19 Jul 2012

മഴ…..


 രമ്യ എം.കെ

പുറത്തു മഴ തിമിര്‍ത്തു പെയ്യുകയാണ്. അവന്‍ തുറന്നിട്ട ജാലകത്തിന്റെ അഴികളില്‍ മുഖം ചേര്‍ത്ത് പുറത്തേക്കു നോക്കി നില്‍ക്കുകയാണ് … മഴയെ അവന്‍ ഒരുപാട് സ്നേഹിച്ചിരുന്നു .. അവനു കൂട്ടുകാര്‍ എന്ന് പറയാന്‍ ആരും തന്നെ ഉണ്ടായിരുന്നില്ല. അവന്‍ തന്റെ ആഗ്രഹങ്ങള്‍ പറഞ്ഞിരുന്നത് മഴയോടായിരുന്നു .. ഒരു പക്ഷെ തന്റെ മനസിന്റെ വേദനകള്‍ മനസിലാക്കുന്നു എന്ന് തോന്നിയത് കൊണ്ടാകാം .. മഴയുള്ള ദിവസങ്ങളില്‍ വിദൂരതയിലേക്ക് നോക്കി അവന്‍ ജനാലയ്ക്കരികില്‍ നില്‍ക്കുമായിരുന്നു ..ആരെയൊക്കെയോ പ്രതീക്ഷിച്ചു നില്‍ക്കും പോലെ.
അങ്ങനെ ഒരു ദിവസം ഒരു പെണ്‍കുട്ടി മഴയത്തു കുട ചൂടി വരുന്നത് കണ്ടു .. അവളെ കണ്ടമാത്രയില്‍ അവന്റെ മനസ്സില്‍ എന്തെന്നില്ലാത്ത സന്തോഷം തോന്നി .. അവന്റെ മിഴികള്‍ സന്തോഷത്താല്‍ വിടര്‍ന്നു ..ഹൃദയത്തുടിപ്പുകള്‍ ഉയര്‍ന്നു ..മഴത്തുള്ളികളുടെ ശബ്ദം അവളുടെ പാദസ്വരങ്ങള്‍ കിലുങ്ങും പോലെയെന്ന് തോന്നി …
രാത്രിയില്‍ അവനു ഉറങ്ങാന്‍ സാധിച്ചില്ല ..അവന്റെ മനസ്സ് അവനോടായി തന്നെ മന്ത്രിച്ചു അവളെ സ്നേഹിച്ചു തുടങ്ങിയിരിക്കുന്നുവെന്നു ..പിറ്റേ ദിവസവും അവളെയും പ്രതീക്ഷിച്ചു അവന്‍ ജനാലക്കരികില്‍ കാത്തു നിന്നു. അവള്‍ ദൂരെ നിന്നു വരുന്നത് നോക്കികൊണ്ടേ നിന്നു .. പിന്നീടുള്ള എല്ലാ ദിവസങ്ങളിലും അവള്‍ കണ്ണില്‍ നിന്നും മറയും വരെ നോക്കി നില്‍ക്കുമായിരുന്നു..എന്നാല്‍ അടുത്ത് കാണുവാനോ പേരറിയുവാനോ സംസാരിക്കുവാനോ അവന്‍ ആഗ്രഹിച്ചിരുന്നില്ല ..
അവള്‍ അറിയാതെ തന്നെ അവളെ ഒരുപാട് സ്നേഹിച്ചു . അവന്‍ മഴയോടെന്നപോലെ മോഹങ്ങളും നൊമ്പരങ്ങളും പങ്ക് വച്ചു. അവനെ സ്നേഹിക്കാനും ശാസിക്കാനും അവളെന്നും അവന്റെ കൂടെപ്പിറപ്പായി അവന്റെ മനസ്സില്‍ എപ്പോഴും അവളുണ്ടായിരുന്നു ..
കുറേ നാളുകള്‍ക്കു ശേഷം അവന്റെ കാത്തിരിപ്പിന് ഒരു അര്‍ഥവും ഇല്ലാതായി . അവള്‍ വരാതെയായി ..പക്ഷെ ആ വേര്‍പാട് അവനെ ഒരിക്കലും വേദനിപ്പിച്ചില്ല ..കാരണം അവന്‍ മഴയെ സ്നേഹിച്ചത് പോലെയാണ് അവളെയും സ്നേഹിച്ചത്

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...