കൃഷിയെ കടത്തിക്കൊണ്ടു പോയവര്‍

രാജു കാഞ്ഞിരങ്ങാട്


ആരിയന്‍ പാടത്ത് വിളകളില്ല
മുണ്ടകന്‍ പാടത്ത് മുളകളില്ല
വിതയില്ല,മുളയില്ല,വിളകളില്ല 
നേരില്ല,നെറിയില്ല ,നേരമില്ല
നേരില്‍ വിളയും കതിരുമില്ല
കാരിയ മെന്തിതു കാരനോരെ?.
കളകള്‍ കരളിതില്‍ തിങ്ങിവിങ്ങി
 വേലികള്‍ തന്നെ വിളകള്‍ തിന്നു
കൊയ്ത്തു പാട്ടെല്ലാം കടല്‍ കടന്നു
 കൊയ്ത്തരി വാളുംകഥ മറന്നു
ഞാറു പറിച്ചു നടുന്നൊരു പെണ്ണിനെ
കാണാന്‍ കടല്‍ കടന്നാളുവന്നു
 പാഠങ്ങളെലാം പഠിച്ചു പോയോര്‍
പാടങ്ങളെലാം പകുത്തെടുത്തു
 നാരായ വേര് പറിച്ചെടുത്തു
നേരിന്റെ വേരും മുറിച്ചെടുത്തു
നാട് ഭരിക്കുവോര്‍ നാട്ടു പ്രമാണിമാര്‍

കവാത്ത് മറന്നു തരിച്ചിരുന്നു
വയലിന്റെ മക്കള്‍ തന്‍ വയര്‍ കത്തി -
നില്‍ക്കുമ്പോള്‍
വാടിക്കരിഞ്ഞവര്‍ വീണു നശിക്കുമ്പോള്‍
കയറിന്റെ തുമ്പത്ത് ജീവന്‍ പിടയുമ്പോള്‍
വായിക്കരിയിടാന്‍ വിദേശത്ത് നിന്നെത്തും
കഴമയും,കുറുമയും,കുഞ്ഞിനെല്ലും 
കഴിഞ്ഞ കാലത്തിന്‍ വയല്‍ മണവും

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ