19 Jul 2012

കേരളം മദ്യലഹരിയിൽ


ഇ.ജെ.ജോസഫ്‌ കങ്ങഴ

വൃത്തം - തരംഗിണി
ഏലം തേയില കാപ്പിക്കുരുവും
ചുക്കും മുളകും കൃഷിചെയ്തതിങ്ങനെ
കേരള ജനത പണക്കാരായി
റബ്ബറുംതേങ്ങയുമുള്ളവരെല്ലാ-
മളവില്ലാത്ത പണക്കാരായി
എന്നാലിവയെ വെല്ലുവിളിക്കും
ഫോറിൻ പണവും വന്നുതുടങ്ങി
വയലുകളെല്ലാം മണ്ണുനിരത്തി
കെട്ടിടമോരോന്നുയരുകയായി
മേസ്തിരി മെയ്ക്കാട്‌ എന്നിവരെല്ലാം
നോട്ടിൻ കെട്ടുകൾ കൈവശമാക്കി
ഷാപ്പുകളും പിന്നുപഷാപ്പുകളും
നാട്ടിൽ നീളെ കാണാറായി
ഷാപ്പു നടത്തും കോൺട്രാക്ടറന്മാർ
കോടികൾ കോടികൾ പണമുണ്ടാക്കി
സർക്കാരും പിന്നിദ്യോഗസ്ഥർ
നേതാക്കന്മാർ ജനസേവകരും
എല്ലാരും പിന്നതിനൊടുചേർന്നു
കേരളജനത ലഹരിയിലായി
ഉദ്യോഗസ്ഥരനുദ്യോഗസ്ഥർ
വിദ്യലഭിച്ചോർ അല്ലാത്തവരും
പണ്ഡിത വർഗ്ഗം പാമര വർഗ്ഗം
അദ്ധ്യാപകരും വിദ്യാർത്ഥികളും
മേലാളന്മാർ കീഴാളന്മാർ
തൊഴിലാളികളും മുതലാളികളും
അവരെ നയിക്കും നേതാക്കന്മാർ
അങ്ങനെ കേരള ജനതകളഖിലം
മദ്യവിഷത്തിന്നടിമകളായി
പിന്നത്തെ കഥ പറയാനുണ്ടോ?
കണ്ണുചുമന്നു ബോധം പോയി
പരിസരബോധവുമില്ലാതായി
വായിൽ തോന്നിയതോന്ന്യാസങ്ങൾ
ഉരിയാടാനും മടിയില്ലാതായ്‌
കയ്യിൽ കിട്ടിയ കാശുകളെല്ലാം
നഷ്ടപ്പെട്ടു ക്ഷീണിതയായ്‌
വീട്ടിൽചെന്നു കുട്ടികളെല്ലാം
പേടിച്ചോടി മറവിലിരുന്നു
നമ്മുടെ നാട്ടിലെവീടുകളനവധി
ഈ വിധമാണെന്നാമറിയുന്നു?
വിദ്യാഭ്യാസം സമ്പത്തിന്നിവ
കോടിമുടക്കിയ വീടുകളനവധി
ജീവിതനിലവാരത്തിലുമെല്ലാം
ഒന്നാം സ്ഥാനം കേരളമത്രെ
എന്നാലിനിയൊരു സത്യം പറയാം
കൊള്ള കവർച്ച സ്ത്രീ പീഢനവും
അഴിമതി അക്രമമെന്നിവയെല്ലാം
നമ്മുടെ രാജ്യം ഒന്നാം സ്ഥാനം
കാരണമെന്തെന്നാലോചിച്ചു
ഖേദിക്കേണ്ട ലോകത്തിനിയും
ഭാരതമാകും നമ്മുടെ രാജ്യത്ത
നവധി സ്റ്റേറ്റുകളുണ്ടെന്നാലും
വിഷമയ മദ്യം ഉപയോഗിക്കൂ-
ന്നവരുടെ സംഖ്യയിലൊന്നാം സ്ഥാനം
കേരളമാണെ സത്യം സത്യം
വിഷയ മദ്യം ഉള്ളിൽ ചെന്നി-
ട്ടനവധിയാളുകൾ വിലപിക്കുന്നു
സത്താനാകും മദ്യം മൂലം
നിരവധിയാളുകൾ നരകത്തിലുമായ്‌
വീടുനശിച്ചു നാടുനശിച്ചു
എല്ലാമെല്ലാം ശൂന്യതയായി
മാന്യന്മാരാം നേതാക്കന്മാർ
മതനേതാക്കൾ ഭരണാധിപരും
ഒത്തുപിടിച്ചാൽ നമ്മുടെ രാജ്യം
രക്ഷിച്ചീടാം ഓർക്കുക ജനമേ.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...