19 Jul 2012

മഴക്കാലം

ടി.കെ.ഉണ്ണീ
ഞാനൊരു വേഴാമ്പല്‍
ഒരു തുള്ളിയും എനിക്കില്ലെന്നോ
കാലങ്ങളായെന്റെ കാത്തിരുപ്പ്
മരക്കൊമ്പില്‍ മാനം നോക്കി
മഴ എനിക്കൊരു മരീചിക
ദാഹമൊരു മഹാസാഗരം
മാഘവും മാര്കഴിയും മറഞ്ഞു
മാനത്തെ മുകില്‍ മൂവര്‍ണ്ണനായി
മുകുളമുദ്ര ചാര്‍ത്തി മൂര്‍ദ്ധാവില്‍
മുറ്റുള്ളോരാര്‍ത്തി മുകുരത്തില്‍
വരണ്ട തൊണ്ടയിലെ മരിച്ച ദാഹത്തിന്‍
പുനര്‍ജനിക്കായൊരു തെളിനീര്‍ക്കണം
മണ്ണും വിണ്ണും മനസ്സും
മാനവും കെട്ടു, അല്ല കെടുത്തി.!
ഒരു മഴ
അതിലൊരു തുള്ളി
അതെന്റെ വായില്‍..
അല്ലെങ്കിലും
നിങ്ങളെന്നെ തോല്‍പ്പിക്കും ?
എന്റെ ജഡത്തെ
മുക്കി അഴുക്കി ഒഴുക്കി
കടലിലെത്തിക്കും?
കാണികള്‍ നിങ്ങള്‍
അല്ല, ഞാന്‍,
ഒരു തുള്ളിയുമുള്ളിളില്ലാതെ
തുള്ളിച്ചാടും, വളയമില്ലാതെ..
പ്രപഞ്ച പ്രളയത്തില്‍
ജഡത്തിനു വരവേല്‍പ്പ്
ആ പെട്ടകത്തിലും ഞാനില്ല.!
ഒരിറ്റുപോലും  നിഷേധിക്കപ്പെട്ടവന്റെ
വ്യര്‍ത്ഥ മോഹങ്ങള്‍ ?
ആഹ്ലാദത്തിമിര്‍പ്പില്
നിങ്ങളെന്നെ അറിയാതിരിക്കട്ടെ.!
------------------------------
സമര്‍പ്പണം: ഒരു തുള്ളി ജലത്തിനും ഒരുതരി അന്നത്തിനും വേണ്ടി വെന്തുരുകി ചത്തൊടുങ്ങിക്കൊണ്ടിരിക്കുന്ന മദ്ധ്യാഫ്രിക്കയിലെ മനുഷ്യരുള്‍പ്പടെയുള്ള ജീവജാലങ്ങക്കായി ഇത് സമര്‍പ്പിക്കുന്നു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...