ആണി തിരഞ്ഞ യാത്രയിൽ
ആദ്യം കണ്ട കൊല്ലൻ
ആർത്തിയോടെ
ഹൃദയം ചോദിച്ചു ...
നെഞ്ചും കണ്ണും
പകുത്തു നൽകി ... ;
ഉലയും തീയും
സ്വന്തമാക്കി ...
തീ കൂട്ടിയുലയൂതി
കരളാൽ ഒരാണി തീർത്തു ...
വേദനിപ്പിക്കില്ലെന്ന
കാട്ടുറപ്പ് .. ;
പാദങ്ങളിലൂടെ
കാലും തുടകളും കടന്ന്
നിന്റെ തലച്ചോറിലേക്ക് …
നീ വിരൽ തൊട്ടു ..
ഞാനൊരു പട്ടമായി ..
പീലി മുറിച്ച്
കണ്ണു കടന്ന്‍
ഒരൊറ്റപ്പറക്കല്‍
നൂലറ്റം മുറുകെപ്പിടിക്കണം ;
വിരലിൽ നീയതിറുക്കിക്കെട്ടണം ..
ഒരു പെരും കാറ്റെന്നെ
മോഷ്ടിച്ചു കടന്നാലോ …?
കാലറ്റത്തില്‍ ചവിട്ടി പിടിക്കണം
നീലമേഖങ്ങളില്‍ മറഞെങ്ങാന്‍ പോയാലോ ?
കാഴ്ച്ച പിരിയും നേരത്തിനപ്പുറം
കാറ്റുപിടിച്ചൊരു മഴ പാഞ്ഞതെത്തും ..
നിന്നെ നനയ്ക്കും -
അതെന്നെക്കുതിര്‍ക്കും ..
ഇടയിലെത്തൂക്കുപാലത്തെ തകര്‍ക്കും..
ഉരുള്‍പൊട്ടും ..
കടല്‍, മാമലകളാകും !
സൂര്യന്‍ തണുത്തു വിറക്കും ..
കാടുകള്‍ പെരും നദികളായൊഴുകും ..
അതിനിടയിലെവിടെയോ
ഞാനടിഞെത്തും ..
വിരലില്‍ , നഖങ്ങളില്‍ മൃദുവായ് കുരുങ്ങും ...
ഇമമുറിച്ചീടാന്‍ ..
പട്ടമായീടാന്‍ ..
സ്പര്‍ശതാപത്താല്‍ ജീവന്‍ പിടിക്കാന്‍ ..