ഷജു അത്താണിക്കൽ
തോളോട് ചേർന്നുനിന്ന്,
തിരപോലെ
ചോര തിളച്ചുയർന്ന്,
രാവിന്റെ
ഇരുട്ടിൻ കറുപ്പിൽനിന്ന്,
കിട്ടി
സ്വപ്ന ഖനിയാം സ്വാതന്ത്രം,
മതമേത്
എന്നാരും ചൊല്ലിയില്ല,
മമതയായ്
മാനവർ ഒന്ന് ചേർന്ന്,
മനസ്സില്‍
ഭാരതമെന്നൊറ്റ നാമം,
സ്വാതന്ത്രം
എന്നൊരൊറ്റ വാക്കും,
നെഞ്ചോടു
കരങ്ങൾ അമർത്തി പിടിച്ച്,
തളരാതെ
ഒരുപോൽ കൈ ഉയർത്തി,
ആർപ്പു വിളിച്ചു
ജൈ ഹിന്ദ് .