മനസ്സ്


വിവ: എസ്‌. സുജാതൻ

ത്രിഗുണങ്ങളും അഞ്ച്‌ നിയമങ്ങളും/ശ്രീ.ശ്രീ.രവിശങ്കർ

        ഒരേ കാലത്ത്‌ മൂന്നുകാര്യങ്ങൾ സംഭവിക്കുകയാണ്‌.  സത്വ, രജസ്സ്‌,
തമസ്സ്‌.  ഇതാണ്‌ ത്രിഗുണങ്ങൾ.  സത്വഗുണം മുന്നിൽ നിൽക്കുമ്പോൾ, ജാഗരൂകത,
അറിവ്‌, വിവേകം, സന്തോഷം, ആനന്ദം, ശാന്തത്ത ഇവ വർദ്ധിക്കുന്നു.  രജോഗുണം
വർദ്ധിച്ചു വരുമ്പോൾ, വിശ്രമ രാഹിത്യം, ആഗ്രഹങ്ങൾ, അത്യാർത്തി തുടങ്ങിയവ
ആരംഭിക്കുകയായി.  ശരിക്കും നിങ്ങൾക്ക്‌ അറിയാൻ കഴിയും, ഒരു ദിവസം
നിങ്ങൾക്ക്‌ വിശ്രമ രാഹിത്യം അനുഭവപ്പെട്ടാൽ അന്ന്‌ രജോഗുണം
കൂടുതലായിരിക്കുമെന്ന്‌.  രജോഗുണം ചിലപ്പോൾ ഉത്ക്കണ്ഠയും കൊണ്ടുവരുന്നു.
തമോഗുണം മേധാവിത്വമേറ്റെടുക്കുകയാണെങ്കിൽ, വിരസതയും, ഉറക്കവും, ജാഡ്യവും,
മ്ലാനതയും അനുഭവപ്പെടുന്നു.  ഇതൊക്കെയാണ്‌ തമോഗുണത്തിന്റെ പ്രകൃതി.
അതിതീവ്രമായ അഭിനിവേശവും അതിന്റെ പരിണത ഫലമായ വേദനയും ? അതാണ്‌ തമോഗുണം.
        മോഹത്തിന്റെ അർത്ഥമെന്തെന്നാൽ, ചിലതിനോട്‌ നിങ്ങൾ
സ്വാസ്ഥ്യമനുഭവപ്പെടാതിരിക്കുന്നുവേന്നാണ്‌.  അത്‌ അവിടെയുണ്ടെങ്കിലും
നിങ്ങൾ സ്വസ്ഥനാകുന്നില്ല എന്ന അവസ്ഥയാണത്‌; അത്‌ അവിടെ ഇല്ലെങ്കിലും
നിങ്ങൾ സ്വസ്ഥനാകുന്നില്ല.  ആളുകൾ സിഗരറ്റു വലിയ്ക്കുന്നതുപോലെയാണത്‌.
അവർ പുകവലിയിൽ അധികമൊന്നും ആസ്വദിക്കുന്നില്ല.  എന്നാൽ സിഗരറ്റ്‌
ഇല്ലെങ്കിൽ അവർക്ക്‌ അത്‌ വേദനയായി അനുഭവപ്പെടുന്നു.  ജീവിതത്തിൽ
സത്വ-രജോ-തമോ ഗുണങ്ങൾ കറങ്ങിക്കൊണ്ടേയിരിക്കുന്നു.
        അഞ്ച്‌ നിയമങ്ങൾ ഇതാണ്‌:
1. ശൗചം, 2. സന്തോഷം, 3. തപം, 4. സ്വാദ്ധ്യായം, 5. ഈശ്വര പ്രണിധാനം.
        നിങ്ങൾ ഒന്നുമായും ബന്ധപ്പെടാതിരിക്കുമ്പോൾ, നിങ്ങളുടെ സ്വന്തം
ശരീരത്തെക്കുറിച്ചുള്ള ചിന്ത നിങ്ങളെ അലട്ടാതിരിക്കുമ്പോൾ അത്‌ ശൗചം
ആകുന്നു.  ശൗചം എന്നാൽ ശരീരത്തെക്കുറിച്ച്‌ ബോധവാനാകുക എന്നതാണ്‌.  ഈ
ശരീരം നശിച്ചുകൊണ്ടിരിക്കുകയാണ്‌. ഇത്‌ ഒരുനാൾ ഇവിടെനിന്ന്‌
അപ്രത്യക്ഷമാകും.  അതിനാൽ ശരീരത്തിൽ ബന്ധിതരാകാൻ പാടില്ല.  നിങ്ങളുടെ
സ്വന്തം ശരീരവുമായും മറ്റ്‌ ശരീരങ്ങളുമായും ബന്ധനമില്ലാത്തത്താണ്‌ ശൗചം.
        ശൗചം സത്വശുദ്ധികൊണ്ടുവരികയാണ്‌.  ശൗചം സത്വഗുണത്തിന്റെ
പരിശുദ്ധിയാകുന്നു.  അപ്പോൾ മനസ്സ്‌ സൗമ്യവും തെളിമയുള്ളതുമാകുന്നു.
ശൗചത്തിന്റെ നേട്ടങ്ങൾ:
അകം പരിശുദ്ധി, പുറം പരിശുദ്ധി, വൃത്തി, സന്തോഷം...... സംതൃപ്തിയുടെ
അടയാളമാണ്‌ സന്തോഷം.  എന്തുംതന്നെ വന്നുകൊള്ളട്ടെ, ഞാൻ നൃത്തം ചെയ്യാൻ
പോകുകയാണ്‌ എന്ന ചിന്തയുടെ കഴിവിനെ സന്തോഷം സമ്മാനിക്കുകയാണ്‌.  ചിലർ
എന്നെ അഭിനന്ദിച്ചാലും, ചിലർ എന്നെ അധിക്ഷേപിച്ചാലും എനിക്കെന്താണ്‌? ഞാൻ
സന്തുഷ്ടനാണ്‌.  അപ്പോൾ തപം എത്തുകയായി.  അതിനർത്ഥം സഹനം അഥവാ തിതിക്ഷ
(ക്ഷമ) എന്നാണ്‌.  സംന്യാസം അതാണ്‌.
ശ്രീശ്രീ രവിശങ്കർ

        സ്വാദ്ധ്യായം അർത്ഥമാക്കുന്നത്‌ സ്വയം പഠനം എന്നാണ്‌.  ഈശ്വര പ്രണിധാനം
എന്നാൽ, ദിവ്യതയോടുള്ള ആരാധന അഥവാ പരമമായ ഭക്തി!.
        നിങ്ങൾക്ക്‌ സുഖകരമല്ലാത്ത ഏതു ദിവസങ്ങളിലും ഈ നിയമങ്ങളിലൂടെ
കടന്നുപോകുക; ഈ അഞ്ച്‌ നിയമങ്ങളിലൂടെ.  സുഖകരമായി തോന്നാത്ത ദിവസങ്ങളിൽ
ശാരീരികമായും മാനസികമായും നിങ്ങൾ ആരുമായും ബന്ധപ്പെടാതിരിക്കുക.
നിങ്ങളുടേതായ കാര്യങ്ങൾ മാത്രം നിങ്ങൾ ചെയ്തുകൊണ്ടിരിക്കുക.  അതിൽ മാത്രം
ശ്രദ്ധ കേന്ദ്രീകരിക്കുക.  തന്നിൽ മാത്രം കേന്ദ്രീകൃതമാകുക.  കുറച്ചൊക്കെ
സേവ ചെയ്യുക.  അപ്പോൾ ചിലതൊക്കെ നിങ്ങളിൽ സുകൃതം കൊണ്ടു വരികയായി.
ഇതിലൂടെ ലഭിക്കുന്ന സ്പന്ദനം നിങ്ങളുടെ മനസ്സിന്റെ വളർച്ചയ്ക്ക്‌
അത്യന്താപേക്ഷിതമാണ്‌.  നിങ്ങളുടെ ആത്മാവിന്റെ വികാസത്തിന്‌
അത്യന്താപേക്ഷിതമാണ്‌.  ഇത്‌ വളരെ പ്രധാനമാണ്‌.
        ധാരാളം വെള്ളം കുടിക്കുകയും നിങ്ങളുടെ ഒരു ശ്രദ്ധ നിങ്ങൾ കഴിക്കുന്ന
ആഹാരത്തിലുണ്ടാവുകയും ചെയ്യുന്നത്‌ നിങ്ങളെ സഹായിക്കും.  എന്നിട്ടും
നിങ്ങൾക്ക്‌ സ്വാസ്ഥ്യം അനുഭവപ്പെടുന്നില്ല എങ്കിൽ ദ്രവരൂപത്തിലുള്ള
ആഹാരങ്ങളിലേയ്ക്ക്‌ നിങ്ങൾ പോവേണ്ടിയിരിക്കുന്നു.  ജലം, പാൽ, പഴച്ചാറുകൾ
തുടങ്ങിയവ.  ഏതാനും ദിവസത്തേക്ക്‌ ഈ രീതിയിലുള്ള ആഹാരം തുടരുക.
എന്നിട്ട്‌ നോക്കുക, മനസ്സിന്‌ എങ്ങനെ അനുഭവപ്പെടുന്നുവേന്ന.​‍്‌ ഒരു
ദിവസമെങ്കിലും ദ്രവരൂപത്തിലുള്ള ആഹാരം കഴിച്ചുനോക്കുന്നത്‌ ഒരു നല്ല
തുടക്കമാണ്‌.  എന്നാൽ പൊതുവെയുള്ള പ്രവണത നമുക്ക്‌ സുഖകരമായി
അനുഭവപ്പെടാതിരിക്കുമ്പോഴും ധാരാളം ആഹാരം കഴിക്കുക എന്നതാണ്‌.  എന്നാൽ
ഇത്‌ കാര്യങ്ങളെ കൂടുതൽ വഷളാക്കാൻ പര്യാപ്തമാക്കുകയേയുള്ളൂ.  ഇത്തരം
ചിന്തകളെയാണ്‌ തിരിച്ചു വിടേണ്ടിയിരിക്കുന്നത്‌.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

കാർട്ടൂൺ കവിതകൾ

ജൈവവളം മാത്രം പോരേ?