ഇന്നു കണ്ട മുഖം

 ഗീത മുന്നൂർക്കോട്

അനാഥത്വം പുഴുക്കുത്തിട്ട

മുഖക്കുരുക്കള്‍

രോഷം പതിപ്പിച്ചിട്ടുണ്ട്……എല്ലിലൊട്ടി

പട്ടിണിക്കുമ്പിളുകള്‍

യാചിക്കുന്നുണ്ട്…..മിഴിക്കിണറുകളുടെ-

യാഴങ്ങളില്‍

കദനച്ചിപ്പികളെ മുക്കി

നിറഞ്ഞു കവിയുന്നു -

ണ്ടസ്വസ്ഥത…….സിരകളിലുറക്കച്ചടവിന്റെ

ദു:സ്വപ്നങ്ങളിലൊരു

ചാവേറുണ്ട്………..തെളിഞ്ഞു വരുന്നുണ്ടൊരു

ഭീമന്‍ സ്ഫോടനത്തിന്റെ

രേഖാ ചിത്രം….!


Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ