കലഹങ്ങള്‍

 സന്തോഷ് പാലാ
mcsanthosh@yahoo.com


മേഘങ്ങള്‍
മേഘങ്ങളോട്
കലഹിച്ച്
മലയിലേക്ക് മടങ്ങുന്നു

മഴ
മഴയോട്
കലഹിച്ച്
മണ്ണെടുത്തകലുന്നു

നക്ഷത്രങ്ങള്‍
നക്ഷത്രങ്ങളോട്
കലഹിച്ച്
പുഴയിലൂടാറാട്ട് നടത്തുന്നു

പ്രണയം
പ്രണയത്തോട്
കലഹിച്ച്
പ്രാര്‍ത്ഥനയോടെ കൂപ്പുന്നു

മൌനം
മൌനത്തോട്
കലഹിച്ച്
മാനത്തേക്ക് നോ‍ക്കിയിരിക്കുന്നു

നിഴലുകള്‍
നിഴലുകളോട്
കലഹിച്ച്
നിഴല്‍ക്കൂത്തിനൊരുങ്ങുന്നു

കലഹങ്ങളെല്ലാമൊഴിഞ്ഞിട്ട്
വേണമൊരു
കാര്യം പറയാനെന്ന്
മിന്നല്‍ സന്ദേശമയക്കുന്നമ്പിളി

ഒരു ഒത്തുചേരലിന്റെ
നേര്‍ത്തവിളി കാത്ത്
പതിയെ നീളുന്നു 
ജനല്‍പ്പാളിയിലെ
വിരല്‍പ്പാടുകള്‍.

വാതില്‍ തുറന്നകലുന്ന
കാറ്റടിച്ചടര്‍‌ത്തുന്നു
കലഹിച്ചു മടുത്ത
മിഴികളില്‍ നിന്നൊരു നനവ്.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ