മണ് വിളക്കൂതിയാല്‍ പിന്നെ കലപില കൂട്ടി പൂതല്‍ പിടിച്ച കഴുക്കോലുകള്‍ ക്കിടയിലൂടെ അവറ്റകള്‍ സഞ്ചാരം തുടങ്ങും .മുറിഞ്ഞു പോകുന്ന മനോഹരമായ കിനാവുകള്‍ക്ക് വികൃത രൂപമേകുക പിന്നെ ആ കലപില ശബ്ദങ്ങളാവും.
ആകാശ നെഞ്ചിലെ കണ്ണീര്‍ ഭാരം മഴയായ് പെയ്യാന്‍ ഇരുണ്ടു മൂടിയ വൈകുന്നേരം ചപ്പിലകള്‍ വാരിക്കൂട്ടി അടുത്തവീട്ടിലെ വൃദ്ധ തീയിട്ട ദിനമാണ് ജ്യോനവന്‍ ഒരു സൂചനപോലും തരാതെ മറ്റൊരു യാത്ര പുറപ്പെട്ടത്.
ഇത്തവണ ജ്യോനവന്‍ തിരിച്ചു വരുമ്പോള്‍ പറയുന്ന കഥകള്‍ ചിക്കി ചികഞ്ഞു സമാഹരിക്കണമെന്നു ക്ളാര അതിയായി ആഗ്രഹിച്ചു.താഴ്വരയിലെ വൃക്ഷ ത്തലപ്പുകളില്‍ കാറ്റ് പയ്യാരംപറഞ്ഞു കയറിയിറ ങ്ങുകയായിരുന്നു.കെണി വെച്ചു പിടിച്ച മുഴുത്തൊരു ചുണ്ടെലിയെ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ ക്ളാര വൃദ്ധയെ ഏല്പിച്ചു.
ജ്യോനവന്റെ അവസാന യാത്ര യുടെ നുറുങ്ങുകള്‍ മനസ്സില്‍ ക്രോഡീകരി ക്കാന്‍ ശ്രമിക്കുകയായിരുന്നു ക്ളാര.പ്രായ പൂര്‍ത്തിയാവാതെ ഒളിച്ചോടി ദാമ്പത്യ ബന്ധ ത്തില്‍ ഏര്‍പ്പെടുന്നവരുടെ വിചിത്രമായ ഒരു ചിത്രം.അവരില്‍ പലര്ക്കുംകുട്ടികള്‍ ഉണ്ട് എന്ന ഞെട്ടിപ്പിക്കുന്ന യാഥാര്‍ത്ഥ്യം.നിയമത്തിന്റെ യാതൊരു പരിരക്ഷയും ലഭിക്കാതെ വളര്‍ന്നു വരുന്ന ഒരു സമൂഹം .ഒരു സമൂഹത്തെ മൊത്തം അരാജകത്തിലേക്ക് നയിക്കുമെന്ന നഗ്ന സത്യം.
ഒരു കൂട്ടം തിത്തിരപ്പക്ഷികള്‍ എങ്ങ് നിന്നോ പറന്നു വന്നു വിശ്രമിക്കുന്ന വരിക്ക പ്ളാവിന്റെ ചുവട്ടില്‍ വൃദ്ധ തന്റെ മുഷിഞ്ഞ കരിമ്പടം ഉണക്കാനിട്ടു.പകല്‍ സമയമായതിനാല്‍ ചുണ്ടെലി ക്കൂട്ടങ്ങള്‍ നിശബ്ദമായി കഴുക്കോലുകള്‍ ക്കിടയില്‍ മയക്കം തുടര്ന്നു.
മുറ തെറ്റാതെ കെണി വെച്ച് പിടിക്കുന്ന ചുണ്ടെലികളെ ക്ളാര വൃദ്ധയെ എല്പിച്ചിട്ടും അവ പെറ്റു പെരുകിക്കൊണ്ടിരുന്നു.തൊടിയില്‍
വൃദ്ധ തീയിട്ട ചപ്പിലകളുടെ പുക പയ്യാരം പറഞ്ഞു പറഞ്ഞു കാറ്റ് സമതലങ്ങളിലേക്ക് മെല്ലെ നീക്കികൊണ്ട് പോയി.
ക്ളാര ഏല്പിക്കുന്ന ചുണ്ടെലികളെ വൃദ്ധ അവള്‍ കാണാതെ ഇടവഴികളിലെക്ക് തുറന്നു വിടാ റാ യിരുന്നു പതിവ്.സ്വതന്ത്രരാക്കപ്പെടുന്ന ഓരോ ചുണ്ടെലിയും വീണ്ടും ക്ളാരയുടെ വീടിന്റെ കഴുക്കോലുകള്‍ക്കിടയില്‍ വിഹരിച്ചു.
ആ വര്‍ഷത്തെ ഏറ്റവും ജനപ്രിയ ലേഖനം മുഖ്യ ധാരാ മാധ്യമങ്ങളില്‍ ക്ളാരയുടെ തൂലികാ നാമത്തില്‍ പ്രസിദ്ധീകരിച്ച ദിവസമാണ് പ്രായ പൂര്‍ത്തിയാവാത്ത ഒരു പെണ് കുട്ടിയുമായി ജ്യോനവന്‍ വീട്ടിലേക്ക് കയറി വന്നത്.
അത് ക്ളാരയുടെ അനിയത്തിയായിരുന്നു.ജ്യോനവന്റെ ഇത്തവണ ത്തെ യാത്രയുടെ പ്രാധാന്യം അവള്‍ അറി യുമ്പോള്‍ മുറ്റത്തെ വരിക്ക പ്ളാവിലും താഴ്വാരങ്ങളിലും തിത്തിരപ്പക്ഷികള്‍ കൊഴിച്ചിട്ട തൂവലുകള്‍ ക്കൊപ്പം ഒരു കുഞ്ഞു മഴയും പെയ്യാന്‍ ആരംഭിച്ചിരുന്നു.