ശ്രീകൃഷ്ണദാസ് മാത്തൂർ
ചെപ്പലൊളിച്ച പവിഴമായിരുന്നോ,
പരുവപ്പെട്ടിട്ടുമനക്കമില്ലാതെ.
വെളിച്ചത്തിനു വെളിച്ചം
പിടിക്കുന്നില്ലാ,
മനം മറിച്ചിരുട്ടു കമട്ടുന്നു.
കൃഷ്ണനെ കൊന്നോരുന്നം കാട്ടു -
തട്ടകങ്ങളില്‍ പമ്മിപ്പതുങ്ങി
കാര്യകാരണത്തിന്‍ വില്ലില്‍
ഞാണ് ബലപ്പെടുത്തുന്നു....
ക്രിസ്തുവിന്‍ ചോര ശീലിച്ചവന്‍
ഒരിക്കലും
സമം നില്‍ക്കാത്ത തുലാസിലേക്ക്
മറ്റൊരുത്തന്റെ കൂടി കടുഞ്ചോര തൂവി
കൈ കഴുകി കളം വിടുന്നു.
ഹൃദയം വച്ചു മരന്നവന്റെ
കുരുക്കിലെ കൂരിരുട്ടില്‍ നിന്ന്‍
പഴുത്തിറങ്ങുന്ന വെളിച്ചത്തിന്
കടുത്തനാറ്റം.
യുഗം മുറ്റിത്തുടങ്ങുന്നതിന്‍ കലി-
പ്പേച്ചും, യുദ്ധവും രക്തവും
മാത്രമാകുന്നു ഭൂമിയില്‍ ബാക്കി.
പുതുവെളിച്ചങ്ങളെ മൂടിവച്ചിട്ടു
ചിപ്പിക്കുള്‍ മുത്തായി ചുരുങ്ങിയോ?
പുറംലോകത്തിന്നയകളില്‍ നിറയെ
രക്തമൂറുന്ന തുണികള്‍ തൂങ്ങുന്നു..