കയ്യുമ്മു
ഈ കാലം തെറ്റിയ ഇടങ്ങളിലേക്ക്
ദിശയന്വേഷിച്ചുപോയ
എന്റെ ഒരു പഴയ പ്രണയ കവിത
എന്നെ,
കണ്ണീരോടെ,
സ്നേഹവായ്പോടെ
മാടിവിളിക്കുന്നു.
കലഹിച്ച് കലഹിച്ച്
മുന്നേറുമ്പോൾ
കവിതയിലെ
വർത്തമാനങ്ങളും
ചോദ്യങ്ങളും
തലതിരിച്ച് വിളിക്കുന്നു!
ഇതുവരെ കണ്ടിട്ടില്ലാത്ത
ചില രേഖകൾ
ജീവിതരേഖയായ് മാറുമ്പോൾ
പ്രണയം ചില്ലുടഞ്ഞ പൊത്തിൽ
പൊടിപൊടിയായ്
ഉതിർന്നു വീഴുന്നു!
ചില കവിതകൾ എന്നെ
സ്നേഹിച്ചു സ്നേഹിച്ച്
കൊല്ലുന്നു!