വിത്തുകൾ


സതി അങ്കമാലി

അഗ്നിയായൂറി
പാടെ...കുതിർന്നും
അടിവയർ പൊട്ടി പിളർന്നും
സിര പിഴിഞ്ഞീചോര ചാറിയ
നിലവിളി ഭൂമിയറിയുന്നു

ആർദ്രയാകുന്നു മണ്ണട്ടികൾ
കുളിച്ചീറനാവുന്നു ഊർവ്വര സന്ധ്യകൾ
ഉൾക്കാടു പൂക്കുന്നു
വേരുമ്മകൾ ഉന്മത്തയാക്കി ചിരിക്കുന്നു.

പച്ചകൾ തഴയ്ക്കുന്നു
നറും പാൽക്കുടങ്ങളായ്‌
ഇരുൾകീറി പുതയ്ക്കുന്നു
ഭോഗാലസ്യത്തിലും...
വാരി ചുറ്റുന്നു നീളൻ പുഴമുടി
ഋതുഭ്രമണങ്ങൾ കാവലാകുന്നു

മണ്ണിന്റെ ഗർഭ ഗൃഹങ്ങളിൽ
പേറ്റുനോവേറി പിടയുന്നു
പുതുജീവന്റെ പുലരികിളുന്തുകൾ
വളരും പടരും
തണലായ്‌ വരും
പ്രതീക്ഷകൾ പ്രത്യയശാസ്ത്രമാകും

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

കാർട്ടൂൺ കവിതകൾ

ജൈവവളം മാത്രം പോരേ?