ജയചന്ദ്രന്‍
പൂക്കരത്തറ
9744283321
അന്നു
പുലര്‍ച്ചേ കേള്‍ക്കുന്നൂ
അവളതു
വഴിയേ പോയെന്ന്
കേട്ടവര്‍
കേട്ടവര്‍ കൂടുന്നൂ
പലവഴി
പലവഴി തിരയുന്നൂ
മതിലുകള്‍
വേലികള്‍ ശീമക്കൊന്ന-
ത്തറികള്‍
പലതും ചാടുന്നൂ
വേലികള്‍
ചാടി മുണ്ടുകള്‍ കീറി
മതിലുകള്‍
ചാടി വിരലു മുറിഞ്ഞ്
മുണ്ടിന്‍
തോരണമുടലില്‍ കെട്ടി
ചോരയൊലിക്കും
വിരലു കടിച്ച്
അവളെവിടെപ്പോയെന്നു
തിരക്കി
ആളുകള്‍
പലവഴി പോകുന്നു
വഞ്ചിയെടുത്തും
നീന്തിയകന്നും
മറുകര
നോക്കി പോവുകയായി
തേങ്ങയിടുന്നോന്‍
തെങ്ങില്‍ക്കയറി
ചുറ്റും
നോക്കിത്തിരയുകയായി
മൂന്നാം
നിലയുടെ മുകളില്‍ക്കയറി
ചെവി
പാര്‍ക്കുകയായ് ചില പെണ്ണുങ്ങള്‍.
അന്നു
പുലര്‍ച്ചെ വീട്ടില്‍ നിന്നും
മെല്ലെയിറങ്ങിപ്പോകുമ്പോളവള്‍
സുന്ദരിയാകാനാഭരണങ്ങള്‍
മേനി
മുഴുക്കെ കെട്ടിയമൂലം
കുട്ടികള്‍
മേടിന്‍ മുകളില്‍ നിന്നും
പൂക്കളറുക്കെ
കാണുകയായി
നാടുമുഴുക്കേ
കേള്‍ക്കാനായി
കുട്ടികള്‍
പാടി "പൂപ്പൊലി
പൂവേ”.