19 Aug 2012

കേരള കര്‍ഷകന്‍

ഇസ്മയിൽ അത്തോളി

നെഞ്ചിലെരിയുന്ന തീക്കൂടയുമായി നിലവിളിച്ചുറങ്ങവേ,അയാളൊരു സ്വപ്നം കണ്ടു.....
ഉള്ളിലിരമ്പുന്ന സങ്കടല്‍ നീരാവിയായി പതച്ചു പൊങ്ങി, തിരി മുറിയാത്തൊരു മഴയായി പെയ്തിറങ്ങുന്നത്.........
കാകോളം കുടിച്ചു കുറുങ്ങിപ്പോയ കുരുമുളകിന്‍റെ കൊടികള്‍ മയക്കം വിട്ടുണര്‍ന്നു തളിരിട്ടു തിരിയിട്ടു ചിരിക്കുന്നത്....
ചെമ്പഴുക്ക നിറത്തില്‍ പഴുത്തു കുലച്ചു നില്‍ക്കുന്ന കാപ്പി മരത്തിന്‍റെ ചില്ലകള്‍ ഇളം കാറ്റിലുലയുന്നത്‌.......
ജനുവരിക്കാറ്റിനോട് വീറു കാട്ടുന്ന കവുങ്ങിന്‍ പൂക്കുലകള്‍ കൂമ്പാള വിട്ടുണരുന്നത്.....
ഞാറുകള്‍ ഇട തിങ്ങിയ  വയല്‍ പച്ചയില്‍ പനം തത്ത പാറിക്കളിക്കുന്നത്.....
           
കോളേജില്‍ പഠിക്കുന്ന മകള്‍ക്ക് ഒരു മൊബൈല്‍ ഫോണ്‍ വാങ്ങി ക്കൊടുത്തിരുന്നു എന്നത് നേര്...
പക്ഷെ,ബാങ്ക് ലോണില്‍ പാതിയും കുരുമുളകിന് മരുന്നടിച്ചാണ് തീര്‍ന്നു പോയത്.
കീട നാശിനിയാവട്ടെ എന്നിട്ടും തീരാതെ തന്നെ  ബാക്കിയുണ്ടായിരുന്നു....
ഇപ്പോള്‍ ,ജപ്തി നോട്ടീസും മാറോടണച്ചു ഓര്‍മ്മകളുടെ  പെരു മഴ നനഞ്ഞു ഇനിയൊരിക്കലും ഉണരാനാവാതെ അയാളുറങ്ങുമ്പോള്‍ ....
അകമുറിയിലെ ഇരുട്ടില്‍, കര്‍ത്താവില്ലാത്ത ക്രിയ നിറ വയറില്‍ താങ്ങി മകള്‍ ....
കോലായില്‍ പരിധിക്കു പുറത്താകുന്ന മനസ്സിന്‍റെ കളിയില്‍ ചിരിച്ചും പിന്നെ അലറിക്കരഞ്ഞും അയാളുടെ ഭാര്യ.....

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...