19 Aug 2012

ചലച്ചിത്ര താരം ശ്രീലത മേനോന്‍ മരണത്തിനും ജീവിതത്തിനും നടുവില്‍

സറീന വഹാബ്

അപൂര്‍വ രോഗം ബാധിച്ചു കിടപ്പിലായ ചലച്ചിത്ര – സീരിയല്‍ താരം ശ്രീലത മേനോന്‍ മരണത്തിനും ജീവിതത്തിനുമിടയില്‍ വേദന തിന്നു കഴിയുന്നു. മരുന്ന് വാങ്ങാനോ ആഹാരം കഴിക്കാനോ പണം തികയാതെ മൂന്ന് മക്കള്‍ക്കൊപ്പം തലസ്ഥാന നഗരിയിലെ വാടക വീട്ടില്‍ കഴിയുന്ന കലാകാരിയുടെ ദുരവസ്ഥ കരളലിയിക്കുന്നതാണ്. എന്നാല്‍ ഇതൊന്നും അറിയാത്ത മട്ടില്‍ ഒരു സിനിമ ലോകം മറുവശത്ത് ഉണ്ടെന്നത് അതിലേറെ സങ്കടകരം.

ഇരുപതോളം മലയാളം സിനിമകളിലും ഇരുന്നൂറോളം സീരിയലുകളിലും നാടകങ്ങളിലും നിറഞ്ഞു നിന്നിരുന്ന ശ്രീലത മേനോന്‍ 1985 ലെ മിസ്സ്‌ ട്രിവാന്‍ഡ്രം ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ അതൊക്കെ വെറും പഴങ്കഥ ആണെന്നാണ് അവരുടെ ഇപ്പോഴത്തെ അവസ്ഥ നമ്മോട് പറഞ്ഞു തരുന്നത്. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് കൊടുങ്ങാനൂര്‍ ക്ഷേത്രത്തിനു സമീപമുള്ള വാടക വീട്ടില്‍ തന്റെ മൂന്നു കുഞ്ഞുങ്ങള്‍ക്കൊപ്പം നരക ജീവിതം നയിക്കുകയാണ് ശ്രീലത മേനോന്‍, അതും ഒരു നേരത്തെ ആഹാരതിണോ മരുന്നിണോ വകയില്ലാതെ.
കാന്‍സര്‍ രോഗം ബാധിച്ചായിരുന്നു നാല് വര്‍ഷം മുന്‍പ്‌ ഭര്‍ത്താവ് മരിച്ചത്. അതോടെ ഉള്ള ആശ്വാസം നിലച്ചു. എല്ലുകള്‍ തേയുന്ന രോഗം വന്നാണ് ശ്രീലത കിടപ്പിലായത്. അഭിനയത്തില്‍ നിന്നുമുള്ള വരുമാനം നിലച്ചതും ഭര്‍ത്താവിന്റെ മരണവും കുടുംബത്തെ പട്ടിണിയിലാക്കി. ഈ മാസം വീട് ഒഴിഞ്ഞു കൊടുക്കാന്‍ ആണെത്രേ വീട്ടുടമസ്ഥന്റെ ഓര്‍ഡര്‍. വാടക കൊടുക്കാനില്ലാതെ ഒരാള്‍ എത്ര നാള്‍ അവിടെ താമസിക്കും? ഇവിടുന്നു മാറി വേറെ എങ്ങോട്ടെങ്കിലും പോകാമെന്ന് വെച്ചാല്‍ അതിനും സ്ഥലമില്ല, ശ്രീലത നെടു വീര്‍പ്പിടുന്നു.
അമ്മയിലോ മറ്റു സംഘടനകളിലോ മെമ്പര്‍ഷിപ്പ്‌ ഇല്ലെന്നു ശ്രീലത പറയുന്നു. എന്നാലും ഇതറിഞ്ഞു അവരെ സഹായിക്കേണ്ടത് അമ്മയുടെ കര്‍ത്തവ്യം ആണല്ലോ. ആരും ഇതുവരെ തിരിഞ്ഞു നോക്കിയിട്ടില്ലെത്രേ. ശ്രീലത തന്നെ സഹായം ചോദിച്ചു പലരെയും സമീപിച്ചിട്ടും ആരും തിരിഞ്ഞു നോക്കിയില്ല.
ഇവരെ സമീപിച്ചു ഈ ദ്രിശ്യങ്ങള്‍ പകര്‍ത്തിയ സൂര്യ ടിവി ടീം കണ്ടത് ഇവര്‍ക്കരുകില്‍ വിശന്നു ഉറങ്ങുന്ന ഇളയ മകന്‍ എല്‍.കെ.ജി വിദ്യാര്‍ഥി അരവിന്ദിനെയാണ്. മറ്റു മക്കളായ അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന ആദിയും മൂത്ത മകന്‍ അര്‍ജുനും സ്കൂളില്‍ പോയിട്ട് കുറെ ആയി. അതിനും കാശില്ല എന്നതാണ് സങ്കടകരം. അമ്മക്ക് മരുന്ന് വാങ്ങാന്‍ ഒരു മാര്‍ഗവുമില്ലാതെ ഇവര്‍ നെടുവീര്‍പ്പിടുന്നു. മൂത്ത മകനാണ് അമ്മയെ പരിപാലിക്കുന്നത്. സഹായിക്കാന്‍ കൂടെ ബാക്കി രണ്ടു മക്കളും. അമ്മയെ ഇപ്പോഴും ശ്രദ്ധിക്കണം എന്നുള്ളത് കൊണ്ട് അര്‍ജുന് ജോലിക്ക് പോകാനും കഴിയുന്നില്ല. ആകെ മൊത്തം ലോക്ക് ആയ അവസ്ഥ.
അച്ഛനും മറ്റു ബന്ധുക്കളും ഇവരെ തിരിഞ്ഞു നോക്കുന്നില്ലത്രേ. സുഹൃത്തുകള്‍ വരെ കയ്യൊഴിഞ്ഞ നിലയിലാണിപ്പോള്‍ ഇവരുടെ ജിവിതം.
അര്‍ഹത, കൌതുക വാര്‍ത്തകള്‍, ചെറിയ ലോകവും വലിയ മനുഷ്യരും തുടങ്ങി ഇരുപതോളം സിനിമകളില്‍ ഇവരുടെ മുഖം മലയാളികള്‍ കണ്ടിട്ടുണ്ട്. വിശന്നു വലഞ്ഞ മക്കള്‍ക്ക്‌ മുന്‍പില്‍ സ്വന്തം വേദന കടിച്ചമര്‍ത്തുകയാണ് ഈ പഴയ മിസ്സ്‌ തിരുവനന്തപുരം. മലയാളം സിനിമ ലോകത്തു നിന്നും ആരെങ്കിലും തിരിഞ്ഞു നോക്കാന്‍ ഉണ്ടാവും എന്ന പ്രതീക്ഷയോടെ. സിനിമക്ക് വേണ്ടി ഒരു സിനിമ മന്ത്രി ഉണ്ടായിരിക്കുമ്പോള്‍ ഇങ്ങനെ ഒരു വാര്‍ത്ത‍ വരുന്നതും സങ്കടകരം. അദ്ദേഹമെങ്കിലും തിരിഞ്ഞു നോക്കുമെന്ന പ്രതീക്ഷയോടെ.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...