19 Jul 2012

സുല്‍ത്താന്‍ ഖബൂസ്- ദീര്‍ഘദര്‍ശിയും നയത്ന്ത്രജ്ഞനുമായ രാജാവ്





മലയാളി തന്റെ അസ്തിത്വം സ്ഥാപിച്ചത് മധ്യപൂവ്വേഷ്യയിലേക്കുള്ള കുടിയേറ്റങ്ങളിലൂടെയാണെന്നതിന് സംശയമൊന്നുമില്ല.ഏത് കാലാവസ്ഥയിലും അതിനനുസൃമായി ജീവിതം ക്രമീകരിക്കാനും ജീവിക്കുന്നിടം സ്വന്തം രാജ്യത്തിനോടെന്ന പോലെ കൂറുപുലത്തുവാനും മലയാളികക്ക് സാധിക്കാറുണ്ട്അതുകൊണ്ടായിരിക്കണം മലയാളത്തിഒമാനിലെ സുൽത്താനെക്കുറിച്ച് പുസ്തകമെഴുതാൻ ‘ഒമാഒബ്സർവ്വർ ’എന്ന പത്ര സ്ഥാപനത്തിലെ റിപ്പോർട്ടർ കബീയൂസഫ് തീരുമനിച്ചതും.ഈ സംരഭത്തികബീയൂസഫിന് മികച്ച പിന്തുണ നൽകാൻ ‘ഗള്ഫാർ ’കമ്പനിയുടെ ഉടമ ഡോ. പി മുഹമ്മദലിയുമുണ്ടായിരുന്നു.
ഹിസ് മെജെസ്റ്റിയെക്കുറിച്ച് മലയാളത്തി ഇങ്ങനെ വിശദമായ ഒരു ബുക്ക് പ്രസിദ്ധീകരിക്കാന്‍ സാധിച്ചത് ഒമാനിലെ പ്രവാസി മലയാളികള്‍ക്ക് ഏറ്റവും അഭിമാനകരം ന്ന്  ഡോക്ട മുഹമ്മദാലി പറഞ്ഞു.
ഡ്യ അംബാസിഡറായ അനി വാദ്വായുടെ കാഴ്ചപ്പാടിൽ- സുല്‍ത്താന്റെ പരോപകാരതല്പരതയും, ഉദാരമനസ്ഥിതിയും,മനുഷ്യസ്നേഹവും അദ്ദേഹത്തിന് ജനഹൃദയങ്ങളി ഒരു വലിയ സ്ഥാ‍നം നൽകുന്നു. സുല്‍ത്താന്റെ ഭരണത്തിന്റെ യാഥാർത്ഥ്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുക മാത്രമല്ല , മറിച്ച് , തലമുറകളോളം ഒമാനിലെ പ്രവാസി മലയാളികള്‍ക്ക്  വായിച്ചു മനസ്സിലാക്കാൻ കൂടിയുള്ള വിജ്ഞാനപരമായ ഒരു പുസ്തകം ആണിത് !
ഈ ബുക്കിന്റെ പ്രകാശനത്തിനു ശേഷം , അന്യഭാഷകളിലേക്ക് തർജ്ജിമ ചെയ്യാ അറിയപ്പെടുന്ന ചില എഴുത്തുകാര്‍  താല്പര്യം പ്രകടിപ്പിക്കുകയും അതിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിയുകയും ചെയ്തു ! എന്നാല്‍ സ്വാഹിലി ഭാഷയിലായിരിക്കും ആദ്യ വിവര്‍ത്തനമിറക്കുക എന്നും തീരുമാനിച്ചു കഴിഞ്ഞു .
  • കബീറിന് ഇങ്ങനെ ഒരു  ബുക്ക് എഴുതാനുള്ള പ്രചോദനം?
ഹിസ് മെജസ്റ്റി സുൽത്താൻ ഖബൂസ്മാത്രമാണ് ഇതിന്റെ പ്രചോദനം.അദ്ദേഹത്തിന്റെ ജീവിതം, ദീര്‍ഘദര്‍ശനം,എളിമ,ലാളിത്യം,മറ്റു രാജ്യങ്ങളുമായുള്ള അദ്ദേഹത്തിന്റെ  സുദൃഢബന്ധം,എല്ലാറ്റിനും ഉപരിയായി - സ്വന്തം ജനതയോടുള്ള പ്രതിപത്തി -എന്നിവക്ക് അദ്ദേഹം എന്നും മുന്‍തൂക്കം നൽകിയിരുന്നു. 2009 ല്‍ ഒമാന്‍ റ്റി വിയി അദ്ദേഹത്തിന്റെ പ്രസംഗങ്ങ കേള്‍ക്കുമ്പോൾ അദ്ദേഹത്തെപ്പറ്റിയുള്ള ആദ്യവാക്കുക ഞാ  എഴുതിത്തുടങ്ങി. വിശദമായി ഇങ്ങനെ ഒരു  ബുക്കിനെക്കുറിച്ച് എന്റെ ചീഫ് എഡിറ്റ ആയ  ഇബ്രാഹിം അഹമദാനിയൊടു  സംസാരിക്കുകയും,അന്നു മുതൽ അദ്ദേഹം പൂര്‍ണ്ണപിന്‍തുണ നല്കുകയും ചെയ്തു.പിന്നെ എന്റെ എഴുത്തിനു ഏറ്റവും കൂടുത മുതൂക്കം കൊടുത്ത എന്റെ സ്വന്തം ബാപ്പാ, അദ്ദേഹത്തിന്റെ  പ്രോത്സാഹനം വളരെയേറെയുണ്ട്. അദ്ദേഹത്തിന്റെ സ്വന്തം എഴുത്തു ശൈലികള്‍  ഞങ്ങളാരും തന്നെ അറിഞ്ഞിരുന്നില്ല എന്നത് ഇന്നും വിഷമമുൾക്കൊള്ളുന്ന  ഒരു വിഷയമാണ്. ഇൻഡ്യന്‍ ആര്‍മ്മിയില്‍നിന്ന് ഇൻഡോ-ചൈന യുദ്ധത്തിനു ശേഷം വാളെന്റിയ റിട്ടൈർമെന്റ് വാങ്ങിയ അദ്ദേഹം, ഇന്ധിരാഗാന്ധിയി നിന്നു സമ്മാനമായി കിട്ടിയ ഫളാസ്കുമായി  തിരികെ വീട്ടിലെത്തി. എന്റെ അച്ഛനാണ്  എന്നും എന്റെ റോ മോഡൽ’ .
Dr.പി മുഹമ്മദ് അലി(ഗള്‍ഫാ ) ആണ്  എന്റെ പ്രചോദനവും സപ്പോര്ട്ടും .ഈ പുസ്തകത്തിന്റെ രചനയിലും മറ്റും അദ്ദേഹം എന്നെ വരെ അധികം വിമര്‍ശനമനോഭാവത്തോട തിരുത്തുകയും,ഉപദേശിക്കുകയും  ചെയ്യുമായിരുന്നു. ശ്രീ മുഹമ്മദാലി അവര്‍കളുടെ  സഹായസഹകരണങ്ങളില്ലാതെ, ഇങ്ങനെ ഒരു  പുസ്തകം അസാദ്ധ്യമായിരുന്നു !
  • സുല്‍ത്താ ഖബൂസിന്റെ  ജീവിത- ഭരണ ചരിത്രമായി മാറുന്ന  ഈ ബുക്കിനു വേണ്ടി വായനകള്‍ക്കും മറ്റുമായി കബീ എത്രമാത്രം സമയം ചെലവിട്ടു ?
 2009 മുതൽ മിക്കവാറും രാത്രിക ഇതിനു വേണ്ടി മാത്രം മാറ്റിവെച്ചിരുന്നു.ഓഫീസില്‍ പോകുന്ന ദിവസങ്ങളിൽ എന്റെ ഇടവേളകൾ വായനയ്ക്കും എഴുത്തിനുമായിത്തന്നെ ഉപയോഗിച്ചു,ചിലപ്പോൾ രണ്ടുമൂന്നു മണിക്കൂരേയിരുപ്പ് ഇരുന്നിട്ടുണ്ട്.
  • എത്ര വര്‍ഷം ആയി  ഒമാനി?
കഴിഞ്ഞ മൂന്നു വര്‍ഷമായി ഇവിടെ ഒമാ ട്രിബ്യൂണി ജോലിചെയ്യുന്നു, അതിനു മുന്‍പ് വളരെ ഏറെനാ യു.എ.യിലും  ഖത്തറിലും പത്രപ്രവര്‍ത്തനമേഖലയില്‍ത്തന്നെയാണ് ജോലി ചെയ്തിരുന്നത്.
  • പത്രപ്രവര്‍ത്തനം തന്നെയായിരുന്നോ ജോലി?
അതെ, ഇതു തന്നെയായിരുന്നു എനിക്ക് ഏറ്റവും പ്രചോദനം  നല്‍കിയിരുന്ന മേഖല.എന്നാല്‍ ഇടക്ക് ഒന്നു കളം മാറി ചവിട്ടുന്നതു പോലെ ‘ചെന്നൈ’ലെ ചില കമ്പനികളില്‍ ജോലി ചെയ്തിരുന്നു. എന്നാല്‍ മനസ്സിന്റെ ചാരിതാർത്ഥ്യം എന്നും ഈ പത്രപ്രവര്‍ത്തനത്തില്‍ത്തന്നെയായിരുന്നു.ആദ്യം ജോലി തുടങ്ങിയത്, ഏഷ്യാനെറ്റിന്റെ സ്പെഷ്യൽ വാര്‍ത്താവായനക്കാരനായി ആയിരുന്നു.എന്റെ മാ‍ര്‍ഗ്ഗദര്‍ശിയും ഉപദേഷ്ടാവുമായിരുന്നു ശ്രീ ശശികുമാ,കാലാവസ്ഥ വാർത്താവായനക്കായി എന്നെ നിയോഗിച്ചു. ഇന്നത്തപ്പോലെ ഓരൊ മുക്കിനും മൂലക്കും അന്നു റ്റി വി ഒന്നും ഇല്ലായിരുന്നു.അതിനാ അന്നെന്റെ കൂടെത്താമസിച്ചിരുന്ന എം എം.എ ഹോസ്റ്റലിലെ ഉദ്യോഗാര്‍ത്ഥിക അന്നത്തെ വാര്‍ത്തകള്‍ക്കായി ഞാ ജോലികഴിഞ്ഞു വരുന്നതും നോക്കി ഇരിക്കുമായിരുന്നു.ഈയിടയ്ക്ക് ഞാന്‍ ചെന്നൈയി ചെന്നപ്പോ  അവിടെ കാന്റീനി വരെ ഇന്ന്  റ്റി.വി യുണ്ട്.
  • സുല്‍ത്താ ഖബൂസിനെ നേരിട്ട്  കണ്ടിട്ടുണ്ടോ?
ഇതു വരെയില്ല, എന്നെങ്കിലും അതും സാധിക്കും എന്ന പ്രതീക്ഷ കൈവിട്ടിട്ടില്ല.
  • ഒരു രാജാവിനെക്കുറിച്ച്  പുസ്തകം  രചിക്കുക എന്നത് അത്ര എളുപ്പം അല്ല, താങ്കളുടെതായ സംഭാവനക  ഇവിടെ എന്തൊക്കയാണ്?
 എന്റെ ഒരു വലിയ സ്വപ്നം  തന്നെയായിരുന്നു അത്. ഇന്നു ഒരുപക്ഷെ എനിക്കിതുപോലെ ഒരു പുസ്തകം  എഴുതിത്തീര്‍ക്കാന്‍ സാധിച്ചു എന്നു വരില്ല. സുല്‍ത്താനെപ്പറ്റിയുള്ള ബുക്കുകളുടെ നിര്‍ത്താതെയുള്ള  വായന,അത് അറബി ഭാഷയിലാണെങ്കിൽ‌പ്പോലും സുഹൃത്തുക്കളുടെ സഹായത്തോടെ വായിച്ചു മനസ്സിലാക്കി.കൂടെത്തന്നെ എന്റെതായ കുറിപ്പുകളും വിവരങ്ങളും ഞാന്‍ ശേഖരിക്കാന്‍  തുടങ്ങി. . സുഹൃത്തുക്കള്‍ പലരും അറബിക് ഭാഷയിലെ ചരിത്രഗ്രന്ഥങ്ങള്‍  പലതും  വിവര്‍ത്തനം  ചെയ്തു തന്നു. എന്റെ ഭാര്യ റിസ്വാന പല വിവരങ്ങളും സ്വരൂപിക്കുന്നതിനും, സൂക്ഷിക്കുന്നതിലും, വിവര്‍ത്തനത്തിലും,പ്രൂഫ് റീഡിംഗ് ചെയ്യുന്നതിലും വളരെ അധികം സഹായിച്ചു.
  • കബീര്‍ യൂസഫിന്റെ  ഇഷ്ടങ്ങള്‍ ?
കാറോടിച്ച്, പ്രകൃതിരമണീയമായ സ്ഥലങ്ങളിലൂടെയുള്ള നീണ്ട യാത്രകള്‍ ഏറെ ഇഷ്ടമാണ്,മസ്കറ്റിലെ യതി, അല്‍ ബുസ്താന്‍ ഹൈറ്റ്സിലൂടെ പ്രത്യേകിച്ചും. വായനയും പുസ്തകങ്ങളിലും ഏറെ താല്പര്യം ഉണ്ട്.അതും വലിയ വലിയ പുസ്തകങ്ങളെക്കാള്‍ , അഗതാ ക്രിസ്റ്റി എന്നിവരുടെ ചെറുകഥകളും , നോവലുകളും മറ്റും  വളരെ  ഇഷ്ടമാണ് . നീന്തല്‍  ഒരു ഹോബിയല്ല, വെറും താത്പര്യം മാത്രമാണ്.i
  • താങ്കള്‍ എഴുതിയ ഈ പുസ്തകം ,സുല്‍ത്താന്‍ ഖബൂസിനു  കൊടുക്കാന്‍  സാധിച്ചുവൊ?
സുല്‍ത്താനു മാത്രം  അല്ല, ദിവാന്‍ റോയല്‍ കോര്‍ട്ടിലും, ദിവാനിയത്ത് ഓഫീസുകളില്‍  മുഴുവനായും തന്നെ  കൊടുത്തു കഴിഞ്ഞു.
  • ഗള്‍ഫാര്‍ കമ്പനി സ്പോണ്‍സര്‍ ?
ബുക്കിന്റെ സാങ്കേതിക കാര്യങ്ങളും,പ്രസിദ്ധീകരണത്തിലും മറ്റും ധാരാളം സഹായവും,സഹകരണവും Dr.പി മുഹമ്മദാലി സാഹിബ് തന്നിരുന്നു.അതിനുപരിയായി ഒരു നല്ല അമരക്കാരനായി (ശമരിയക്കാരനായി) എന്നും ഈ ബുക്കിന്റെ തുടക്കും മുതല്‍ അദ്ദേഹം  എന്റെ  കൂടെത്തന്നെ ഉണ്ടായിരുന്നു എന്നത്  ഒരു വലിയ അനുഗ്രഹമായി. 2009 ഡിസംബറില്‍ ഞാന്‍ അദ്ദേഹത്തെ ആദ്യമായി കാണാന്‍ പോകുമ്പോള്‍  അദ്ദേഹം ഇത്രമാത്രം എന്നോടു  തീര്‍ത്തു പറഞ്ഞിരുന്നു,“ഒമാന്‍ സമൂഹത്തിനു വേണ്ടി,കാതലായ എന്തെങ്കിലും തിരികെക്കൊടുക്കാന്‍ നമുക്കു കിട്ടിയ ഈ അവസരം  പാഴാക്കരുത് ”.ഈ ബുക്കിന്റെ സ്പോണ്‍സര്‍ ആകുന്നതില്‍ അദ്ദേഹം ഏറ്റവും അഭിമാനിക്കുന്നു എന്നു പറഞ്ഞു.അദ്ദേഹത്തിന് ഈ രാജ്യത്തോടും രാജാവിനോടും ഉള്ള കൂറും, മാരാധനയും ,രാജ്യത്തിന്റെ ഉന്നമനത്തിനായി അദ്ദേഹത്തിന്റെ കമ്പനി ചെയ്യുന്ന ചെറിയ വലിയ കാര്യങ്ങളില്‍ നിന്നു പോലും വളരെ വ്യക്തമാണ്. യാതൊരു വിധത്തിലുമുള്ള സാമ്പത്തിക ബാദ്ധ്യതകളോ, പരസ്യങ്ങളോ ഒന്നും തന്നെയില്ലാതെ, സൌജന്യമായിത്തന്നെ എല്ലാവര്‍ക്കും ,ഈ ബുക്ക് എത്തിച്ചു കൊടുക്കപ്പെടണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു!
  • ഈ ബുക്കിനെപ്പറ്റി പ്രത്യേകമായി എന്തെങ്കിലും എടുത്തു പറയാന്‍ ഉണ്ടോ?
ഈ ബുക്ക് നിങ്ങള്‍ കാണുമ്പോള്‍ ,വായിക്കുമ്പോള്‍ ,ഇതില്‍ സുല്‍ത്താന്‍ ഖബൂസിനെപ്പറ്റിയുള്ള എല്ലാ വിവരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട് എന്നു മനസ്സിലാക്കാന്‍ സാധിക്കും.

  • ഇതിനു മുന്‍പ് കബീര്‍ ഇത്തരത്തിലുള്ള ആത്മകഥാ പരിവേഷമുള്ള പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ടോ?
ഉണ്ട്, എം..യൂസഫ് അലിയെക്കുറിച്ചും, ഇന്നത്തെ  യു. എ. യി സുല്‍ത്താന്റെ പിതാവായ ഹിസ് ഹൈനെസ്സ് ഷെയ്ക്ക് സായിദ് ബിന്‍ സുൽത്താന്‍ അല്‍ നഹ്യാന്‍ എന്നിവരെപ്പറ്റി പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.എന്നാല്‍ അതൊന്നും പ്രസിദ്ധീകരിക്കാനൊ,പ്രചാരത്തില്‍ കൊണ്ടുവാരാനൊ സാധിച്ചിട്ടില്ല. ഷെയ്ക്ക് അല്‍ നഹ്യാനെപ്പറ്റിയുള്ള പുസ്തകം ഏഷ്യാനെറ്റില്‍ ,യു.എ.യി യുടെ വാര്‍ഷികാഘോഷങ്ങള്‍ക്കായി ഉപയോഗിച്ചിരുന്നു.അച്ചടിമഷിയില്‍ ആദ്യം എന്റെ  പേരിനൊപ്പം  പ്രസിദ്ധീകരിച്ച ആദ്യത്തെ ബുക്ക് ഇതു തന്നെ. ഇതിന്റെ  കൂടെ എന്റെ കടപ്പാടും ആദരവും നന്ദിയും - അല്‍ റഹാബിയുടെ,ഒമാന്‍ പ്രസ്സ് എസ്റ്റാബ്ലിഷ്മെന്റ് പബ്ലിക്കേഷന്‍ ശ്രീ. അബ്ദുള്ള ബിന്‍ നാസറിനോടും, ഗള്‍ഫാര്‍ ശ്രീ.ഡോകടര്‍ മുഹമ്മദ് അലിയോടും ബുക്ക് സ്വീകരിച്ച ഇന്‍ഡ്യന്‍ അംബാസിഡര്‍  ശ്രീ.അനില്‍ വാദ്വായോടും- കൃതജ്ഞതാപൂർവ്വം രേഖപ്പെടുത്തുന്നു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...