രാജനന്ദിനി
മലയാളക്കരയിലെ ഇന്നത്തെ സാമൂഹ്യ ജീർണ്ണതയ്ക്കും ലൈംഗിക അതിപ്രസരത്തിനും
കാരണമെന്ത് എന്ന അന്വേഷണമാണ് ഇങ്ങനെയൊരു കുറിപ്പെഴുതാൻ
പ്രേരിപ്പിച്ചതു. വീണ്ടും ഒരു കുരുന്നുകൂടി കാമത്തിന്റെ
ബലിയാടായിരിക്കുകയാണ് ആര്യ എന്ന പെൺകുട്ടിയെ മരണശേഷവും പീഡിപ്പിക്കാൻ
ശ്രമിച്ചു എന്നതിൽ നിന്ന് നാമെന്താണ് മനസ്സിലാക്കേണ്ടത്. കാമം
മറ്റെല്ലാ ആലോചനകളെയും തൂത്തെറിയുന്നു. ഇനിയും ചികിത്സ നൽകിയില്ലെങ്കിൽ
സമൂഹമനസ്സ് മുഴുഭ്രാന്തിലേക്ക് മൂക്കുകുത്തി വീഴുമെന്ന് തീർച്ചയാണ്.
നരവംശ പരിണാമ ചരിത്രത്തിൽ രതി വിവിധ കാലഘട്ടങ്ങളിലായി
വിവരിയ്ക്കപ്പെട്ടിട്ടുണ്ട്. ജയദേവരുടെ ഗീതാഗോവിന്ദം, കാളിദാസന്റെ
കുമാരസംഭവം എന്നീ പ്രാചീന ഇന്ത്യൻ ഇതിഹാസങ്ങളിൽ ഏറ്റവും സൗന്ദര്യാത്മകമായ
രീതിയിൽ ലൈംഗികതയെ പ്രതിപാദിച്ചിട്ടുണ്ട്.
സമകാലീന കേരളം നേരിടുന്ന ഏറ്റവും ദയനീയമായ യാഥാർത്ഥ്യം ലൈംഗിക
ദാരിദ്ര്യമാണ്. ഇന്ന് നല്ലൊരു ശതമാനം കുടുംബങ്ങളിലും
ദാമ്പത്യജീവിതത്തിൽ ഇഷ്ടമില്ലാത്ത ലൈംഗിക ബന്ധങ്ങളാണ് നടക്കുന്നത്.
ഒന്നുകിൽ ഒരു വലിയ വഴക്കിനൊടുവിലുള്ള കോംപ്രമൈസ്. അല്ലെങ്കിൽ ടെൻഷൻ
പിടിച്ച ആലോചനകളിൽ നിന്നും മുക്തി നേടാനൊരു ഉറക്കമരുന്ന്. അതുമല്ലെങ്കിൽ
ഏതെങ്കിലും മനസ്സിനിണങ്ങിയ ഇണയെ ഓർത്തു കൊണ്ടൊരു വേഴ്ച.
അമിത മദ്യപാനവും, രക്തസമ്മർദ്ദവും പ്രമേഹവും ലൈംഗികതയെ ബാധിക്കുന്ന
പ്രശ്നങ്ങളാണ്. ഇത്തരം പ്രശ്നങ്ങൾ കൊണ്ട് വിഷാദരോഗിയോ അക്രമാസക്തരോ ആയി
മാറുന്ന സ്ത്രീകളും ഇന്ന് കേരളത്തിൽ കൂടുതലാണ്. മറ്റൊരു വിഭാഗം
പലകാരണങ്ങൾകൊണ്ട് ലൈംഗിക വിരക്തിയിലെത്തിയ സ്ത്രീകളാണ്. ഇവരുടെ
രൂക്ഷമായ നിയന്ത്രണത്തെ ശപിച്ചു കഴിയുന്ന പുരുഷത്വങ്ങൾ. ഇങ്ങനെ പോകുന്നു
മലയാളിയുടെ ലൈംഗികത.
അറിവ് സ്വാതന്ത്ര്യത്തിലേയ്ക്കുള്ള പാതയാണ്. അത് നേടുന്തോറും സ്ത്രീ
സ്വതന്ത്രയാവാൻ ആഗ്രഹിക്കുന്നത് സ്വാഭാവികമാണ്. എന്നാൽ ഇത്തരക്കാരുടെ
കുടുംബജീവിതങ്ങൾ പൊതുവെ ശിഥിലമാകുന്നതാണ് കണ്ടുവരുന്നത്. കുടുംബമെന്ന
വ്യവസ്ഥയിൽ നിന്നുകൊണ്ടുള്ള സ്വാതന്ത്ര്യത്തെക്കുറിച്ച് അധികമാരും
ചിന്തിച്ചു കാണുന്നില്ല. അല്ലെങ്കിൽ അതിനു മറ്റു കുടുംബാംഗങ്ങൾ
തയ്യാറാകുന്നില്ല എന്നു വേണം കരുതാൻ. ഇങ്ങനെ വരുന്ന അസ്വാതന്ത്ര്യം,
അടിച്ചമർത്തൽ, അസംതൃപ്തി എന്നിവയ്ക്കിടയിൽപെട്ട് സംഘർഷാവസ്ഥയിൽ എത്തുന്ന
കുടുംബങ്ങളിൽ നിന്ന് ലൈംഗികത അപ്രത്യക്ഷമാകുന്നു. വൈകാരികതയ്ക്ക് പുതിയ
മാനങ്ങൾ തേടുന്നു. ഈ വിഷയങ്ങൾ ഗൗരവമായി ചർച്ച ചെയ്യാനോ പരിഹാരം തേടാനോ
മലയാളി തയ്യാറല്ല. ഒരു "നോർത്തി" പെൺകുട്ടി മലയാളിയുടെ കണ്ണുകൊണ്ടുള്ള
ഉഴിച്ചിൽ കണ്ടാൽ ഉടൻ പറയും "യെ മല്ലു ഹെ" ,ഇതിന്റെ കാരണങ്ങൾ ഈ
അടക്കിവയ്ക്കൽ തന്നെയാണ്. ഇത് അർബുദം പോലുള്ള മാരകമായ രോഗങ്ങൾക്ക്
ഇടയാക്കുന്നു. സ്ത്രീകൾക്ക് സ്തനാർബുദം, ഗർഭാശയ രോഗങ്ങൾ,
പുരുഷന്മാർക്ക് കരൾ, മസ്തിഷ്ക രോഗങ്ങൾ, രക്താർബുദം എന്നിവയൊക്കെയായി ഈ
സമ്മർദ്ദം പരിണമിക്കുന്നു.
ശരീരത്തിനുള്ളിലെ ഊർജ്ജ സ്രോതസ്സുകളെ തടഞ്ഞു നിർത്തിയാൽ അത് ദുഷിച്ചു
പൊട്ടും. ദേഷ്യമായാലും സങ്കടമായാലും രതി ചിന്തയായാലും അത് പുറത്തേക്ക്
ഒഴുകിപോവുകതന്നെ വേണം. മാനസികമായും ശാരീരികമായും എന്ത്
അടക്കിവയ്ക്കുന്നുവോ അത് മാരകമായ രോഗമായി മാറുമെന്ന് മെഡിക്കൽ സയൻസ് പറയുന്നു. അഷ്ടാംഗഹൃദയത്തിലും അത് തന്നെയാണ് പറയുന്നത്. സ്വയംഭോഗം
ശീലമായതു കൊണ്ടാണ് എന്റെ തല പൊട്ടിത്തെറിക്കാത്തതെന്ന് ഈ
ലേഖനമെഴുതുന്നതിനായുള്ള അന്വേഷണത്തിനിടെ എന്റെ ഒരു സുഹൃത്ത്
പറയുകയുണ്ടായി. ഇദ്ദേഹം അതിപ്രശസ്തനും മാന്യനുമാണ്. സമൂഹം ഈ മാന്യവേഷം
കൽപിച്ചു നൽകിയതുകൊണ്ടു കൂടിയായിരിക്കും തന്റെ കാമനകൾ അദ്ദേഹം സ്വയം
പരിഹരിക്കേണ്ടി വരുന്നത്.
കേരളമാണ് ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ, സംഭോഗസമയം കൂട്ടാനും
മറ്റുമുള്ള മരുന്നുകളുടെ കമ്പോളം എന്നു കൂടി അറിയേണ്ടതുണ്ട്.
ശീഘ്രസ്ഖലനം എന്നത് ബാല്യകാലത്തു തന്നെ പിടികൂടുന്ന ഒരു മാനസിക
അവസ്ഥയാണെന്ന് മനഃശാസ്ത്രജ്ഞർ ചൂണ്ടികാണിക്കുന്നുണ്ട്. അതിന്
ശാസ്ത്രീയമായി തയ്യാറാക്കിയ ചില ഉപാധികളൊക്കെ ഉണ്ടെന്നിരിക്കെ
കമ്പോളത്തിലെ വ്യാജമരുന്നുകൾ തേടി മലയാളി അലയുന്നു. അത്തരം മരുന്നുകൾ
കഴിച്ച് രോഗിയായി തീർന്ന ചില മധ്യവയസ്കരെ പ്രകൃതി ചികിത്സാലയത്തിൽ
വച്ച് കണ്ടുമുട്ടാനിടയായിട്ടുണ്ട്. ലൈംഗികബന്ധം വെറും ശാരീരികമായ വേഴ്ച
മാത്രമല്ല മാനസികതലം കൂടി പരിഗണിക്കേണ്ടതുണ്ട് എന്ന് നമ്മിൽ പലർക്കും
അറിയില്ല. ഇണയുടെ അഭിരുചികൾ എന്താണെന്നുപോലും നോക്കാതെ തങ്ങളുടെ ഇഷ്ടങ്ങൾ
അടിച്ചേൽപിക്കുന്നതും അനാരോഗ്യകരമായ ലൈംഗികതൃഷ്ണ വളർന്നു വരാൻ
കാരണമാകുന്നുണ്ട്. ഇറച്ചിയോടുള്ള ആക്രാന്തം പോലെ തന്റെ ഇണയോടു
പെരുമാറുന്നതോടു കൂടി മാനസിക വൈകല്യമുള്ള പ്രകൃതക്കാരായി ഇണ ചേരുന്ന
സ്ത്രീയും പുരുഷനും മാറുന്നു. ഇത് പ്രകൃതിവിരുദ്ധ ലൈംഗികതയിലേയ്ക്കുള്ള
ഒരു ചവിട്ടു പടി കൂടിയാണ്.
പണ്ട് വടക്കൻ കേരളത്തിൽ മാത്രം ധാരാളമായി കണ്ടിരുന്ന ഹോമോസെക്സികൾ
ഇന്ന് കേരളത്തിന്റെ ഏത് മുക്കിലും മൂലയിലും ധാരാളമായുണ്ട് എന്നത്
സെക്സിന്റെ അതിപ്രസരത്തിന് തെളിവാണ്. കൂടുതൽ റിസ്ക്കുള്ള സ്ത്രീ-പുരുഷ
ബന്ധങ്ങൾ ഒഴിവാക്കി പുരുഷൻ പുരുഷനെയും സ്ത്രീ സ്ത്രീയെയും
തെരഞ്ഞെടുക്കുന്ന പുതിയ ട്രെൻഡ് ഭയാനകം തന്നെ. പുരുഷശുക്ലം ഭക്ഷിക്കുന്ന
പുരുഷന് സൗന്ദര്യവും പൗരുഷവും ദീർഘകാലം നിലനിർത്താൻ കഴിയും എന്നൊരു
പ്രചരണം പുരുഷന്മാർക്കിടയിലുണ്ട്. ഇത് മൂലം ഈ ദിവ്യ ഔഷധം തേടിയും
പുരുഷന്മാർ സ്വവർഗ്ഗ രതിയിലേക്ക് ആകർഷിക്കപ്പെടുന്ന അപകടാവസ്ഥയും ഈ
കലികാല കേരളത്തിന്റെ ഉൽപന്നമാണ്. മലയാളിയുടെ കപടസദാചാരം അമ്മയുടേയും
സഹോദരിയുടെയും നഗ്നത വരെ വിറ്റു കാശാക്കുന്ന നിലയിൽ
അധഃപതിച്ചിരിക്കുന്നു. മക്കളുടെ മാംസത്തിന് വില പറയുന്ന അച്ഛനമ്മമാരേയും
നാം കണ്ടു കഴിഞ്ഞു. വമ്പിച്ച ഉപഭോക്തൃസംസ്കാരം എങ്ങനെയോ ചേക്കേറിയതോടെ
വൻ വിലകൊടുത്ത് ഉൽപന്നങ്ങൾ വാങ്ങിക്കൂട്ടുന്നതിനായി പണമുണ്ടാക്കാൻ
ഏതുമാർഗ്ഗവും സ്വീകരിച്ചു തുടങ്ങി മലയാണ്മയുടെ നന്മനിറഞ്ഞവർ എന്നു വേണം
കരുതാൻ. ശിഥിലമാകുന്ന കുടുംബബന്ധങ്ങൾ ഇവിടെയാണ് തുടങ്ങുന്നത്. ഒന്ന്
പണത്തോടുള്ള ആർത്തി. മറ്റൊന്ന് ആഡംബരത്തോടുള്ള പ്രിയം.
ഈ മാനസികാവസ്ഥയിൽ എത്തിചേരാൻ മാത്രം സത്യത്തിൽ എന്താണ് മലയാളിക്ക്
സംഭവിച്ചതു എന്ന് ആഴത്തിൽ പഠിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുകയാണ്.
എന്നാൽ ഇതെല്ലാം മറച്ചുവച്ചുകൊണ്ട് ഏയ്, ഞങ്ങളുടേത് സംതൃപ്ത
കുടുംബമാണ് എന്ന് വീമ്പിളക്കി എപ്പോൾ വേണമെങ്കിലും പൊട്ടാവുന്ന
മട്ടിലുള്ള ഒരു അഗ്നിപർവ്വതമായി കേരളത്തിലെ മധ്യ ഉപരി വർഗ്ഗങ്ങൾ കാലം
കഴിക്കുകയാണ്.
മൊബെയിലിൽ ഒരു സെക്സ് വീഡിയോ എങ്കിലും ഇല്ലാത്ത യുവതലമുറയെ ഇന്ന് കാണാൻ
പ്രയാസമാണ്. കോപ്പൺ ഹേഗൺ ആസ്ഥാനമായി നിർമ്മിക്കപ്പെടുന്ന സെക്സ് വീഡിയോ ഇന്ന്
ഇന്റർനെറ്റിൽ സുലഭമാണ്. ലിംഗവ്യത്യാസമില്ലാതെ ഏതു പ്രായക്കാരും ഈ
കാഴ്ചാനുഭവം ഗൗരവമായി തന്നെ ആസ്വദിക്കുന്നു. ഏറ്റവും വലിയ ബ്ലൂഫിലിം
മാർക്കറ്റും കേരളം തന്നെയാണ്. മനുഷ്യൻ അന്യോന്യം അറിയുവാൻ, തന്റെ
ശരീരത്തിന്റെ സൗന്ദര്യവും വൈരുദ്ധ്യവും തിരിച്ചറിയുന്നതിന് നഗ്നത
ഉപാധിയാക്കി ക്ഷേത്രങ്ങളുടെ പുറം ചുവരുകളിൽ രതിശാസ്ത്രങ്ങൾ മനോഹരമായ
ശിലാരൂപങ്ങളാക്കി പ്രതിഷ്ഠിച്ചതു മനുഷ്യന്റെ ലൈംഗികതൃഷ്ണ ക്ഷേത്രത്തിനു
പുറത്തുള്ള ഈ രതി സാമ്രാജ്യത്തിലൂടെ തൂത്തെറിഞ്ഞതിനു ശേഷം ശാന്തനും
നിർമ്മനുമായി ശ്രീകോവിലിൽ ഈശ്വരനു മുന്നിൽ എത്തിച്ചേരുക എന്ന
ഉദ്ദേശ്യത്തോടെയാണ്.
പീഡനമോ ബലാത്സംഗമോ ഇല്ലാത്ത ഒരു സാമൂഹ്യക്രമം കുറഞ്ഞ നൂറ്റാണ്ടുകൾക്ക്
മുമ്പുവരെ ഉണ്ടായിരുന്നു. അന്നത്തെ വസ്ത്രധാരണ രീതികളിൽ സൗന്ദര്യത്തിന്റെ
സുതാര്യതയും മനോഹാരിതയുമുണ്ടായിരുന്നു. ഒരേ കുളത്തിന്റെ രണ്ടു കടവുകളിൽ
സ്ത്രീയും പുരുഷനും സ്നാനം നടത്തിയിരുന്നതും, തോട്ടുവക്കിലും വഴിയോര
നീരുറവകളിലും ദേഹശുദ്ധിവരുത്തുന്നതും ഈ അടുത്തകാലംവരെ നമുക്ക് കാണാൻ
കഴിഞ്ഞിരുന്നു. സൗന്ദര്യവും രതിയും ഒരേ പാതയിലെ സഞ്ചാരികളാണ്. ഇത്തരം
കാഴ്ചകളും സമീപനങ്ങളും രതി തൃഷ്ണകൾക്കുള്ള ശമന ഔഷധങ്ങളായി നാമറിയാതെ
നമുക്കുള്ളിൽ പ്രവർത്തിച്ചിരുന്നു എന്നു വേണം കരുതാൻ. ഇന്ന് മനുഷ്യൻ
പരസ്പരം മതിൽകെട്ടി കൂടുതൽ ഉൾവലിയുകയും വികല വസ്ത്രധാരണങ്ങളും
ഹിജഡ വേഷങ്ങളും കട്ടിയുള്ള ആവരണങ്ങൾ പാദം മുതൽ തലവഴി മൂടിയും ഇന്ത്യൻ
സ്ത്രീകളെ നമ്മുടെ സൗന്ദര്യലഹരി പോലുള്ള അലങ്കാര ശാസ്ത്രഗ്രന്ഥങ്ങളിൽ
നിന്നും ഒന്നും ഉൾക്കൊള്ളാനാവാതെ എങ്ങനെയോ എത്തിച്ചേരുന്ന
പ്രേതവേഷഭൂമികയാക്കി. നേരത്തെ സൂചിപ്പിച്ച മലയാളിയുടെ കപടസദാചാരത്തിന്
പിരിമുറുക്കം കൂട്ടുന്ന ഇത്തരം പ്രവണതകൾ രതിവൈകൃതങ്ങളിലേയ്ക്കും അതുമായി
ബന്ധപ്പെട്ട മറ്റ് അതിക്രമങ്ങളിലേയ്ക്കും നമ്മളെ നയിച്ചുകൊണ്ടിരിക്കുകയാണ്.
ഫെർട്ടിലിറ്റി ക്ലിനിക്കുകൾക്കും, സെക്സ്തെറാപ്പിസ്റ്റുകൾക്കും ഈ
കെട്ടകാലം കൊയ്ത്തുകാലമാണ്. അൽപകാലം ജീവിതം സുഖിച്ചു ജീവിക്കുക എന്ന
പുതിയ മുദ്രാവാക്യം വ്യാപകമായി നടപ്പാക്കി വരുന്നു. എന്റെ സുഹൃത്തിന്റെ
ഒരനുഭവം പങ്കുവച്ചതിങ്ങനെയാണ്. ഒരു ദീർഘയാത്രയ്ക്കിടയിൽ കർത്താവിന്റെ
മണവാട്ടിയായ ഒരുവൾ ക്ഷീണം ഭാവിച്ച് മടിയിൽ തല ചായ്ക്കുകയും ഒടുവിൽ
വദനസുരതത്തിൽ ആർത്തിയോടെ ഇടപെടുകയും ചെയ്തുവെന്നതാണ്. ഈ വിവരണം സെക്സ്
എന്ന ജൈവപരമായ കാമനയെക്കുറിച്ച് എന്നെ ഏറെ ചിന്തിപ്പിച്ച വിഷയമാണ്.
ഹിന്ദുപുരാണത്തിൽ ഒരു വിവരണമുണ്ട്. ശിവലിംഗപ്രതിഷ്ഠയോട് സാമ്യപ്പെടുന്ന
ആ വിവരണം ഇങ്ങനെയാണ്. സ്ത്രീയുടെ യോനി ഒരു തടമായും ലിംഗം തടത്തിൽ
പ്രതിഷ്ഠിക്കുന്ന വിഗ്രഹമായും പ്രാണൻ അതിന്റെ പ്രതിഷ്ഠയായും സ്നേഹം
പൂക്കളായും രതിക്രീഢകൾ അർച്ചനയായും സങ്കൽപിക്കുന്നു.
വാത്സ്യായനൻ കാമസൂത്രം എഴുതുന്നത് ഭിത്തിയിലെ ഒരു ചെറിയ ദ്വാരത്തിലൂടെ
നോക്കി താഴെ നിൽക്കുന്ന തന്റെ ശിഷ്യന് അപ്പപ്പോൾ റണ്ണിംഗ് കമന്ററിയായി
പറഞ്ഞുകൊടുത്ത് എഴുതിച്ചതാണ്. 64 ഭോഗരീതികളെക്കുറിച്ച് പറയുന്ന
വാത്സ്യായനൻ 64മത്തെ സുരതക്രിയയിൽ ഇണചേരുന്ന രണ്ടുപേരും വായുവിൽ
നിന്നുകൊണ്ട് ഭോഗിക്കുന്നതായാണ് കാണുന്നത്. ഈ അത്യത്ഭുതകരമായ
കാഴ്ചയിലാണ് കാമസൂത്രത്തിന്റെ അവസാന അധ്യായം എഴുതിത്തീർക്കുന്നത്.
ഭോഗത്തിനു മുമ്പുള്ള രതികളിൽ നീണ്ട നേരം കഴിഞ്ഞ് ശരീരഭാരം കുറഞ്ഞ
രണ്ടാത്മാക്കൾ വായുവിലേക്ക് ഉയരുന്നത് മനോഹരമായി കാമശാസ്ത്രത്തിലും
രതിശാസ്ത്രത്തിലും കുമാരസംഭവത്തിലും തെളിച്ചെഴുതിയിട്ടുണ്ട്.
(നാലപ്പാട്ട്, കുട്ടികൃഷ്ണമാരാർ എന്നിവരുടെ തർജ്ജമ) ഇത്ര ഉദാത്തമായ ഒരു
പ്രക്രിയയെയാണ് കേവലം ശാരീരികമായ ആവശ്യം മാത്രമാക്കി മാറ്റി
വൈകൃതവത്കരിച്ചിരിക്കുന്നത്.
കേരളത്തിലെ സെക്സ് അതിപ്രസരത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ വെളിപ്പെട്ട
മറ്റൊരു സംഭവം (ഒരു മനഃശ്ശാസ്ത്രജ്ഞനിൽ നിന്നും ലഭ്യമായതാണ്ാമൂന്നു
പുരുഷന്മാരുടെ അണ്ടർവെയറിന്റെ പരസ്യകട്ട്‌ഔട്ട് കണ്ട ഒരു പെൺകുട്ടി
ചാഞ്ഞു കിടക്കുന്ന ഒരു തെങ്ങിൽ രണ്ടു വശത്തും കാൽ വിടർത്തിയിരുന്ന്
താഴോട്ടും മേലോട്ടും ആടി സ്വയംഭോഗം ചെയ്തുവേന്നാണ്.
മധ്യവയസ്സിലെത്തിയവരും അറുപതു കഴിഞ്ഞ മുതിർന്നവരും ലൈംഗികശേഷി
നഷ്ടപ്പെട്ടവർ വരെ (ശേഷിയില്ലെങ്കിലും മനസ്സിൽ തൃഷ്ണ നിലനിൽക്കുമെന്നാണ്
അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞത്) ബാഹ്യകേളികൾക്കായി തിരിച്ചറിവില്ലാത്ത
കുട്ടികളെ ഉപയോഗപ്പെടുത്തുന്നുണ്ട്. ഇക്കാര്യത്തിൽ പുരുഷന്മാരെ മാത്രം
അടിസ്ഥാനപ്പെടുത്തി കൊട്ടിഘോഷിക്കേണ്ട കാര്യമില്ല. ശതമാനത്തിൽ ഒരു പക്ഷെ
കൂടുതലായിരിക്കാമെങ്കിലും സ്ത്രീകൾ വളരെ ഗോപ്യമായി ലൈംഗികത
ആസ്വദിക്കുന്നവരാണെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഏതൊരു
പുരുഷനോടും നിങ്ങളുടെ ആദ്യത്തെ ലൈംഗികബന്ധം എന്നായിരുന്നു,
ആരുമായിട്ടായിരുന്നു എന്നു ചോദിക്കുമ്പോൾ 98 ശതമാനം പുരുഷന്മാരും 12
വയസ്സിനും 18 വയസ്സിനും ഇടയിൽ അത് സംഭവിച്ചവരാണ്. അതിൽ ഒരു ശതമാനം
കഴിച്ചുള്ളവരെല്ലാം തന്നെക്കാൾ പത്തും ഇരുപതും വയസ്സിന് മൂപ്പുള്ള
സ്ത്രീകളുടെ പ്രേരണയാൽ രതിയിലേർപ്പെട്ടവരാണ്.
ഇതിൽ നിന്നും എന്താണ് മനസ്സിലാക്കേണ്ടത്? പുരുഷന്മാർക്ക്
ചാരിത്ര്യബോധമോ പാതിവ്രത്യനഷ്ടബോധമോ ഇല്ലാത്തതുകൊണ്ടും ലൈംഗികതയെ ഏതൊരു
സാഹചര്യത്തിലും അവർ സ്വാഗതം ചെയ്യുന്നതുകൊണ്ടുമാണ് പുറംലോകം
അതറിയാത്തത്. ഈ അനുഭവം തിരിച്ചാണെങ്കിൽ അതായത് ഒരു ചെറിയ പെൺകുട്ടിയെ
മുതിർന്നൊരു പുരുഷൻ ലൈംഗികമായി ഉപയോഗപ്പെടുത്തിയാൽ എന്തെല്ലാം
ഭൂകമ്പമാണ് സംഭവിക്കുന്നത്? സ്ത്രീക്ക് കന്യാകത്വവും വിവാഹശേഷം
പാതിവ്രത്യവും കൽപിച്ചു നൽകുന്ന സമൂഹം അവളെ എന്നും ചങ്ങലയ്ക്കിടാൻ
ശ്രമിക്കുമ്പോൾ, രക്തബന്ധത്തിനോ ആത്മബന്ധത്തിനോ പോലും വിലകൽപിക്കാതെ അവൾ
തന്റെ മുന്നിൽ എത്തിപ്പെടുന്ന ബാലനെപോലും ലൈംഗികതയ്ക്ക്
പ്രേരിപ്പിക്കുന്നതിന്റെ പിന്നിലുള്ള ചേതോവികാരം എന്താണ്? ഇത്തരം
ബാലന്മാർ മുതിരുമ്പോൾ കൊച്ചുപെൺകുട്ടികളെ കടന്നു പിടിച്ചാൽ
അതിശയിക്കാനെന്തിരിക്കുന്നു? ലൈംഗികച്ചോദനകളെ അടിച്ചമർത്തുകയും സ്ത്രീയും
പുരുഷനും അനാവശ്യമായ വേർതിരിവുകൾ കൽപിക്കുകയും ചെയ്യുമ്പോൾ ആരും ഓർക്കാതെ
പോകുന്നത്, ഏതൊരു ജീവിയുടേയും ജന്മാവകാശമായ ലൈംഗികതയെ എത്ര
അടിച്ചമർത്തിയാലും ഏതെങ്കിലും വിധത്തിൽ അവരത്ത് പൂർത്തീകരിക്കും
എന്നുള്ളതാണ്.
നിഷേധിക്കുന്നതിനെ സ്വന്തമാക്കാനുള്ള തൃഷ്ണ ഏതൊരു മനുഷ്യനിലുമുണ്ട്.
നാമിപ്പോൾ നിൽക്കുന്നത് ഒരു ട്രാൻസിഷ്യൻ പിര്യേഡിലാണ്. അമേരിക്കൻ
സംസ്കാരം ഉൾക്കൊള്ളാൻ വെമ്പുന്ന ഒരു വിഭാഗം ജനതയും, മലയാളിയുടെ തനതായ
സംസ്കാരവും മൂല്യങ്ങളും മുറുകെ പിടിക്കാൻ നിർബന്ധിക്കുന്ന വേറൊരു
വിഭാഗവും. ഈ രണ്ടു മാനസികതലങ്ങളിലെ സംഘർഷങ്ങളും അടിച്ചമർത്തലുകളും ,
പൊട്ടിച്ചെറിയാനുള്ള ത്വരയും ഒരു കുരുക്ഷേത്രയുദ്ധത്തിലകപ്പെട്ടിരിക്കുന്ന അവസ്ഥയിലാണ്
എത്തിച്ചിരിക്കുന്നത്. കാലത്തിനൊത്തുള്ള മാറ്റങ്ങൾ അനിവാര്യമാണ്.
ലാസ്റ്റ് ടെമ്പ്റ്റേഷൻ ഓഫ് ക്രൈസ്റ്റ് എന്ന് പ്രശസ്ത നോവലിൽ കസാൻ
സാക്കിസ് പറയുന്നത് സംഭോഗം ആവശ്യമായ ഒരു മനുഷ്യനും, അത് സ്ത്രീയായാലും
പുരുഷനായാലും നിഷേധിക്കരുത്, കൊടുംപാപമാണ് എന്നാണ്. പ്രത്യേകിച്ച്
വിധവകൾക്കും ഭാര്യമാരില്ലാത്ത പുരുഷന്മാർക്കും.
ഈ തിരിച്ചറിവിൽ നിന്ന് പുതിയൊരാശയം. ജൈവമനുഷ്യന്റെ വിശപ്പ് എന്ന അവസ്ഥ
തരണം ചെയ്തു കഴിഞ്ഞാൽ പിന്നെ ഭോഗമാണ് ഏറ്റവും അത്യാവശ്യമായിട്ടുള്ളത്.
(ഇന്നത്തെ സാഹചര്യത്തിൽ ഭോഗമാണ് വിശപ്പിനേക്കാൾ പ്രധാനം എന്നു തോന്നും).
പാമ്പുകൾ പണ്ടുകാലം മുതൽക്കേ നമ്മുടെ രതി സങ്കൽപങ്ങളിൽ ഇടംപിടിച്ച
ഇറോട്ടിക്ക് സിംബൽ ആണ്. രാജവെമ്പാലയിലെ പെൺവർഗം, ആയിരക്കണക്കിന്
പാമ്പുകളെ തമ്മിൽ തല്ലി കൊന്നിട്ടുള്ള ആണിനെയാണ് സംഭോഗത്തിന്
തിരഞ്ഞെടുക്കുന്നത്. ഈ വീരശൂരപരാക്രമിയായ ആൺ രാജവെമ്പാലയുമായി 18
മണിക്കൂർ നീണ്ടു നിൽക്കുന്ന മനോഹര വേഴ്ചയാണ് സംഭവിക്കുന്നത്. അതിനായി
വൃത്തിയും വെടിപ്പുമുള്ള ഒരു സ്ഥലം അവർ തിരഞ്ഞെടുക്കുന്നു. മൃഗങ്ങളായാലും
പക്ഷികളായാലും ഉരഗങ്ങളായാലും ഇണ ചേരുക എന്നത് ഏറ്റവും പരിപാവനമായ ഒരു
പ്രക്രിയായി കരുതുന്നത് നിരീക്ഷണത്തിൽ വ്യക്തമാകുന്നുണ്ട്.
പതിനഞ്ചാം നൂറ്റാണ്ടിലെ കേരളത്തിൽ അഞ്ചു ഭർത്താക്കന്മാരുള്ള സ്ത്രീ,
കളരിയും മറ്റു കായികാഭ്യാസങ്ങളും കലകളും അറിയുന്ന ഈ അഞ്ചു
ഭർത്താക്കന്മാരും കൂടി ഭാര്യയുടെ ഇരുവശത്തുമായി രണ്ടുപേർ വീതവും മുമ്പിൽ
ഒരാളുമെന്ന നിലയിൽ നീലേശ്വരം അങ്ങാടിയിൽ ഷോപ്പിംഗിന്
ഇറങ്ങിയിരുന്നതെന്ന് ഡച്ച് ചരിത്രകാരനായ ലോർഡ് ഗിബ്ബോൺ
രേഖപ്പെടുത്തിയിട്ടുണ്ട്. സ്ത്രീക്ക് എത്ര കായബലമുള്ള പുരുഷന്മാരുണ്ടോ
അത് അലങ്കാരമായി കണ്ടിരുന്നു നമ്മൾ. ഒരു വീട്ടിലെ എല്ലാ പുരുഷന്മാർക്കും
കൂടി ഒരു ഭാര്യ എന്ന ചരിത്രവും നമുക്കുണ്ട്.
ഇത് കേരളത്തിന്റെ ചെന്തെണ്ടു പോലുള്ള പെണ്ണിന്റെ മുലകൾ മറയ്ക്കാത്ത
കാലത്തെ ചരിത്രം. അന്ന് മണ്ണിന്റെ നിറമുള്ള കുശവസ്ത്രീകൾ മൺകലങ്ങൾ
തലയിലേറ്റി വരുമ്പോൾ നിറകുടങ്ങൾ പോലുള്ള മുലകളുടെ ചാഞ്ചാട്ടം നോക്കി
നിന്നിട്ടുള്ള അച്ഛന്റെ കഥ അഭിമാനത്തോടെയാണ് അമ്മ എനിക്കു പറഞ്ഞു
തന്നിട്ടുള്ളത്. അന്നത്തെ സ്ത്രീകൾക്ക് ഭർത്താവിന്റെ അത്തരം ലീലകളിൽ
പ്രതിഷേധമില്ലായിരുന്നു. അത് പൗരുഷത്വത്തിന്റെ അടയാളമായി അവർ
കണ്ടിരുന്നു. അന്ന് ബലാത്സംഗവും ഇത്രമേൽ ഇല്ലായിരുന്നു. ഇന്നതല്ല
സ്ഥിതി. ഭർത്താവിന്റെ നോട്ടം പോലും ഒന്നു പിഴച്ചാൽ ഇരുതലമൂർച്ചയുള്ള
വാളുമായി ഭാര്യ ചാടി വീഴും. അതോടെ അവന്റെ പുരുഷത്വം കാപട്യത്തിന്റെ മുഖം
മൂടി ധരിക്കും എന്നത് എത്ര ഭാര്യമാർക്ക് തിരിച്ചറിയാൻ കഴിയും? ഈ
തിരിച്ചറിവ് പരസ്പരം ഉണ്ടാകുമ്പോൾ ഇവിടെ മാനസിക സംഘർഷങ്ങൾ കുറയും.
അക്രമങ്ങൾ കുറയും. പെൺവാണിഭങ്ങളിൽ കുടുങ്ങുന്നവർ പ്രലോഭനങ്ങളിൽപെട്ടു
പോകുന്നതിന്റെ പിന്നിലും അസംതൃപ്തിയുടെ ദയനീയവസ്ഥയാണെന്ന്
തിരിച്ചറിയേണ്ടതുണ്ട്. പെൺവാണിഭം നടക്കുന്നതു തന്നെ ഈ ദരിദ്രാവസ്ഥ
മുതലെടുത്തുകൊണ്ടാണല്ലോ? ഫോണിൽ ഒരു മിസ്ഡ് കോൾ വന്നതിന് വഴക്കടിച്ച്
14 ദിവസത്തോളം സ്വന്തം ശരീരം പങ്കുവയ്ക്കാൻ ഭർത്താവിനെ അനുവദിക്കാതിരുന്ന
ഒരു ഭാര്യയെ എനിക്കറിയാം. വ്യക്തി ഒരു വസ്തുവല്ലെന്നും ഇഷ്ടാനുസരണം
എടുത്തു മാറ്റിവയ്ക്കാനോ രൂപാന്തരം വരുത്തുവാനോ കഴിയുന്നതല്ലെന്ന്
ഓരോരുത്തരും മനസ്സിലാക്കേണ്ടതുണ്ട്. ഭാര്യാഭർത്തൃബന്ധങ്ങൾ കുറെക്കൂടി
വിശാലവും സുദൃഡവുമാക്കേണ്ടത് അത്യാവശ്യമാണ്.
സ്ത്രീകൾ പിഡനം ഒരു ലാഭക്കച്ചവടമായി കാണുന്ന പുതിയ ട്രെന്റും അറിയാൻ
കഴിഞ്ഞിട്ടുണ്ട്. അവിവാഹിതനായ ഒരു മുതിർന്ന പുരുഷനെ ലൈംഗികമായി
ഉപയോഗിക്കുകയും പണം കൈപ്പറ്റുകയും ചെയ്തിരുന്ന ഒരു സ്ത്രീ അവർ
പ്രായപൂർത്തിയായ രണ്ട് ആൺമക്കളുടെ അമ്മയുമാണ്. വർഷങ്ങൾക്കു ശേഷം ഈ
പുരുഷൻ വേറെ വിവാഹം കഴിക്കാനൊരുങ്ങിയപ്പോൾ പിഡനത്തിന്
കേസ്സുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയത് എനിക്ക്
നേരിട്ടറിയാവുന്നതാണ്. സ്ത്രീപിഡനത്തിന് നൽകുന്ന വമ്പിച്ച ആനുകൂല്യം
കച്ചവടമാക്കാനും ഈ കലികാലം ഒരുങ്ങുന്നു.
അന്വേഷണത്തിൽ എന്നെ അത്ഭുതപ്പെടുത്തിയ മറ്റൊരു സംഭവം 80 വയസ്സുകഴിഞ്ഞ
വൃദ്ധ സുഹൃത്തിന്റെ വിവരണമാണ്. 40 വർഷങ്ങൾക്കുമുമ്പുള്ള സംഭവം.
അദ്ദേഹത്തിന്റെ വിവാഹം കഴിഞ്ഞ് ഏതാനും വർഷങ്ങൾ കഴിഞ്ഞപ്പോൾ
അദ്ദേഹത്തിന് ലൈംഗിക ബന്ധത്തോടുള്ള താൽപര്യം കുറഞ്ഞുവന്നു.
പുസ്തകവായനയിലായി കമ്പം. ആവശ്യങ്ങൾ നിറവേറ്റാൻ കഴിയാത്ത അയാൾ ഒരിക്കൽ
അക്കാര്യം പങ്കാളിയോട് ചർച്ച ചെയ്തു. ഭാര്യയുടെ അസംതൃപ്തി അടുക്കളയിലെ
പാത്രങ്ങളിലും കുട്ടികളുടെ പുറത്തും തീർത്തുവരുന്ന അവസരത്തിലായിരുന്നു
അത്. അയാൾ ഭാര്യയോട് ആവശ്യപ്പെട്ടത് മറ്റൊരാളെ ഇതിനായി
ഉപയോഗിക്കാനായിരുന്നു. ആദ്യം ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെങ്കിലും പിന്നീട്
അവർ ശാരീരികാവശ്യത്തിന് മറ്റൊരാളെ കൂടി ജീവിതത്തിൽ കൂട്ടി.
പിന്നോട്ടുള്ള അവരുടെ ജീവിതം അത്യാഹ്ലാദകരമായിരുന്നുവത്രെ. ഭർത്താവിന്റെ
ഇഷ്ട വിഭവങ്ങൾ പാചകം ചെയ്യുന്നതു മുതൽ എല്ലാ കാര്യങ്ങളിൽ ചുറുചുറുക്കും
സാമർത്ഥ്യവും വന്നു. സ്നേഹത്തിന്റെയും സംതൃപ്തിയുടേയും വർഷങ്ങളായിരുന്നു
പിന്നീട് . ഇതുകേട്ടപ്പോൾ ഞാനൊരു ചോദ്യമെറിഞ്ഞു. നിങ്ങൾക്ക് സങ്കടം
തോന്നിയില്ലേ? ഭാര്യയെ മറ്റൊരാൾ? എന്തിനാണത്? അവൾ എന്റേതാണ്. പക്ഷെ
അത് ഞാൻ വാങ്ങിയ വസ്തുവല്ല. സ്നേഹിക്കുന്ന വ്യക്തിയാണ്. അവളുടെ ഏത്
സങ്കടവും പരിഹരിക്കുകയെന്നത് എന്റെ കർത്തവ്യമാണ്. ഞാനാ സുഹൃത്തിന്റെ
കണ്ണുകളിൽ അത്ഭുതത്തോടെ നോക്കി. എത്രയോ വർഷങ്ങൾക്കു മുമ്പു തന്നെ ഇത്ര
ഉദാത്തമായി ചിന്തിക്കാൻ കഴിഞ്ഞ ഒരാളെന്ന നിലയിൽ എനിക്ക് ബഹുമാനം തോന്നി.
ഇത് ഞാനെഴുതിയത് ഒരു ഓപ്പൺ സെക്സ് വേണമെന്ന്
ചിന്തിക്കുന്നതുകൊണ്ടല്ല. ഓരോരുത്തർക്കും അവരവരുടേതായ
പ്രത്യേകതകളുണ്ടാവും. അത് മറ്റൊരാൾക്ക് അടിയറവച്ചുകൊണ്ട് ജീവിതം നരക
തുല്യമാക്കാൻ ശ്രമിക്കരുത് എന്ന ഉദ്ദ്യേശത്തോടെയാണ്. ആരേയും
വേദനിപ്പിക്കാതെ, ദ്രോഹിക്കാതെ സംതൃപ്തമായി കഴിഞ്ഞുപോയ ആ വൃദ്ധ സുഹൃത്ത്
എന്തെങ്കിലും തെറ്റായി ചെയ്തുവെന്ന് എനിക്കു തോന്നുന്നില്ല. നല്ല
സൗഹൃദങ്ങളെ പ്രോത്സാഹിപ്പിക്കുകയും എല്ലാ ബന്ധങ്ങളും ലൈംഗികപരമല്ല എന്ന്
തിരിച്ചറിവുണ്ടാവുകയും വേണം. വേർതിരിവുകൾ പരസ്പരം ആകർഷിക്കപ്പെടാനുള്ള
സാധ്യത കൂടും. യാത്രാസ്വാതന്ത്ര്യം, ചിന്താസ്വാതന്ത്ര്യം,
വ്യക്തിസ്വാതന്ത്ര്യം എന്നിവ ക്രിയാത്മകതയെ വളർത്തുന്നതാണ്.
അസ്വാതന്ത്ര്യം കാപട്യത്തെയും അക്രമത്തെയും സൃഷ്ടിക്കുന്നു.
ലൈംഗികത തൊഴിലാക്കിയ ഒരു സ്ത്രീയുടെ പ്രസംഗം ഈയിടെ കേൾക്കാനിടയായി. അവർ
പുസ്തകമെഴുതിയതു തന്നെ കസ്റ്റമറെ കൂടുതൽ കിട്ടാനാണെന്ന് പറയുകയുണ്ടായി.
ഓരോ പുരുഷന്റെ പ്രത്യേകതയും ലൈംഗിക ആസക്തിയും വരെ വിവരിക്കുന്നതു കേട്ടു.
അവരെ ഏർപ്പാടാക്കുന്നവർക്കാണ് അവരേക്കാൾ കൂടുതൽ വരുമാനമെന്നും തുച്ഛമായ
സംഖ്യയാണ് യഥാർത്ഥ തൊഴിലാളിക്ക് ലഭിക്കുന്നതെന്നും പരാതിപ്പെട്ടു.
ഇത്തരം സ്ത്രീകളെ ലൈംഗിക തൊഴിലാളിയാണെന്ന് പറയാൻ മടിക്കാത്തവരെ ഒരു
കുടക്കീഴിൽ കൊണ്ടുവരാൻ ഏതെങ്കിലും ഒരു സന്നദ്ധ സംഘടന തയ്യാറാവുകയും
സർക്കാർ തലത്തിൽ നിന്നും ചെറിയ ഗ്രാന്റോടു കൂടി ഒരു 'ലൈംഗിക ആശ്വാസ
കേന്ദ്രം' ആരംഭിക്കുകയും ചെയ്യേണ്ടതാണ്. കേരളത്തിലെ അക്രമാസക്തരായ
ലൈംഗിക അത്യാവശ്യക്കാർക്ക് അതുപകരിക്കും. ബുദ്ധിപരവും ആസുത്രിതവുമായ
നിയമാവലികളും ആരോഗ്യബോധവത്കരണവും ശുചിത്വനടപടികളുമൊക്കെയുള്ള
മാഫിയക്കാർക്ക് കൈകടത്താൻ കഴിയാത്തവിധം കർശനമായ നിയന്ത്രണങ്ങളുമുള്ള ഒരു
ആശ്വാസശാല, കേരളത്തിലെ മൂന്നു പ്രധാന നഗരങ്ങളിൽ തുറന്നു പ്രവർത്തിച്ചാൽ
സ്ത്രീ സാമീപ്യമില്ലാതെ സംഘർഷമനുഭവിക്കുന്നവർക്ക് ഉപകരിക്കും.
ഇത്തരക്കാരെ വച്ച് കച്ചവടം ചെയ്യുന്ന പിമ്പുകളുടെ ചൂഷണം
അവസാനിപ്പിക്കാനും ഒരു പരിധിവരെ ഇതുകൊണ്ട് സാധിക്കും. കപടസദാചാരികൾ
കൊടിപിടിച്ച് കൊണ്ട് ഇവിടെ വ്യഭിചാരം നടക്കാതിരിക്കുന്നില്ല. കൂടുതൽ
വഷളായികൊണ്ടിരിക്കുന്ന സെക്സ് ഉപഭോക്താക്കൾക്കു വേണ്ടി ഈ സ്ഥാപനം
അത്യാവശ്യമാണ്. കേരളത്തിന് പുറത്ത് പല നഗരങ്ങളിലും അത്തരം
സ്ഥാപനങ്ങളുണ്ടെന്നുള്ളത് നമുക്കറിയാവുന്നതാണ്. പ്രധാനപ്പെട്ട ഒരു
ക്ഷേത്രത്തിന്റെ പരിസരത്തു താമസിക്കുന്ന എനിക്ക് ലൈംഗികകച്ചവടങ്ങളും
പിമ്പും പോലീസിന്റെ പങ്കും നന്നായറിയാവുന്നതുകൊണ്ടുകൂടിയാ
ണ്ലാസ്റ്റ് ടെമ്പ്റ്റേഷൻ ഓഫ് ക്രൈസ്റ്റ് എന്ന് പ്രശസ്ത നോവലിൽ കസാൻ

ഇതെഴുതുന്നത്. പൊതുസ്ഥലങ്ങളിലുള്ള ഇത്തരം ഏർപ്പാടുകളെ കർശനമായി
തടയാനുള്ള സംവിധാനവും ഇതോടൊപ്പം ഉണ്ടാവേണ്ടതാണ്.
ഭക്ഷ്യദാരിദ്ര്യം പോലെ തന്നെ നിർമ്മാർജ്ജനം ചെയ്യേണ്ട ഒന്നാണ് ലൈംഗിക
ദാരിദ്ര്യം എന്നത് ഗൗരവമായി ചിന്തിക്കേണ്ട കാലം കഴിഞ്ഞു. ആ അവസ്ഥ ഇനിയും
തുടർന്നാൽ പൊതുനിരത്തിൽ സ്ത്രീകൾ ഇനിയും ആക്രമിക്കപ്പെട്ടു
കൊണ്ടിരിക്കും. എത്രയൊക്കെ പ്രതിരോധങ്ങൾ ഏർപ്പെടുത്തിയാലും സമൂഹമനസ്സിന്
സംഭവിച്ച ഈ വൈകല്യത്തിന് ചികിത്സ നൽകിയില്ലെങ്കിൽ ഗുരുതരമായ
പ്രത്യാഘാതങ്ങൾ ഇനിയും നാം അനുഭവിക്കേണ്ടി വരും.
നമുക്ക് കാലത്തിനൊത്ത് ചുവടു വയ്ക്കാം. അടച്ചു വച്ച കൂട്ടിൽ നിന്നും
അസംതൃപ്തിയുടെ കിളികളെ തുറന്നു വിടാം. മനസ്സ് ശാന്തമായാൽ ശരീരവും
ശാന്തമാകും. ശരീരം ശാന്തമാകുന്നതോടെ ബുദ്ധിയും ബുദ്ധിശാന്തമാവുമ്പോൾ
പ്രവൃത്തിയും പ്രവൃത്തി ശാന്തമായ കുചേല സമൂഹവും സമൂഹം ശാന്തമാകുമ്പോൾ ആ
പ്രദേശം ശാന്തമാകും. ചിന്തിച്ചു നോക്കൂ...