൗതമസുധാംശുവായ്ത്തീർന്നു! 7) A.M എന്റെ റേഡിയോ.
പൊന്നു റേഡിയോ.
എന്റെ കൗമാരദിനങ്ങളെ
പാടിയുണർ…

ജൈവവളം മാത്രം പോരേ?

ആർ. ജ്ഞാനദേവൻ
അസി. ഡയറക്ടർ (ഡെപ്യൂട്ടേഷനിൽ), നാളികേര വികസന ബോർഡ്‌

കഴിഞ്ഞ 28 വർഷമായി ഈ ലേഖകൻ പങ്കെടുത്ത കാർഷിക സെമിനാറുകളിൽ കേരകർഷകർ സ്ഥിരമായി ചോദിക്കുന്ന ഒരു ചോദ്യമാണ്‌ തെങ്ങിന്‌ ജൈവവളം മാത്രം ചേർത്താൽ പോരെയെന്ന്‌. തെങ്ങിന്‌ വളം ചെയ്യുമ്പോൾ നാം ആദ്യം ഓർക്കേണ്ടത്‌ ജൈവവളപ്രയോഗം തന്നെയെന്നതിൽ സംശയമില്ല. കാരണം ഇന്ന്‌ നമ്മുടെ ഭൂരിഭാഗം തെങ്ങിൻ തടങ്ങളിലും വർഷം തോറും വേണ്ടത്ര ജൈവവളം ചേർത്ത്‌ കൊടുക്കാത്തതിനാൽ ഫലഭൂയിഷ്ഠത നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. വേണ്ടത്ര ജൈവാംശം ചേർത്ത്‌ തെങ്ങിൻ തടത്തിലെ മണ്ണിന്റെ ആരോഗ്യം വീണ്ടെടുക്കുകയാണ്‌ നാം ആദ്യം ചെയ്യേണ്ടത്‌. രാസവളം ശുപാർശ ചെയ്ത അളവിൽ നൽകിയാലും തെങ്ങിൻ തടത്തിൽ വേണ്ടത്ര ജൈവാംശം ഇല്ലെങ്കിൽ അതുകൊണ്ടുള്ള ഗുണം തെങ്ങിന്‌ ലഭിക്കില്ല എന്നതാണ്‌ വാസ്തവം. ഉദാഹരണമായി യൂറിയ എന്ന രാസവളം തെങ്ങിൻ തടത്തിൽ വിതറിയാൽ തടത്തിലെ മണ്ണിൽ ജൈവാംശം ഉണ്ടെങ്കിൽ മാത്രമേ ഈ വളത്തിലെ പോഷകങ്ങൾ തെങ്ങിന്‌ വലിച്ചെടുക്കാൻ സാധിക്കുകയുള്ളൂ. അതായത്‌ ഈ വളത്തിൽ അടങ്ങിയിരിക്കുന്ന പാക്യജനകത്തെ വലിച്ചെടുക്കാൻ പാകത്തിലാക്കുന്ന രാസപ്രവർത്തനത്തെ സഹായിക്കുന്ന ചില എൻസൈമുകൾ പുറപ്പെടുവിക്ക…