19 Jul 2012

ഏതോ സുഗന്ധം

എം.കെ.ഹരികുമാർ



എവിടെ നിന്നാണെന്ന്
അറിയില്ല ആ സുഗന്ധം
എന്നെ വന്ന് ചുറ്റി
എന്തോ പറഞ്ഞ്‌ പോയി.
അത്‌ കാറ്റോ മേഘമോ?
എന്തോ വ്യക്തമായില്ല.
കാറ്റില്‍ വന്ന് പതിയിരുന്ന്
കൊല്ലുന്ന വിമൂകമായ
പ്രത്യക്ഷങ്ങളെ ഞാന്‍ അന്വേഷിച്ചില്ല.
ചിലപ്പോള്‍ മനസ്സ്‌ എന്ന പോലെ
നാവും ഒരു നായയെപ്പോലെ
അകത്തേക്ക്‌ വലിഞ്ഞ്‌
ചുരുണ്ടു കൂടി കിടന്നുറങ്ങും.
നായയ്‌ക്കും ഈ ഡിസംബറിന്റെ
മഞ്ഞ്‌ കൊള്ളാന്‍ പാങ്ങുണ്ട്‌.
വിളറി, പാഞ്ഞുപോയ
കാറ്റിലും ഒരു സൂചനയുണ്ടായിരുന്നു.
അരുതാത്ത ചിന്തകള്‍ക്ക്‌
മയക്ക്‌ മരുന്ന് കൊടുത്ത്‌ പുതിയ
ഒരു ലോകത്തെ
മിഥ്യയിലെങ്കിലും  കണ്ടെത്തുക.

പഴയകാലത്തിന്റെ ദ്രവിച്ച
പുകക്കുലുകൾ എത്രയോ വട്ടം
പുകയൂതി ക്ഷീണിതമാണ്‌..
ഇനി പുകയ്‌ക്ക്‌ പോലും
അതിലെ പായുമ്പോള്‍ ഭയം തോന്നും.
പുക വല്ലാതെ കാല്‍പനികമാണ്‌.
ഒരു കുഞ്ഞ്‌ ചിത്രം വരയ്ക്കാന്‍
ഉത്സാഹിക്കുന്നതുപോലെ
കലമ്പിക്കൊണ്ട്‌
പുക പുറത്തു വന്നത്‌ ഓർക്കുന്നു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...