ഗുണഭോക്താവ്

 ഇഖ്ബാൽ വി.സി

പരിഷ്ക്കാരങ്ങള്‍
വരുമ്പോള്‍
നഷ്ടമുണ്ടാകും
കഷ്ടവും.
സഹിക്കേണ്ടവര്‍
ഗുണഭോക്താക്കള്‍.
വാതിലില്‍ മുട്ടുമ്പോള്‍
കിളിവാതില്‍ തുറക്കും,
അഴികളിലെ
ഊര്‍ന്നിറങ്ങുമ്പോള്‍
പഴുതുണ്ടാക്കി
പഴുതാരകളായി
പലരും
അകത്തുണ്ടാകും.
സഹിക്കുന്നു
ഗുണഭോക്താവ്.
വീണ്ടും വരുന്നു
പരിഷ്ക്കാരങ്ങള്‍
ഏക ജാലകത്തില്‍
ഏ കിട്ടിയവര്‍ക്ക് മാത്രം
ഇനിയുള്ള സീറ്റുകള്‍
സഹിക്കണം
ഗുണഭോക്താവ്.
എന്തിനാണ്
ജയിച്ചവനാക്കി
എന്നെ തെണ്ടിക്കുന്നു.
ആവുമെങ്കില്‍
നിങ്ങള്‍ക്കെന്നെ
പരീക്ഷയില്‍
തോല്‍പ്പിച്ചുകൂടെ;
പരീക്ഷണങ്ങളില്‍
എന്തിനു
തോല്‍പ്പിക്കുന്നു.
സഹിച്ചേ മതിയാകൂ
ഗുണഭോക്താവ്.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ